രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

Written By:

ഇന്ത്യന്‍ മനസില്‍ മായാതെ കിടക്കുന്ന കാറുകളില്‍ ഒന്നാണ് ഹ്യുണ്ടായി സാന്‍ട്രോ. 2014 ല്‍ സാന്‍ട്രോയ്ക്ക് പകരം ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചതാണ് i10 ഹാച്ച്ബാക്ക്.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

പിന്നീട്, i10 ന്റെ പ്രീമിയം മുഖമായി ഹ്യുണ്ടായി അവതരിപ്പിച്ച ഗ്രാന്‍ഡ് i10, ഹാച്ച്ബാക്ക് നിരയില്‍ കടന്നെത്തി. എന്നാല്‍ അന്നും ഇന്നും സാന്‍ട്രോയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന നേട്ടം കൊയ്യാന്‍ i10 സഹോദരങ്ങള്‍ക്ക് സാധിച്ചിട്ടില്ല.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

ഈ തിരിച്ചറിവാകാം ഒരിക്കല്‍ ഉപേക്ഷിച്ച സാന്‍ട്രോയെ, പുതിയ ഹാച്ച്ബാക്കിലൂടെ് തിരികെ കൊണ്ടുവരാന്‍ ഹ്യുണ്ടായിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

2018 ഓടെ സാന്‍ട്രോയുടെ ആത്മീയ പിന്‍ഗാമിയായ പുതിയ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കും. അതേസമയം, സാന്‍ട്രോ എന്ന പേര് തന്നെയാകുമോ പുതിയ ഹാച്ച്ബാക്കിന് ഹ്യുണ്ടായി സ്വീകരിക്കുക എന്ന സംശയം മാത്രമാണ് ബാക്കി.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

2018 ഹ്യുണ്ടായി സാന്‍ട്രോയുടെ ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചതായാണ് സൂചന. ഇയോണിനും ഗ്രാന്‍ഡ് i10 നും ഇടയിലായാകും പുതിയ സാന്‍ട്രോ കടന്നെത്തുക.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

സാന്‍ട്രോയുടെ രണ്ടാം വരവ് i10 ന്റെ മടക്കത്തിന് കൂടിയാകും സാക്ഷ്യം വഹിക്കുക. അതേസമയം, ഗ്രാന്‍ഡ് i10 മോഡല്‍ നിരയില്‍ തുടരുകയും ചെയ്യും. രാജ്യാന്തര വിപണികളില്‍ ഗ്രാന്‍ഡ് i10 ന്റെ വരവിന്റെ പശ്ചാത്തലത്തില്‍ i10 കളെ കമ്പനി പിന്‍വലിച്ചിരുന്നു.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

പുതിയ സാന്‍ട്രോ വന്നത്തിയാലും, ഇയോണ്‍ തന്നെയാകും ഹ്യുണ്ടായിയുടെ ഏറ്റവും വില കുറഞ്ഞ കാര്‍. സാന്‍ട്രോയുടെ മുഖമുദ്രയായ ടോള്‍ ബോയ് ഡിസൈനിനെ ഉപേക്ഷിച്ചാകും പുതിയ ഹാച്ച്ബാക്കിനെ ഹ്യുണ്ടായി നല്‍കുക.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

അത്യാധുനിക ഫീച്ചറുകളാകും സാന്‍ട്രോയുടെ ഇന്റീരിയറില്‍ ഹ്യുണ്ടായി ഒരുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഞ്ചിന്‍ ഫീച്ചറുകളെ പറ്റി ഏറെ വ്യക്തത ലഭിച്ചിട്ടില്ല.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

എന്നാല്‍ 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ഹ്യുണ്ടായി സാന്‍ട്രോ എത്താനുള്ള സാധ്യത കൂടുതലാണ്. കൂടാതെ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മോഡലില്‍ ഇടംപിടിക്കുക. 2018 ഓട്ടോ എക്‌സ്‌പോയില്‍ സാന്‍ട്രോയുടെ വരവ് ഹ്യുണ്ടായി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

സാന്‍ട്രോയുടെ വന്‍വിജയത്തിന് പിന്നാലെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കാര്‍ നിര്‍മ്മാതാക്കള്‍ എന്ന ഖ്യാതി ഹ്യുണ്ടായിയെ തേടിയെത്തിയത്.

രണ്ടാം വരവിന് സാന്‍ട്രോ; വിടപറയാന്‍ ഒരുങ്ങി ഹ്യുണ്ടായി i10

മാരുതി സുസൂക്കി അടക്കി വാണ എന്‍ട്രി-ലെവല്‍ കാര്‍ ശ്രേണിയിലേക്ക് 1998 ലാണ് സാന്‍ട്രോ ഹാച്ച്ബാക്ക് ആദ്യമായി കടന്ന് വന്നത്. റെനോ ക്വിഡ്, ഡാറ്റ്‌സന്‍ ഗോ, ടാറ്റ ടിയാഗൊ, മാരുതി സുസൂക്കി ആള്‍ട്ടോ K10 എന്നിവരാകും സാന്‍ട്രോയുടെ രണ്ടാം വരവില്‍ ഭീഷണി നേരിടുക.

English summary
Hyundai Santro To Arrive In India In 2018; Will Replace The i10. Read in Malayalam.
Story first published: Thursday, August 24, 2017, 17:45 [IST]
Please Wait while comments are loading...

Latest Photos