ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍? — അറിയേണ്ടതെല്ലാം

By Dijo Jackson

മാരുതിയുടെ നെക്‌സ പ്രീമിയം ഔട്ട്‌ലെറ്റില്‍ നിന്നും പുറത്ത് വന്ന ആദ്യ മോഡലാണ് മാരുതി സുസൂക്കി എസ്-ക്രോസ്. പക്ഷെ, വില്‍പനയില്‍ മാരുതി പ്രതീക്ഷിച്ചത് പോലുള്ള വിജയം നേടാന്‍ എസ്-ക്രോസിന് സാധിച്ചില്ല. എന്നാല്‍ തോറ്റുപിന്മാറാന്‍ മാരുതിയും ഒരുക്കമല്ല. അതുകൊണ്ടാണ് അടിമുടി മാറിയ എസ്-ക്രോസുമായി മാരുതി വീണ്ടും കടന്നു വരുന്നത്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

ഒരു മികച്ച ക്രോസ്ഓവറാണ് മാരുതി എസ്-ക്രോസ് എന്ന അഭിപ്രായം മിക്കവര്‍ക്കുമുണ്ടാകില്ല. ഈ തിരിച്ചറിവില്‍ നിന്നാണ് പുതിയ എസ്-ക്രോസിനെ മാരുതി ഒരുക്കിയിരിക്കുന്നത്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

മുന്‍തലമുറയിലെ ഡിസൈന്‍ പോരായ്മയ്ക്കും, പഴഞ്ചന്‍ ക്രോസ്ഓവര്‍ ലുക്കിനും ഇത്തവണ മാരുതി പരിഹാരം കണ്ടെത്തിയിട്ടുണ്ട്. പുതിയ എസ്-ക്രോസില്‍ മാരുതി നല്‍കിയ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം —

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

എക്‌സ്റ്റീരിയര്‍ ഡിസൈന്‍

ഡിസൈന്‍ തന്നയാണ് പുതിയ എസ്-ക്രോസിന്റെ ഹൈലൈറ്റ്. ഗ്രില്ലിന് ലഭിച്ച കട്ടിയേറിയ ക്രോം ഫിനിഷും വെര്‍ട്ടിക്കല്‍ സ്ലാറ്റുകളും മോഡലിന്റെ മുഖഭാവം തന്നെ മാറ്റിയിരിക്കുകയാണ്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

പുതുക്കിയ ഹെഡ്‌ലാമ്പുകളാണ് ക്രോസ്ഓവറില്‍ ഇടംപിടിക്കുന്നത്. കാഴ്ചയില്‍ ബോള്‍ഡ് ആന്‍ഡ് അഗ്രസീവാണ് പുതിയ എസ്-ക്രോസ്. സ്‌മോക്ക്ഡ് പ്രൊജക്ടര്‍ യൂണിറ്റുകളുടെയും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുടെയും പിന്തുണയോടെയുള്ള പുതിയ ഹെഡ്‌ലാമ്പുകള്‍ ക്രോസ്ഓവറിന്റെ അഗ്രസീവ് ലുക്കിന് കരുത്ത് പകരുന്നു.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

പുതിയ ഫോഗ് ലാമ്പ് ജോഡികളും, ഇന്റഗ്രേറ്റഡ് ഇന്‍ഡിക്കേറ്ററുകളോട് കൂടിയ ORVM കളും എസ്-ക്രോസിന്റെ ഡിസൈന്‍ ഭാഷയ്ക്ക് അടിവരയിടുന്നതാണ്. വെട്ടിയൊതുക്കിയ ബോണറ്റിന് മസ്‌കുലാര്‍ പ്രതീതി നല്‍കാന്‍ മാരുതിയ്ക്ക് സാധിച്ചിട്ടുണ്ട്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

പുത്തന്‍ എയര്‍ ഡാം ഡിസൈനും, ഫൊക്‌സ് സ്‌കിഡ് പ്ലേറ്റുകളും എസ്-ക്രോസിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്. പുതിയ എസ്-ക്രോസിന്റെ വശങ്ങളില്‍ ഏറെ മാറ്റങ്ങളില്ല. പുത്തന്‍ അലോയ് വീലുകള്‍ മാത്രമാണ് സൈഡ് പ്രൊഫൈലില്‍ എടുത്തു പറയാവുന്നത്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

റൂഫ്-മൗണ്ടഡ് സ്‌പോയിലര്‍, പുതിയ ടെയില്‍ഗെയിറ്റ്, ഇന്റഗ്രേറ്റഡ് ബ്രേക്ക് ലാമ്പുകള്‍, പുത്തന്‍ ടെയില്‍ലൈറ്റ് ഘടകങ്ങള്‍ എന്നിവയെല്ലാം എസ്-ക്രോസ് റിയര്‍ എന്‍ഡിന് 'ക്ലീന്‍' ഫിനിഷ് നല്‍കുന്നു.

Recommended Video

Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

ഇന്റീരിയര്‍

അകത്തളത്തിലും കാര്യമായ അഴിച്ചുപണികള്‍ ഇത്തവണ മാരുതി നടത്തിയിട്ടുണ്ട്. ക്രോസ്ഓവറിന്റെ പ്രീമിയം പരിവേഷത്തോട് നീതിപുലര്‍ത്തുന്നതാണ് സാറ്റിന്‍ ക്രോം ഫിനിഷ് നേടിയ ഡാഷ്‌ബോര്‍ഡും, സോഫ്റ്റ്-ഫീല്‍ മെറ്റീരിയലില്‍ തീര്‍ത്ത അപ്‌ഹോള്‍സ്റ്ററിയും. ലെതറില്‍ ഒരുങ്ങിയതാണ് സീറ്റ് ആം റെസ്റ്റുകള്‍.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള സ്മാര്‍ട്ട്‌പ്ലേ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, എഞ്ചിന്‍ പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ് ഫംങ്ഷന്‍, പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ, ക്രൂയിസ് കണ്‍ട്രോള്‍, ലെതര്‍-റാപ്പ്ഡ് സ്റ്റീയറിംഗ് വീല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മറ്റ് ഇന്റീരിയര്‍ ഫീച്ചറുകള്‍.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

സുരക്ഷ

റോഹ്തക്കിലുള്ള റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് കേന്ദ്രത്തില്‍ നിന്നുമാണ് സുരക്ഷ ഉറപ്പ് വരുത്തിയെത്തുന്നതാണ് പുതിയ മാരുതി എസ്-ക്രോസ്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഫ്രണ്ടല്‍ ഓഫ്‌സെറ്റ് ക്രാഷ്, സെഡ് ഇംപാക്ട്, പെഡസ്ട്രിയന്‍ സേഫ്റ്റി എന്നീ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതിയ എസ്-ക്രോസ് പാലിക്കുന്നുണ്ട്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ISOFIX മൗണ്ടുകള്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി വേരിയന്റുകളില്‍ ഒരുങ്ങും.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

എഞ്ചിന്‍

എസ്-ക്രോസിന്റെ എഞ്ചിന്‍ മുഖത്ത് പുതിയ നയമാണ് മാരുതി സ്വീകരിച്ചിരിക്കുന്നത്. 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ മാത്രമാണ് എസ്-ക്രോസില്‍ ഒരുങ്ങുന്നത്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

നേരത്തെ ലഭ്യമായിരുന്ന 1.6 ലിറ്റര്‍ എഞ്ചിനെ മാരുതി ഇത്തവണ പൂര്‍ണമായും ഉപേക്ഷിച്ചു. 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.3 ലിറ്റര്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

ലുക്കും മൈലേജും മാത്രമാണോ പുതിയ മാരുതി എസ്-ക്രോസിലെ വിശേഷങ്ങള്‍; അറിയേണ്ടതെല്ലാം

സുസൂക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സാങ്കേതികതയില്‍ ഒരുങ്ങുന്നതാണ് 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിന്‍. ഇത് പുതിയ എസ്-ക്രോസിന്റെ ഇന്ധനക്ഷതയെ കാര്യമായി സ്വാധീനിക്കുമെന്നാണ് മാരുതിയുടെ വാഗ്ദാനം.

Most Read Articles

Malayalam
കൂടുതല്‍... #maruti suzuki #മാരുതി
English summary
Maruti Suzuki S-Cross Facelift — Key Changes You Should Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X