എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; ട്രാഫിക് ലംഘനങ്ങള്‍ക്കുള്ള പുതുക്കിയ പിഴ ശിക്ഷ ഇങ്ങനെ

Written By:

കാലപഴക്കം ചെന്ന ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമങ്ങള്‍ക്ക് പരിഷ്‌കൃത രൂപം ലഭിക്കാന്‍ ഇനി ഇനി ഒരു ചുവട് അകലം മാത്രം. നിലവിലുള്ള മോട്ടോര്‍ വാഹന ഗതാഗത നിയമങ്ങളെ പൊടി തട്ടി പരിഷ്‌കരിച്ചിരിക്കുകയാണ് രാജ്യത്തെ നിയമനിര്‍മ്മാതാക്കള്‍.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

2016 മോട്ടോര്‍ വാഹന ഭേദഗതി ബില്ലിന് ലോക്‌സഭ തിങ്കളാഴ്ച അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ ഇന്ന് രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കും. ഏപ്രില്‍ ഏഴിനാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ്, ടാക്‌സി മേഖലയിലെ കടന്ന് കയറ്റം, റോഡ് സുരക്ഷ തുടങ്ങിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാണ് 1988 ലെ മോട്ടോര്‍ വാഹന നിയമം ഭേദഗതി സമര്‍പ്പിച്ചിരിക്കുന്നത്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയെന്ന വ്യവസ്ഥ പിന്‍വലിച്ചാണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ ലോക്‌സഭ ഇന്നലെ അംഗീകരിച്ചത്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

മരണമുണ്ടായാല്‍ പരമാവധി നല്‍കാവുന്ന തുക പത്ത് ലക്ഷമെന്നതും പരുക്കിന് പരാമാവധി നല്‍കാവുന്ന തുക അഞ്ച് ലക്ഷം രൂപയെന്ന വ്യവസ്ഥയുമാണ് ഭേദഗതി ബില്ലില്‍ നിന്നും പിന്‍വലിച്ചത്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

അതിനാല്‍ ട്രൈബ്യൂണലുകള്‍ വിധിക്കുന്ന നഷ്ടപരിഹാര തുകയാകും ബില്‍ നിയമമായാല്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കേണ്ടി വരിക. ഇതിന് പുറമെ, ഗുഡ് സമരിറ്റന്‍ പദ്ധതിയില്‍ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉള്‍പ്പെടുത്താനും ഭേദഗതി ബില്ലില്‍ തീരുമാനമായി.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

അതേസമയം, ഇനി മുതല്‍ റോഡ് നിര്‍മ്മാണത്തിലെയും പരിപാലനത്തിലെയും അപാകതകള്‍ കാരണമായുള്ള വാഹനാപകടങ്ങള്‍ക്ക് കരാറുകാര്‍ ഉത്തരവാദികളായിരിക്കുമെന്നും ബില്ല് പരമാര്‍ശിക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മേല്‍ വന്‍ തുക പിഴയായി ചുമത്താനുള്ള വ്യവസ്ഥകളും മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ ഉള്ളടങ്ങിയിട്ടുണ്ട്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ച് സൃഷ്ടിക്കുന്ന അപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതായും ബില്ല് പരാമര്‍ശിക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

ഇതിന് പുറമെ, അപകടത്തിന് ഇരയാകുന്നവര്‍ക്ക് പത്ത് മടങ്ങ് തുക നഷ്ടപരിഹാരമായി നല്‍കേണ്ടതായും ബില്ല് കൂട്ടിച്ചേര്‍ക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

അതേസമയം, നിയമ പാലനം നടത്തേണ്ടവര്‍ തന്നെ നിയമം ലംഘനത്തിലേക്ക് കടന്നാല്‍ ശിക്ഷകള്‍ ഇരട്ടിയാക്കാമെന്നും ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വ്യക്തമാക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

എന്നാൽ സംസ്ഥാനങ്ങളുടെ അധികാരത്തിന് മേലുള്ള കൈകടത്തലാണ് പുതിയ മോട്ടോര്‍ വാഹന ഭേദഗതി ബില്ലെന്ന ആക്ഷേപവും ശക്തമാണ്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

ബില്ലിലെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍-

  • ഇൻഷൂറൻസ് പരിരക്ഷ

പിആര്‍എസ് ഇന്ത്യ ലെജിസ്ലേറ്റീവിന്റെ റിപ്പോര്‍ട്ട് പ്രകാരം, അപകടങ്ങളില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് പൂർണ്ണ ബാധ്യതയുണ്ട്.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

വാഹനാപകടങ്ങളില്‍ പരമാവധി ഇന്‍ഷൂറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയെന്ന വ്യവസ്ഥ മോട്ടോര്‍ വാഹന ഭേദഗതി ബില്ലില്‍ നിന്നും ലോക്‌സഭ ഒഴിവാക്കിയിരിക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്‍ ഫണ്ട്

മോട്ടോര്‍ വെഹിക്കിള്‍ ആക്‌സിഡന്‍ ഫണ്ടിന് രൂപം നല്‍കാനും ബില്ല് ആവശ്യപ്പെടുന്നു. ഇത് മുഖേന രാജ്യത്തെ എല്ലാ റോഡ് ഉപഭോക്താക്കള്‍ക്കും അപകട പരിരക്ഷ ഉറപ്പ് വരുത്താന്‍ സാധിക്കും.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • നിയന്ത്രണം

ടാക്‌സി മേഖലയില്‍ നടന്ന് കൊണ്ടിരിക്കുന്ന കടന്ന് കയറ്റം നിയന്ത്രിക്കുന്നതിനായുള്ള കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്ക് ബില്ല് ശുപാര്‍ശ ചെയ്യുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • ആധാർ കാർഡ്

ഡ്രൈവിംഗ് ലൈസന്‍സുകളുടെ അപേക്ഷയ്ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • അപേക്ഷഓണ്‍ലൈനില്‍

ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള സമീപിക്കാതെ തന്നെ ലേണിംഗ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • നിയമ പാലനം

നിലവിലെ ഡ്രൈവിംഗ് ലൈസന്‍സ് കാറ്റഗറികളിലെ ഭേദഗതി, സിവില്‍-ക്രിമിനല്‍ അതിക്രമങ്ങളില്‍ നിന്നും "ഗുഡ് സമരിറ്റന്മാരുടെ' സംരക്ഷണം, നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷ വര്‍ധിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും 2016 മോട്ടോര്‍ ഭേദഗതി ബില്ല് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍
  • ഓള്‍ ഇന്ത്യ ഇലക്ടോണിക് വെഹിക്കിള്‍ രജിസ്റ്റര്‍

രജിസ്റ്റര്‍ ചെയ്യപ്പെടുന്ന എല്ലാ വാഹനങ്ങളും ഉള്‍പ്പെടുന്ന ഓള്‍ ഇന്ത്യ ഇലക്ടോണിക് വെഹിക്കിള്‍ രജിസ്റ്റര്‍ രൂപീകരിക്കുകയും ഭേദഗതി ബില്ല് മുന്നോട്ട് വെയ്ക്കുന്നു.

എന്താണ് മോട്ടോര്‍ വാഹന ഭേദഗതി ബില്‍?; അറിഞ്ഞിരിക്കേണ്ട ചില നിര്‍ദ്ദേശങ്ങള്‍

2016 മോട്ടോർ വാഹന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള പുതുക്കിയ പിഴ ശിക്ഷ ഇങ്ങനെ.

സെക്ഷൻ പ്രൊവിഷൻ പഴയ പിഴ ശിക്ഷ പുതുക്കിയ പിഴ ശിക്ഷ
177 ജനറൽ Rs 100 Rs 500
177A നിയമ ലംഘനം Rs 100 Rs 500
178 ടിക്കറ്റില്ലാതെയുള്ള യാത്ര Rs 200 Rs 5,000
179 അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക Rs 500 Rs 2,000
180 ലൈസൻസിലാതെ വാഹനം അനധികൃതമായി ഉപയോഗിച്ചാൽ Rs 1,000 Rs 5,000
181 ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ Rs 500 Rs 5,000
182 ലൈസൻസ് റദ്ദാക്കയിട്ടും വാഹനം ഓടിച്ചാൽ Rs 500 Rs 10,000
182B വാഹനങ്ങളുടെ ഓവർസൈസ് Rs 5,000
183 അമിത വേഗത Rs 400 ചെറിയ വാഹനങ്ങൾക്ക് Rs 1000, മീഡിയം പാസഞ്ചർ വാഹനങ്ങൾക്ക് Rs 2000
184 അപകടകരമായ ഡ്രൈവിംഗ് Rs 1,000 Upto Rs 5,000
185 മദ്യപിച്ചുള്ള ഡ്രൈവിംഗ് Rs 2,000 Rs 10,000
189 മത്സരയോട്ടം Rs 500 Upto Rs 5,000
192A പെർമിറ്റില്ലാത്ത വാഹനം ഓടിച്ചാൽ Upto Rs 5,000 Upto Rs 10,000
193 മറ്റ് നിയമലംഘനങ്ങൾ Rs 25,000 Rs 1,00,000
194 ഓവർലോഡിംഗ് ടണ്ണിന് Rs.2,000 അധികം വരുന്ന ഓരോ ടണ്ണിനും Rs.1,000 ടണ്ണിന് Rs 20,000 അധികം വരുന്ന ഓരോ ടണ്ണിനും Rs 2000
194A അനുവദിച്ചതിലും കൂടുതൽ യാത്രക്കാരെ ഉൾപ്പെടുത്തിയാൽ - അധികം വരുന്ന ഓരോ യാത്രക്കാരനും Rs.1,000
194B സീറ്റ് ബെൽറ്റ് Rs 100 Rs 1000
194C ടൂവീലർ ഓവർലോഡിംഗ് Rs 100 Rs 2000, മൂന്ന് മാസം വരെ ലൈസൻസ് റദ്ദാക്കപ്പെടും
194D ഹെൽമറ്റ് Rs 100 Rs 1000 മൂന്ന് മാസം വരെ ലൈസൻസ് റദ്ദാക്കപ്പെടും
194E ആംബുലൻസുകൾക്ക് വഴി നൽകാതിരുന്നാൽ Rs 10,000
196 ഇൻഷൂറൻസ് ഇല്ലാതെ ഡ്രൈവ് ചെയ്താൽ Rs 1,000 Rs.2000
199 പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷകർത്താവ് / ഉടമസ്ഥനെ കുറ്റക്കാരനായി കണ്ടെത്തും. Rs 25,000 പിഴയും മൂന്ന് വർഷം തടവ് ശിക്ഷയും

English summary
Lok Sabha passed Motor Vehicle Amendment Bill passed. All you need to know.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more