പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

2017 മെയ് മാസമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും ചുവട് മാറുന്നതായി ജനറല്‍ മോട്ടോര്‍സിന്റെ പ്രഖ്യാപനം വന്നത്. എന്നാല്‍ അപ്രതീക്ഷിത തീരുമാനത്തിന് മുമ്പ്, ഷെവര്‍ലെയില്‍ നിന്നും ഒരുപിടി പുത്തന്‍ മോഡലുകളെയാണ് വിപണി പ്രതീക്ഷിച്ചിരുന്നതും.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ ഷെവലര്‍ലെ ക്രൂസ് സെഡാന്‍, പുതിയ സ്പിന്‍ എംപിവി എന്നീ മോഡലുകള്‍ ഏറെ പ്രതീക്ഷ നല്‍കിയിരുന്നു എന്നതും യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ വിപണിയില്‍ നിന്നുമുള്ള പിന്‍മാറ്റത്തിന് പിന്നാലെ പുതിയ ഷെവര്‍ലെ ക്രൂസ്, സ്പിന്‍ എംപിവി മോഡലുകളുടെ റോഡ് ടെസ്റ്റ് ചിത്രങ്ങള്‍ പ്രചരിക്കുകയാണ്.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നിന് മുന്നോടിയായാണ് പുതിയ മോഡലുകളെ ജനറല്‍ മോട്ടര്‍സ് ഇന്ത്യയില്‍ ടെസറ്റ് ചെയ്യുന്നത്. പുതിയ പ്ലാറ്റ്‌ഫോമില്‍ എത്തുന്ന പുതുതലമുറ ക്രൂസില്‍, 113 കിലോഗ്രാം ഭാരമാണ് ഷെവര്‍ലെ വെട്ടിക്കുറച്ചിരിക്കുന്നത്.

Recommended Video

2017 Skoda Octavia India Launched | In Malayalam - DriveSpark മലയാളം
പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

ക്രൂസിന്റെ പ്രകടനത്തെയും മികവിനെയും ഭാരക്കുറവ് ഗണ്യമായി സ്വാധീനിക്കും.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള മോഡലിലും കൂടുതല്‍ അഗ്രസീവായാണ് 2018 ഷെവര്‍ലെ ക്രൂസ് എത്തുക. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പുതുതലമുറ ക്രൂസില്‍ ഇടംപിടിക്കുന്നു.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

രാജ്യാന്തര വിപണികളിലേക്കായി, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ക്രൂസ് ഒരുങ്ങിയിരിക്കുന്നത്.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിങ്ങനെ നീളുന്നതാണ് സുരക്ഷാ ഫീച്ചറുകള്‍. പുതിയ സ്പിന്‍ എംപിവിയുടെ ഡിസൈനും ഏറെ ശ്രദ്ധേയമാണ്. പുതിയ പുതുമയാര്‍ന്ന ഹെഡ്‌ലാമ്പുകളും, ഫ്രണ്ട് ഗ്രില്ലും ഷെവര്‍ലെ സെയില്‍ ഹാച്ച്ബാക്കിനെ ഒരുപരിധി വരെ അനുസ്മരിപ്പിക്കുന്നു.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ജനറല്‍ മോട്ടോര്‍സിന് ഇന്നും കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ജനറല്‍ മോട്ടോര്‍സിന്റെ വിപണി വിഹിതം.

പുതുതലമുറ ഷെവര്‍ലെ ക്രൂസിന്റെ ചിത്രങ്ങള്‍ പുറത്ത്

അതേസമയം, ഇന്ത്യയില്‍ നിന്നും പൂര്‍ണമായി പിന്‍മാറാന്‍ ജനറല്‍ മോട്ടോര്‍സ് ഒരുങ്ങുന്നില്ല. വിദേശ കയറ്റുമതിക്കുള്ള ഇടത്താവളമായി ഇന്ത്യയെ പരിഗണിക്കാനാണ് ജനറല്‍ മോട്ടോര്‍സിന്റെ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #ജിഎം #gm #Spy Pics
English summary
Spy Pics: New-Generation Chevrolet Cruze Spied Testing In India — But Why? Read in Malayalam.
Story first published: Monday, July 24, 2017, 12:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X