ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

Written By:

കാര്‍ മോഡിഫിക്കേഷനുകള്‍ക്ക് കേരളം ഏറെ പ്രശസ്തമാണ്. കേരളമണ്ണില്‍ നിന്നും അണിഞ്ഞൊരുങ്ങിയ കസ്റ്റം കാറുകള്‍ക്ക് ചന്തം ഒരിത്തിരി കൂടുതലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

ഇപ്പോള്‍ കേരളത്തില്‍ നിന്നുള്ള കസ്റ്റം വര്‍ക്ക് വീണ്ടും ദേശീയശ്രദ്ധ നേടുകയാണ്. ഹ്യുണ്ടായി എലൈറ്റ് i20 ക്ക് ഒരു ഫോര്‍ഡ് മസ്താംഗ് മേക്ക് ഓവര്‍ നല്‍കിയാല്‍ എങ്ങനെയിരിക്കും?

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കാഡി ക്രൂസ് കണ്ടെത്തിയിരിക്കുന്നത്. 2015 ഫോര്‍ഡ് മസ്താംഗില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ബോഡിക്കിറ്റാണ് ഹ്യുണ്ടായി i20 യിൽ ഇവര്‍ നല്‍കിയിരിക്കുന്നതും.

Recommended Video - Watch Now!
2018 Hyundai Verna Indian Model Unveiled | In Malayalam - DriveSpark മലയാളം
ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

എലൈറ്റ് i20 യുടെ ഫ്രണ്ട് എന്‍ഡാണ് മോഡിഫിക്കേഷന്റെ പ്രധാന ഹൈലൈറ്റ്. മസ്താംഗിന്റെ അഗ്രസീവ് 'ഷാര്‍ക്ക് ഫ്രണ്ട്' ലുക്കിനെ എലൈറ്റ് i20 യിലേക്ക് കാഡി ക്രൂസ് ആവാഹിച്ചിരിക്കുകയാണ്.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

ട്രാപസോഡിയല്‍ സ്പ്ലിറ്റ് ഗ്രില്ലും, വലുപ്പമേറിയ എയര്‍ ഇന്‍ടെയ്ക്കുകളും i20 യ്ക്ക് ഒരുപരിധി വരെ മസ്താംഗ് ലുക്ക് നല്‍കുന്നു. റിയര്‍ എന്‍ഡില്‍ മസ്താംഗിനെ അനുസ്മരിപ്പിക്കുന്നതാണ് റെഡ് ആന്‍ഡ് വൈറ്റ് ഫൊക്‌സ് ഡിഫ്യൂസറും, ട്വിന്‍ എക്‌സ്‌ഹോസ്റ്റ് പൈപും.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ വെര്‍ട്ടിക്കല്‍ എയര്‍ ഇന്‍ലെറ്റുകളും ഇടംപിടിക്കുന്നുണ്ട്.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

വൈഡ് ബോഡിക്കിറ്റാണ് കസ്റ്റം i20 യില്‍ കാഡി ക്രൂസ് നല്‍കിയിരിക്കുന്നത്. ബ്ലാക് അലോയ് വീലുകള്‍, ബ്ലാക് ആന്‍ഡ് വൈറ്റ് ഡ്യൂവല്‍ ടോണ്‍ പെയിന്റ് ഫിനിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍ എന്നിങ്ങനെ നീളുന്നതാണ് കസ്റ്റം മോഡലിന്റെ ഡിസൈന്‍ ഫീച്ചറുകള്‍.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

89 bhp കരുത്തും 220 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയ എലൈറ്റ് i20 യ്ക്കാണ് മസ്താംഗ് കിറ്റ് ലഭിച്ചിരിക്കുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുന്നതും.

ഫോര്‍ഡ് മസ്താംഗ് ലുക്കുമായി ഒരു ഹ്യുണ്ടായി എലൈറ്റ് i20

മോഡലിന് മെക്കാനിക്കല്‍ അപ്ഗ്രഡേഷന്‍ ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തത ഇല്ല.

നേരത്തെ, ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മോട്ടോര്‍മൈന്‍ഡ് ഓട്ടോമോട്ടീവ് ഡിസൈന്‍സ് ഹ്യുണ്ടായി i20 യ്ക്ക് ഒരുക്കിയ ജിടി സ്‌റ്റൈലിംഗ് കിറ്റും ഏറെ ശ്രദ്ധ നേടിയിരുന്നു.

English summary
Custom ‘Ford Mustang’ body kit for the Hyundai i20. Read in Malayalam.
Story first published: Tuesday, August 8, 2017, 12:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark