മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

Written By:

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ഗരാജ് അതിപ്രശസ്തമാണ്. മാരുതി മുതല്‍ ഫെരാരി വരെ തിങ്ങിനിറയുന്ന ധോണിയുടെ ഗരാജിലേക്ക് കണ്ണെത്തിക്കാന്‍ പോലും ഓട്ടോപ്രേമികള്‍ കാത്തിരിപ്പുണ്ട്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

ലോകോത്തര കളക്ഷനുള്ള ധോണിയുടെ വാഹനങ്ങളെ സര്‍വീസ് ചെയ്യാന്‍ മാത്രം സംവിധാനങ്ങളുണ്ടോ സ്വന്തം നാടായ റാഞ്ചിയില്‍? മാരുതി സര്‍വീസ് സെന്ററില്‍ നിന്നും പുറത്തിറങ്ങുന്ന ധോണിയുടെ ലാന്‍ഡ് റോവര്‍ ചിത്രങ്ങളാണ് ഇതിനുള്ള ഉത്തരം.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

മാരുതി സര്‍വീസ് സെന്ററില്‍ വെച്ചുള്ള ധോണിയുടെയും ലാന്‍ഡ് റോവറിന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

ഗരാജിലുള്ള ആഢംബര കാറുകളുടെയും സൂപ്പര്‍ബൈക്കുകളുടെയും സര്‍വീസ് പ്രശ്‌നങ്ങള്‍ക്ക് ധോണി കണ്ടെത്തിയ പരിഹാരമാണ് മാരുതി സര്‍വീസ് സെന്റര്‍.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

ടോപ് എന്‍ഡ് ബ്രാന്‍ഡുകള്‍ക്കുള്ള സര്‍വീസ് സെന്ററുകളുടെ അഭാവത്തില്‍ റാഞ്ചിയിലുള്ള മാരുതി സര്‍വീസ് സെന്ററില്‍ നിന്നുമാണ് മോഡലുകളുടെ ചെറുകിട റിപ്പയറിംഗും സര്‍വീസും ധോണി നടത്തുന്നത്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

മാരുതി വര്‍ക്ക്‌ഷോപ്പിനുള്ളില്‍ കാത്ത് കിടക്കുന്ന ധോണിയുടെ ഫ്രീലാന്‍ഡറാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

തുടക്കകാലം മുതല്‍ക്കെ മാരുതി സര്‍വീസ് സെന്ററുമായി ധോണി പുലര്‍ത്തുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

സാധാരണ ഗതിയില്‍ അതത് നിര്‍മ്മാതാക്കളില്‍ നിന്നുള്ള മോഡലുകളെ മാത്രമാണ് സര്‍വീസ് സെന്ററുകള്‍ സ്വീകരിക്കുക. മാത്രമല്ല, മിക്ക ഡീലര്‍മാരും മറ്റ് ബ്രാന്‍ഡുകളുടെ മോഡലുകളെ സര്‍വീസ് ചെയ്യുന്നതില്‍ നിന്നും വിമുഖത കാട്ടാറുമുണ്ട്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

എന്തായാലും മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ കാര്യത്തില്‍ റാഞ്ചിയിലെ മാരുതി സര്‍വീസ് സെന്റര്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നത്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

മാത്രമല്ല, ലോകോത്തര കാറുകളെയും ബൈക്കുകളെയും സര്‍വീസ് ചെയ്യുന്നതിലുള്ള വൈദഗ്ധ്യം തെളിയിക്കാനുള്ള അവസരം കൂടിയാണ് റാഞ്ചിയിലെ മാരുതി സര്‍വീസ് സെന്ററിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്നതും.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

ആക്‌സിഡന്റല്‍ റീപ്പയറിംഗിനായാണ് ധോണിയുടെ ലാൻഡ് റോവർ ഫ്രീലാന്‍ഡര്‍ മാരുതിയുടെ സര്‍വീസ് സെന്ററില്‍ എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാൻഡ് റോവർ ഫ്രീലാന്‍ഡറിന് സമീപമായി മാരുതി 800 നെയും സിയാസിനെയും ചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

ഇതാദ്യമായല്ല, മാരുതി സര്‍വീസ് സെന്ററില്‍ വെച്ച് ധോണിയുടെ കാര്‍ പ്രത്യക്ഷപ്പെടുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, മോഡിഫൈ ചെയ്ത ധോണിയുടെ മഹീന്ദ്ര സ്‌കോര്‍പിയോയും ഇതേ വര്‍ക്ക്‌ഷോപ്പില്‍ കാണപ്പെട്ടിരുന്നു.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

മോഡിഫൈ ചെയ്ത ഓപ്പണ്‍ ടോപ് സ്‌കോര്‍പിയോയുടെ ഇന്റീരിയര്‍ ക്ലീനിംഗിനും, ടര്‍ബ്ബോചാര്‍ജറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമാണ് അന്ന് ധോണി എത്തിയിരുന്നത്.

മാരുതി സര്‍വീസ് സെന്ററില്‍ ധോണിയുടെ ലാന്‍ഡ് റോവര്‍; കാരണം ഇത്

കാറുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ധോണിയുടെ വാഹനക്കമ്പം. ഹെല്‍ക്കാറ്റും, കവാസാക്കി നിഞ്ച H2 ഉം ഉള്‍പ്പെടുന്ന വലിയ മോട്ടോര്‍സൈക്കിള്‍-സൂപ്പര്‍ബൈക്ക് താരനിരയുമുണ്ട് ധോണിയുടെ ഗരാജില്‍.

കൂടുതല്‍... #ഓട്ടോ കൗതുകം
English summary
MS Dhoni’s Land Rover At A Maruti Service Center. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark