കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

Written By:

ഇന്ത്യയില്‍, 2017 വേര്‍ണയെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഹ്യുണ്ടായി. ഓഗസ്റ്റ് മാസം എത്താനിരിക്കുന്ന ഹ്യുണ്ടായി വേര്‍ണയുടെ പൂര്‍ണ വിവരങ്ങള്‍, വരവിന് മുമ്പെ ചോര്‍ന്നിരിക്കുകയാണ്.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

പുതുതലമുറ വേര്‍ണയുടെ ഡിസൈന്‍, ഡയമന്‍ഷന്‍, എഞ്ചിന്‍ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ വിവരങ്ങള്‍. ഫ്രണ്ട് ഗ്രില്ലിന് ലഭിക്കുന്ന ക്രോം ഫിനിഷ് വേര്‍ണയുടെ ഡിസൈന്‍ ഹൈലൈറ്റാണ്.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

ഫോഗ് ലാമ്പുകള്‍ക്കും ക്രോം ടച്ചാണ് ഹ്യുണ്ടായി നല്‍കുന്നത്. ഹെക്‌സഗണല്‍ ഫ്രണ്ട് ഗ്രില്ലിന് പുറമെ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്കും എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും പുതുമ ലഭിക്കുന്നുണ്ട്.

Recommended Video - Watch Now!
Tata Nexon Review: Specs
കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

റിയര്‍ എന്‍ഡില്‍ എലാന്‍ട്ര, i20 മോഡലുകള്‍ക്ക് സമാനമായ എല്‍ഡി ടെയില്‍ലൈറ്റുകളാണ് വേര്‍ണയ്ക്ക് ലഭിക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള പുതിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പുതുതലമുറ വേര്‍ണയുടെ ഇന്റീരിയര്‍ ഹൈലൈറ്റ്.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

നിലവിലുള്ള വേര്‍ണയെക്കാളും 30 mm നീളവും, 29 mm വീതിയും കൂടുതലാണ് 2017 വേര്‍ണയ്ക്ക്. 2600 mm ആണ് വീല്‍ബേസ് രേഖപ്പെടുത്തുന്നത്. നിലവിലുള്ള മോഡലിലും 6 mm ഉയരക്കുറവിലാണ് 2017 വേര്‍ണ വന്നെത്തുക.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വേര്‍ഷനുകളിലാണ് പുതിയ ഹ്യുണ്ടായി വേര്‍ണ ഒരുങ്ങുന്നത്. 105.5 bhp കരുത്തും 135 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

121 bhp കരുത്തും 155 Nm torque ഉം ഏകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭ്യമാകും.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

88.7 bhp കരുത്തും 220 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 6 സപീഡ് മാനുവല്‍ ഗിയര്‍ബോക്‌സും, 126 bhp കരുത്തും 260 Nm torque ഉം ഏകുന്ന 1.6 ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍/ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ഇടംപിടിക്കും.

കിടിലന്‍ ലുക്കില്‍ ഹ്യുണ്ടായി വേര്‍ണ വരുന്നു; വരവിന് മുമ്പെ പുതിയ സെഡാന്റെ വിവരങ്ങള്‍ പുറത്ത്

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ ഫ്ളൂയിഡിക് ഡിസൈന്‍ സ്‌റ്റൈലിംഗില്‍ ഒരുങ്ങിയ ആദ്യ മോഡലാണ് വേര്‍ണ. ഗ്രാന്‍ഡ് i10 നും, ക്രെറ്റയ്ക്കും, i20 യ്ക്കും മുമ്പ് ഹ്യുണ്ടായി നിരയില്‍ നിന്നും ജനപ്രീതിയാര്‍ജ്ജിച്ച മോഡല്‍ കൂടിയായിരുന്നു വേര്‍ണ. എന്തായാലും നിലവിലെ മോഡലില്‍ നിന്നും അടിമുടി മാറിയാണ് 2017 ഹ്യുണ്ടായി വേര്‍ണ വരുന്നത്.

English summary
All-New Hyundai Verna Details Leaked Ahead Of Launch In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark