ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്

Written By:

2017 മാരുതി ഡിസൈര്‍ അവതരിച്ചത് മുതല്‍ വിപണിയില്‍ എങ്ങും ബഹളമാണ്. ഇന്ത്യ കാത്തിരിക്കുന്ന മാരുതിയുടെ സ്വിഫ്റ്റ് സര്‍പ്രൈസിനെ മറന്ന് എല്ലാവരും ഇപ്പോള്‍ ഡിസൈറിലേക്കാണ് ഉറ്റുനോക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഔദ്യോഗിക വരവിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളില്‍ നിന്നും ഡിസൈറിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചിരിക്കുകയാണ്. 11000 രൂപ നിരക്കില്‍ ഡിസൈറിനെ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് മാരുതി അവസരം നല്‍കുന്നുണ്ട്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

മാരുതി ഡിസൈറിന്റെ ചിത്രങ്ങള്‍ ചോര്‍ന്നത് മുതല്‍ ആരംഭിക്കുന്നതാണ് ഡിസൈര്‍ തരംഗം. പിന്നീട് സ്വിഫ്റ്റ് ബ്രാന്‍ഡിംഗിനെ കൈവിട്ടെത്തിയ മാരുതി ഡിസൈറില്‍, ഇന്ത്യ അതിശയിച്ചു എന്നതും വാസ്തവം.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

2017 മെയ് 16 ന് വിപണിയില്‍ മാരുതി എത്തിക്കുന്ന ഡിസൈറിനെ പറ്റിയുള്ള അഭ്യൂഹങ്ങളും ഇന്ന് ശക്തമാണ്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഡിസൈറിനെ പറ്റിയുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മാരുതി വെളിപ്പെടുത്തിയോ? അതോ മെയ് 16 ലേക്കായി മാരുതി ചിലത് മാറ്റിവെച്ചിരിക്കുകയാണോ?

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഈ സംശയത്തിനിടെയാണ് 2017 മാരുതി ഡിസൈറിനെ പറ്റിയുള്ള കൂടുതല്‍ 'രഹസ്യങ്ങള്‍' പുറത്ത് വന്നിരിക്കുന്നത്.

മാരുതി ഡിസൈറിന്റെ മൈലേജിനെ പറ്റിയുള്ള വിവരങ്ങളില്‍ ഇന്ത്യന്‍ വിപണി യഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള മോഡലെന്ന പട്ടം 2017 ഡിസൈറിലേക്ക് വന്നെത്തും.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഡിസൈര്‍ ഡീസല്‍ വേരിയന്റില്‍ മാരുതി ഉറപ്പ് നല്‍കുന്ന ഇന്ധനക്ഷമത, 28.40 കിലോമീറ്ററാണ്!

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

പുത്തന്‍ ഡിസൈര്‍ പെട്രോള്‍ വേരിയന്റും മികച്ച ഇന്ധനക്ഷമത കാഴ്ചവെയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഡിസൈര്‍ പെട്രോള്‍ വേരിയന്റില്‍ മാരുതി ഉറപ്പ് നല്‍കുക 22 കിലോമീറ്ററെന്ന ഇന്ധനക്ഷമതയാകും.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

2008 ലാണ് ഡിസൈര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

പിന്നീട് സബ് ഫോര്‍ മീറ്റര്‍ സെഡാന്‍ മെയ്ക്ക് ഓവറുമായി 2012 ല്‍ ഡിസൈര്‍ കളം നിറയുകയായിരുന്നു. ഡിസൈറിന്റെ 13 ലക്ഷത്തിലേറെ യൂണിറ്റുകളാണ് മാരുതി സുസൂക്കി ഫാക്ടറികളില്‍ നിന്നും ഇത് വരെയും നിര്‍മ്മിക്കപ്പെട്ടത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

2017 ഡിസൈറില്‍ മാരുതി ഒരുക്കിയിരിക്കുന്ന ഫീച്ചറുകള്‍ പരിശോധിക്കാം-

  • കാഴ്ചയില്‍ ഡിസൈര്‍

40 mm വീതിയേറിയതും 20 mm നീളമേറിയതുമായ വീല്‍ബേസുമായാണ് പുതിയ ഡിസൈര്‍ ഒരുങ്ങിയിരിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

സ്വിഫ്റ്റ് ബ്രാന്‍ഡിംഗില്‍ നിന്നും ഡിസൈറിനെ മോചിപ്പിച്ച മാരുതി പക്ഷെ സ്വിഫ്റ്റിന്റെ മുഖമുദ്ര ഡിസൈൻ മുഖത്ത് നിന്നും കൈവിടാന്‍ തയ്യാറായിട്ടില്ല.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

2017 ഡിസൈറിന്റെ ട്രാപസോയിഡല്‍ ഗ്രില്ലില്‍ ഹെക്‌സഗണല്‍ സ്ലാറ്റാണ് മാരുതി ഒരുക്കിയിരിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഒപ്പം, ക്രോം ലൈന്‍ ഫ്രെയിമിന്റെ പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നു. സ്വെപ്റ്റ്ബാക്ക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡെയ്‌ടൈം റണിംഗ് ലാമ്പുകളും നല്‍കുന്നത് ഡിസൈറിന് വലുപ്പമേറിയ മുഖരൂപം സമ്മാനിക്കുന്നു.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഫോഗ് ലാമ്പ് സോക്കറ്റുകള്‍ക്ക് നല്‍കിയ ക്രോം ലൈനിംഗ് മോഡലിന് പ്രീമിയം ലുക്കാണ് നൽകുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

പിന്‍ഭാഗത്തേക്ക് വരുമ്പോള്‍ അതിശയിപ്പിക്കുന്ന വീതിയും നീളവുമാണ് മോഡലില്‍ കാണാന്‍ സാധിക്കുന്നത്. സിയാസില്‍ നിന്നുമുള്ള ഡിസൈന്‍ തത്വങ്ങളെ റിയര്‍ എന്‍ഡില്‍ മാരുതി സ്വീകരിച്ചിട്ടുണ്ട്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

വലുപ്പമേറിയ ടെയില്‍ ലാമ്പാണ് മാരുതി ഡിസൈറില്‍ ഒരുങ്ങിയിട്ടുള്ളത്. കൂടാതെ, ബൂട്ടിന് മേലെ ക്രോം ലൈനിംഗും ഡിസൈറിന് ലഭിച്ചിട്ടുണ്ട്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!
  • ഡിസൈറിന്റെ എഞ്ചിന്‍

1.2 ലിറ്റര്‍ K സിരീസ് പെട്രോള്‍ എഞ്ചിനും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുമാണ് മാരുതി ഡിസൈറിന്റെ വേരിയന്റുകളില്‍ ഉള്‍പ്പെടുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഡിസൈറില്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനെ മാരുതി പൂര്‍ണമായും തള്ളിക്കളഞ്ഞൂവെന്നതും ശ്രദ്ധേയം.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് പെട്രോള്‍-ഡീസല്‍ വേരിയന്റുകളില്‍ മാരുതി ലഭ്യമാക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

മുന്‍ വേര്‍ഷനെ അപേക്ഷിച്ച, ന്യൂ ജനറേഷന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റില്‍ ഭാരം 85 കിലോഗ്രാം കുറവാണ്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

അതേസമയം, ഡീസല്‍ വേരിയന്റിന്റെ ഭാരം 105 കിലോഗ്രാമായാണ് കുറഞ്ഞിരിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!
  • ഡിസൈറിലെ ഫീച്ചറുകള്‍

ബലെനോയില്‍ നിന്നും വിതാര ബ്രെസ്സയില്‍ നിന്നും കടമെടുത്ത 7 ഇഞ്ച് ടച്ച് സ്‌ക്രീനാണ് ഡിസൈറിലുള്ളത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ, മിറര്‍ലിങ്ക് എന്നിവയുമായി ബന്ധപ്പെട്ടാണ് ഡിസൈറിലെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഒരുങ്ങിയിരിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

സ്റ്റാര്‍ട്ട് സ്‌റ്റോപ് ബട്ടണ്‍, സ്റ്റോറേജ് സ്‌പെയ്‌സ്, റിയര്‍ സീറ്റുകള്‍ക്കായുള്ള എസി വെന്റ് എന്നിങ്ങനെ ഒരുപിടി ഫീച്ചറുകളും മാരുതി ഡിസൈറില്‍ വന്നെത്തിയിട്ടുണ്ട്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!
  • ഡിസൈറിലെ സുരക്ഷ

മാരുതിയുടെ പുത്തന്‍ മോഡലായ ഇഗ്നിസിലുള്ളത് പോലെ ഡ്യൂവല്‍ എയര്‍ബാഗുകളാണ് ഡിസൈറിലും മാരുതി സജ്ജമാക്കിയിരിക്കുന്നത്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

കൂടാതെ, പ്രീ-ടെന്‍ഷനേര്‍സോട് കൂടിയ സീറ്റ് ബെല്‍റ്റ്, ഇബിഡിയോട് കൂടിയ ആന്റി-ലോക്ക് ബ്രെക്കിംഗ് സിസ്റ്റം, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ ഒരുങ്ങിയിട്ടുണ്ട്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

മെയ് 16 നാണ് കോമ്പാക്ട് സെഡാന്‍ ഡിസൈറിന്റെ വില മാരുതി പ്രഖ്യാപിക്കുക.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

നിലവില്‍ സ്വിഫ്റ്റ് ഡിസൈര്‍ പെട്രോള്‍ വേരിയന്റിന്റെ വില 5.35 ലക്ഷം രൂപ മുതലാണ്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

അതേസമയം, സ്വിഫ്റ്റ് ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.16 ലക്ഷം രൂപയിലാണ്.

ഡിസൈറില്‍ ഒളിപ്പിച്ച മാരുതിയുടെ 'രഹസ്യം' പുറത്ത്!

2017 മാരുതി ഡിസൈറിന്റെ പെട്രോള്‍ വേരിയന്റിന്റെ ആരംഭവില 5.40 ലക്ഷം രൂപയിലും ഡിസൈര്‍ ഡീസല്‍ വേരിയന്റിന്റെ ആരംഭവില 6.20 ലക്ഷം രൂപയിലുമാണ് നിജപ്പെടുത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്

കൂടുതല്‍... #മാരുതി #maruti
English summary
2017 Maruti Dzire Mileage details leaked. Read in Malayalam.
Story first published: Friday, May 5, 2017, 15:35 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark