ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

Written By:

ജീപ് കോമ്പസ് ഇന്ത്യയില്‍ എത്തിയിട്ട് കുറച്ചു നാളുകളായതേയുള്ളു. കോമ്പസിനായുള്ള 'പിടിവലി' വിപണിയില്‍ ഇപ്പോഴും കുറഞ്ഞിട്ടുമില്ല. കോമ്പസിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍, എസ്‌യുവിയുടെ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കവും ജീപ് ആരംഭിച്ചു കഴിഞ്ഞു.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

എന്നാല്‍ ഈ ബഹളത്തിനിടെ, ഇന്ത്യയുടെ ആദ്യ മോഡിഫൈഡ് ജീപ് കോമ്പസ് പുറത്ത് വന്നിരിക്കുകയാണ്. കോയമ്പത്തൂര്‍ ആസ്ഥാനമായ കിറ്റ്അപ്പ് ഓട്ടോമോട്ടീവാണ് കോമ്പസിനെ മോഡിഫൈ ചെയ്ത് ശ്രദ്ധ നേടിയിരിക്കുന്നത്.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

ബ്ലാക്ഡ്-ഔട്ട് എലമന്റുകള്‍ക്ക് പേര് കേട്ട ജീപ് കോമ്പസ് എക്സ്റ്റീരിയര്‍ ഡിസൈനിന്റെ മുഖം പാടെ മാറ്റിയിരിക്കുകയാണ് കിറ്റ്അപ് ഓട്ടോമോട്ടീവ് ഇവിടെ.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

ഫ്രണ്ട് ബമ്പറിലും, റിയര്‍ ബമ്പറിലും, വീല്‍ ആര്‍ച്ചുകളിലും ബോഡി കളേര്‍ഡ് കസ്റ്റം ബ്രൈറ്റ് റെഡ് ഷെയ്ഡ് തന്നെയാണ് ഒരുങ്ങിയിരിക്കുന്നത്.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

ഗ്ലോസി ബ്ലാക് റൂഫിനോട് നീതി പുലര്‍ത്തുന്ന ബ്ലാക് ഡീറ്റെയ്‌ലിംഗാണ് ടെയില്‍ ലാമ്പുകള്‍ക്കും, ഫ്രണ്ട് ഗ്രില്ലിനും കീഴില്‍ കിറ്റ്അപ് ഓട്ടോമോട്ടീവ് നല്‍കിയിരിക്കുന്നതും.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

ടൈറ്റാനിയം ഫിനിഷ് നേടിയ അലോയ് വീലുകളില്‍ റെഡ് ഹൈലൈറ്റുകളും ഇടംപിടിക്കുന്നുണ്ട്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റില്‍ ഉള്‍പ്പെടാത്ത എല്‍ഇഡി ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഫോഗ് ലാമ്പുകളും സ്‌പെഷ്യല്‍ ലൈറ്റിംഗ് പാക്കേജിന്റെ ഭാഗമായി കസ്റ്റം കോമ്പസില്‍ ഒരുങ്ങിയിട്ടുണ്ട്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

കോമ്പസില്‍ കസ്റ്റം ഓഡിയോ സെറ്റപ്പ് നല്‍കിയിട്ടുള്ളതായി കിറ്റ്അപ്പ് ഓട്ടോമോട്ടീവിന്റെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കിയിട്ടുണ്ട്. മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റമില്ല.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

170.6 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങിയതാണ് ഈ കസ്റ്റം ജീപ് കോമ്പസ്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് കോമ്പസില്‍ ഇടംപിടിക്കുന്നത്.

ഇതാണ് ഇന്ത്യയുടെ ആദ്യ കസ്റ്റം ജീപ് കോമ്പസ്!

ജൂലായ് 31 ന് വിപണിയില്‍ അവതരിച്ച കോമ്പസിന് മേല്‍ 10000 ത്തില്‍ ഏറെ ബുക്കിംഗാണ് ജീപ് നേടിയിരിക്കുന്നത്. സെസ് വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ 15.16 ലക്ഷം രൂപ പ്രൈസ് ടാഗിലാണ് ഇപ്പോള്‍ ജീപ് കോമ്പസിന്റെ വില ആരംഭിക്കുന്നതും.

Image Source: KitUp Automotive

English summary
India’s First Modified Jeep Compass Is Here! Read in Malayalam.
Story first published: Monday, September 25, 2017, 12:51 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark