2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

Written By:

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, 2017 ix25 (ക്രെറ്റ ഫെയ്‌സ് ലിഫ്റ്റ്) നെ അവതരിപ്പിച്ചു. ചൈനയില്‍ വെച്ച് നടക്കുന്ന ചെങ്ദു മോട്ടോര്‍ ഷോയിലാണ് 2017 ix25 നെ ഹ്യുണ്ടായി കാഴ്ചവെച്ചിരിക്കുന്നത്.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

കോസ്മറ്റിക്, ടെക്‌നിക്കല്‍ അപ്‌ഡേറ്റുകള്‍ നേടിയാണ് പുതിയ ix25 എത്തിയിരിക്കുന്നത്. രൂപഘടനയില്‍ മുന്‍ മോഡലില്‍ ഏറെ വ്യത്യസ്തമല്ല 2017 ix25. അതേസമയം, ഒരല്‍പം മിനുക്കുപണികൾ നേടിയതാണ് കോമ്പാക്ട് എസ്‌യുവിയുടെ ഫ്രണ്ട്-റിയര്‍ പ്രൊഫൈലുകള്‍.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

ക്രോം ബോര്‍ഡര്‍ ലഭിച്ച ഫ്രണ്ട് ഗ്രില്‍, ഹെഡ്‌ലാമ്പുകളുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ്. ഫോഗ് ലാമ്പുകള്‍ക്ക് താഴെയായാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളെ ഹ്യുണ്ടായി മാറ്റിസ്ഥാപിച്ചിരിക്കുന്നത്.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

ബ്ലാക് ക്ലാഡിംഗില്‍ തീര്‍ത്താണ് ഫ്രണ്ട് ബമ്പറിന്റെ ലോവര്‍ സെഗ്മന്റ്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

പുതിയ സ്റ്റെപ്ഡ് അപ് ബമ്പര്‍ ഡിസൈനും, പുതുക്കിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും, ഡ്യൂവല്‍-പൈപ് എക്‌സ്‌ഹോസ്റ്റ് ടിപുകളും ചേര്‍ന്നതാണ് കോമ്പാക്ട് എസ്‌യുവിയുടെ റിയര്‍ പ്രൊഫൈല്‍.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

നിലവില്‍ ബ്രസീലിയന്‍ വിപണിയില്‍ ക്രെറ്റ ഫെയ്‌സ് ലിഫ്റ്റിനെ ഹ്യുണ്ടായി നല്‍കുന്നുണ്ട്. എന്നാല്‍ ചൈനീസ് പതിപ്പില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാണ് ബ്രസീലിയന്‍ വേര്‍ഷൻ.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

ബ്ലാക് തീമിന് പിന്തുണയേകുന്ന റെഡ് ആക്‌സന്റാണ് പുതിയ ix25 ന് ഹ്യുണ്ടായി നല്‍കിയിരിക്കുന്നത്. സീറ്റുകള്‍ക്കും ഗിയര്‍ബോക്‌സ് കണ്‍സോളിനും റെഡ് സ്റ്റിച്ചിംഗ് ലഭിക്കുന്നു.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

ഡിജിറ്റല്‍ ക്ലോക്കിനെ മാറ്റിസ്ഥാപിച്ച് എത്തന്ന ഹസാര്‍ഡ് ലൈറ്റ് സ്വിച്ച്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് മേലെയായാണ് ഇടംപിടിക്കുന്നത്.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

1.6 ലിറ്റര്‍, 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലാണ് 2017 ix25 ലഭ്യമാവുക. 130 bhp കരുത്തേകുന്നതാണ് പുതുതായി ഉള്‍പ്പെടുത്തിയ 1.4 ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

2018 ഓടെയാണ് ക്രെറ്റ ഫെയ്‌സ് ലിഫ്റ്റിനെ ഇന്ത്യയില്‍ ഹ്യുണ്ടായി അവതരിപ്പിക്കുക. നിലവിലുള്ള 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ മാത്രമാകും കോമ്പാക്ട് എസ്‌യുവി ഇന്ത്യയില്‍ എത്തുക.

2017 ഹ്യുണ്ടായി ix25 അവതരിച്ചു; ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ വരവ് ഇങ്ങനെയോ?

വരാനിരിക്കുന്ന ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റ്, മാരുതി സുസൂക്കി വിറ്റാര ബ്രെസ്സ, റെനോ ഡസ്റ്റര്‍, നിസാന്‍ ടെറാനോ മോഡലുകളാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്ത്യന്‍ എതിരാളികള്‍.

കൂടുതല്‍... #ഹ്യുണ്ടായി #hyundai #suv
English summary
Hyundai Reveals 2017 ix25 (Creta Facelift) In China. Read in Malayalam.
Story first published: Monday, August 28, 2017, 10:15 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark