1.5 ലക്ഷം രൂപയ്ക്ക് ജീപ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

Written By:

ഏത് കുന്നും മലയും താണ്ടാന്‍ ജീപിനെ കഴിഞ്ഞിട്ടേയുള്ളൂ മറ്റാരും. ഓഫ്-റോഡ് പ്രേമികള്‍ക്ക് ഇടയില്‍ അന്നും ഇന്നും ജീപിന് പ്രത്യേക പരിഗണനയാണ് ലഭിച്ച് വരുന്നത്.

To Follow DriveSpark On Facebook, Click The Like Button
1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

എന്നാല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ജീപിന്റെ ആദ്യ ഇന്ത്യന്‍ ചുവട് വെയ്പ് കാര്‍പ്രേമികളെ ശരിക്കും നിരാശപ്പെടുത്തി. 80 ലക്ഷം രൂപയ്ക്ക് താഴെ ഒരു മോഡലിനെ അവതരിപ്പിക്കാന്‍ ജീപ് കൂട്ടാക്കിയില്ല എന്നത് തന്നെ ഇതിന് കാരണം.

1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

പിന്നാലെ കോമ്പാക്ട് എസ്‌യുവി ശ്രേണിയ്ക്ക് പുതിയ നിര്‍വചനം നല്‍കി എത്തിയ 'ബേബി ജീപ്', ആ കുറവ് പരിഹരിച്ചു. എന്നാല്‍ കോമ്പസ് എത്തുന്നതിന് മുമ്പെ സാധാരണക്കാരന് വേണ്ടി ബജറ്റ് ജീപുകള്‍ കേരളത്തില്‍ അണിനിരന്നിരുന്നു.

1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

മഹീന്ദ്ര TUV300 നെ സാക്ഷാല്‍ ജീപ് ഗ്രാന്‍ഡ് ചെറോക്കിയാക്കിയ സൺമാക് ഓട്ടോമോട്ടീവ്, മിക്കവരുടെയും ജീപ് എന്ന സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റി. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കസ്റ്റം ഷോപ്പാണ് സൺമാക് ഓട്ടോമോട്ടീവ്.

Trending On DriveSpark Malayalam:

കിസാഷി, വെര്‍സ, എ-സ്റ്റാര്‍...; മാരുതിയെ ഞെട്ടിച്ച 7 വമ്പന്‍ പരാജയങ്ങള്‍

ചില കൈവിട്ട സ്വിഫ്റ്റ് മോഡിഫിക്കേഷനുകള്‍

1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

ഇന്ത്യന്‍ വിപണിയില്‍ ഒരു കോടിക്ക് മേലെ വിലവരുന്ന ഗ്രാന്‍ഡ് ചെറോക്കിയെയാണ് മഹീന്ദ്ര TUV300 ലേക്ക് ഇവർ പ്രതിഷ്ഠിച്ചത്.

1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

ജീപ് ഗ്രില്‍, ജീപ് ലോഗോ, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഔഡി Q3 യില്‍ നിന്നുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതിയ ബമ്പര്‍, പുതുക്കിയ ബോണറ്റ് എന്നിവയുടെ പശ്ചാത്തലത്തില്‍ പുത്തന്‍ മുഖരൂപം തന്നെയാണ് മഹീന്ദ്ര TUV300 ന് ലഭിച്ചത്.

Recommended Video
[Malayalam] Jeep Compass Launched In India - DriveSpark
1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

സ്‌പെയര്‍ വീലിനെ പാടെ ഉപേക്ഷിച്ച് എത്തുന്ന കസ്റ്റം TUV300 ല്‍ ലാളിത്യമായ റിയര്‍ ഡിസൈനാണ് ഒരുങ്ങുന്നത്. 1.5 ലക്ഷം രൂപയാണ് കസ്റ്റം മഹീന്ദ്ര TUV300 ന്റെ ആകെ ചെലവ്.

1.5 ലക്ഷം രൂപയ്ക്ക് ജീപ് ഗ്രാന്‍ഡ് ചെറോക്കിയായി മാറിയ മഹീന്ദ്ര TUV300

അതേസമയം എഞ്ചിനില്‍ മാറ്റമില്ല. 84 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ mHawk എഞ്ചിനിലാണ് മഹീന്ദ്ര TUV300 വരുന്നത്.

Source: 1,2,3,4

ADDENDUM

നൽകിയ വിവരങ്ങൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മഹീന്ദ്ര TUV300 ന്റെ ഉടമസ്ഥൻ DriveSpark മായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ തെറ്റായ വിവരം എന്തെന്നതിൽ മേൽപറഞ്ഞ വ്യക്തി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ല.

English summary
This Modified Mahindra TUV 300 Is An Affordable Jeep You Can Own. Read in Malayalam.
Please Wait while comments are loading...

Latest Photos