എസ്‌യുവി പോര് മുറുകുന്നു; പുതിയ എസ്-ക്രോസിന്റെ ബുക്കിംഗ് മാരുതി ആരംഭിച്ചു
പുതിയ എസ്-ക്രോസിന് മേലുള്ള ബുക്കിംഗ് മാരുതി സുസൂക്കി ആരംഭിച്ചു. സെപ്തംബര്‍ അവസാനത്തോടെ അവതരിക്കാനിരിക്കുന്ന എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ, 11000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

രാജ്യത്തുടനീളമുള്ള പ്രീമിയം നെക്‌സ ഷോറൂമുകളില്‍ നിന്നും പുതിയ എസ്-ക്രോസിനെ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും. നിലവില്‍ 280 ല്‍ ഏറെ നെക്‌സ ഷോറുമുകളാണ് ഇന്ത്യയിലുള്ളത്.

സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ടെക്‌നോളജിയിലുള്ള 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ മാരുതി എസ്-ക്രോസിന്റെ പ്രധാന ഹൈലൈറ്റ്.

90 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.3 ലിറ്റര്‍ എഞ്ചിന്‍. ക്രോസ്ഓവറിന്റെ 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിനെ ഇത്തവണ പൂര്‍ണമായും മാരുതി ഉപേക്ഷിച്ചിരിക്കുകയാണ്.

പുതുക്കിയ ബോള്‍ഡ് ഫ്രണ്ട് ഡിസൈനാണ് മാറ്റങ്ങളില്‍ പ്രധാനം. കട്ടിയേറിയ ക്രോം ഫിനിഷ് നേടിയതാണ് പുതിയ എസ്-ക്രോസിന്റെ ഫ്രണ്ട് ഗ്രില്‍.

പുതുക്കിയ ഹെഡ്‌ലാമ്പുകളും ഡിസൈന്‍ മാറ്റങ്ങളില്‍ ഉള്‍പ്പെടും. എല്‍ഇഡി പ്രൊജക്ടറുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ ക്രോസ്ഓവറിന്റെ ടോപ് വേരിയന്റില്‍ ഇടംപിടിക്കും.

ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ബോണറ്റും ബമ്പറും മസ്‌കുലര്‍ ലുക്കിന് വേണ്ടി മാരുതി വെട്ടിയൊതുക്കിയിട്ടുണ്ട്. വശങ്ങളില്‍ ഏറെ മാറ്റങ്ങളില്ലെങ്കിലും, വീതിയേറിയ 215/60 R16 ടയറുകളാണ് പുതുതായി ഇടംപിടിച്ചിരിക്കുന്നത്.

ടൂ-ടോണ്‍ മെഷീന്‍-ഫിനിഷ്ഡ് അലോയ് വീലുകളും പുതിയ എസ്-ക്രോസിന്റെ വിശേഷമാണ്. പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാ കേന്ദ്രം.

സെന്റര്‍ കണ്‍സോളിന് ലഭിച്ച പിയാനൊ ബ്ലാക് ആക്‌സന്റും, സാറ്റിന്‍ ക്രോം ടച്ചും, ഡാഷ്‌ബോര്‍ഡിന് ലഭിച്ച സോഫ്റ്റ്-ഫീല്‍ മെറ്റീരിയലും ഇന്റീരിയര്‍ അപ്‌ഡേറ്റുകളുടെ പട്ടികയെ എടുത്തുകാണിക്കുന്നു. ലെതര്‍ ഫിനിഷ് നേടിയതാണ് സെന്‍ട്രല്‍ ആം റെസ്റ്റ്.
Recommended Video


ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തെ മറ്റൊരു ഫീച്ചര്‍.

ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ്, സൈഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ സേഫ്റ്റി എന്നീ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങുന്നത്.

ഹ്യുണ്ടായി ക്രെറ്റ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ മോഡലുകള്‍ക്ക് എതിരായാണ് പുതിയ എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് അണിനിരക്കുക.


Click it and Unblock the Notifications








