2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

Written By:

2017 മാരുതി ഡിസൈര്‍ വിപണിയില്‍ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. സ്വിഫ്റ്റ് ബ്രാന്‍ഡിംഗ് കൈവെടിഞ്ഞെത്തുന്ന ഡിസൈര്‍ വിപണിയില്‍ ഇതിനകം പുതുതരംഗ ഒരുക്കി എന്നതും യാഥാര്‍ത്ഥ്യം. അതിനാല്‍ വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2017 മാരുതി ഡിസൈറിലേക്ക് ഒരു എത്തിനോട്ടം-

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡിസൈന്‍

തീര്‍ത്തും അപ്രതീക്ഷിത നീക്കമാണ് 2017 മാരുതി ഡിസൈറിലൂടെ മാരുതി നടത്തിയിരിക്കുന്നത്. പുതിയ ഗ്രില്ലും, ബമ്പറുകള്‍ക്ക് മേല്‍ നടത്തിയ ഒരുക്കങ്ങളും ഡിസൈറിന് വേറിട്ട മുഖം നല്‍കുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

2017 ഡിസൈറിന്റെ ട്രാപസോയിഡല്‍ ഗ്രില്ലില്‍ ഹെക്സഗണല്‍ സ്ലാറ്റാണ് മാരുതി ഒരുക്കിയിരിക്കുന്നത്. ഒപ്പം, ക്രോം ലൈന്‍ ഫ്രെയിമിന്റെ പിന്തുണയും ഗ്രില്ലിന് ലഭിക്കുന്നു.

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകളും, 15 ഇഞ്ച് അലോയ് വീലും, എല്‍ഇഡി ടെയില്‍ ലാമ്പുകളും ഡിസൈറിന്റെ ഡിസൈനില്‍ ഉള്‍പ്പെടുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

മുന്‍മോഡലിനെ അപേക്ഷിച്ച് സ്‌പോര്‍ടി-ടഫ് ലുക്കിലാണ് പുത്തന്‍ മോഡല്‍ അണിനിരക്കുന്നത്.

ഇന്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ ഡിസൈറില്‍ വന്നെത്തുന്നു. ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീലും, ഡ്യൂവല്‍ ടോണ്‍ ഡാഷ് ഫിനിഷും മാറ്റങ്ങളിലും ശ്രദ്ധേയം.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലും, ഗിയര്‍ ലെവറിലും, ഡോര്‍ ഹാന്‍ഡിലുകളിലും മാരുതി ക്രോം ഫിനിഷിംഗ് നല്‍കുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

ഫിച്ചറുകള്‍

മള്‍ട്ടി ഫങ്ഷനല്‍ സ്റ്റീയറിംഗ് വീലും, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും, ആന്‍ഡ്രോയ്ഡ് ഓട്ടോ, കാര്‍പ്ലേ, മിറര്‍ലിങ്ക് എന്നിവയുടെ പിന്തുണയുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഡിസൈര്‍ ഫീച്ചറുകളില്‍ ശ്രദ്ധ നേടുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

മാത്രമല്ല, ഇതാദ്യമായാണ് റിയര്‍ സീറ്റുകളിലേക്ക് എയര്‍കോണ്‍ വെന്റുകള്‍ മാരുതി നല്‍കുന്നത്. ഇത്തവണ റിയര്‍സീറ്റുകള്‍ക്ക് ആംറെസ്റ്റും മാരുതി ലഭ്യമാക്കുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

സുരക്ഷ

സുരക്ഷയാണ് ഇന്ന് ഏവരും മോഡലുകളില്‍ ആദ്യം പരിശോധിക്കുന്ന ഘടകം. HEARTECT പ്ലാറ്റ്‌ഫോമില്‍ വന്നെത്തുന്ന മാരുതി ഡിസൈറില്‍ ഓഫ്-സെറ്റ്, സൈഡ്, പാസഞ്ചര്‍ ക്രാഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട്.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

ഡ്യൂവല്‍ എയര്‍ബാഗുകളും, ഇബിഡിയ്ക്ക് ഒപ്പമുള്ള എബിഎസും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി മാരുതി ഒരുക്കുന്നുണ്ട്.

അതേസമയം, ഗ്വാളിയോറില്‍ അടുത്തിടെ നടന്ന അപകടത്തില്‍ പുതിയ ഡിസൈര്‍ തകര്‍ന്നത് മാരുതിയ്ക്ക് നേരെ ചോദ്യചിഹ്നം ഉയര്‍ത്തുന്നു. അമിത വേഗതയാകാം അപകട കാരണം എങ്കിലും ഡിസൈറിലെ സുരക്ഷ സംബന്ധിച്ച ചര്‍ച്ച വിപണിയില്‍ ഇതിനകം ആരംഭിച്ചു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

എഞ്ചിനും ഗിയര്‍ബോക്‌സും

1.2 ലിറ്റര്‍ K സിരീസ് പെട്രോള്‍ എഞ്ചിനും, 1.3 ലിറ്റര്‍ DDiS ഡീസല്‍ എഞ്ചിനുമാണ് മാരുതി ഡിസൈറിന്റെ വേരിയന്റുകളില്‍ ഉള്‍പ്പെടുന്നത്.

82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. അതേസമയം, 73 bhp കരുത്തും, 190 Nm torque ഉം 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുറപ്പെടുവിക്കുന്നു.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

സ്റ്റാന്‍ഡേര്‍ഡ് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിന് ഒപ്പമാണ് ഇരു വേരിയന്റുകളും വന്നെത്തുന്നത്. എന്നാല്‍ ഓട്ടോമാറ്റിക് യൂണിറ്റും ഇരു വേരിയന്റുകളിലും ഓപ്ഷണലായി ലഭിക്കും.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

മൈലേജ്

മൈലേജ് അല്ലെങ്കില്‍ ഇന്ധനക്ഷമതയാണ് വിപണിയില്‍ മാരുതി മോഡലുകളുടെ പ്രധാന സവിശേഷത. ഔദ്യോഗികമായി ഡിസൈറിന്റെ ഇന്ധനക്ഷമത മാരുതി പുറത്ത് വിട്ടിട്ടില്ല.

എന്നാല്‍ മുന്‍മോഡലുകളിലും 100 കിലോഗ്രാമോളം ഭാരക്കുറവില്‍ വന്നെത്തുന്ന ഡിസൈര്‍ മികച്ച ഇന്ധനക്ഷമത കാഴ്ചവെക്കുമെന്നതില്‍ സംശയമില്ല.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

കളര്‍ ഓപ്ഷന്‍

ഓക്‌സ്ഫഡ് ബ്ലൂ, ഷേര്‍വുഡ് ബ്രൗണ്‍, ഗാലന്‍ഡ് റെഡ്, മാഗ്മ ഗ്രെയ്, സില്‍ക്കി സില്‍വര്‍, ആര്‍ട്ടിക് വൈറ്റ് എന്നീ നിറങ്ങളിലാണ് 2017 മാരുതി ഡിസൈര്‍ ഒരുങ്ങിയിരിക്കുന്നത്.

2017 മാരുതി ഡിസൈര്‍; കോമ്പാക്ട് സെഡാനെ കുറിച്ച് അറിയേണ്ടതെല്ലാം

മത്സരം

ഹ്യുണ്ടായ് എക്‌സെന്റ്, ടാറ്റ ടിഗോര്‍, ഹോണ്ട അമെയ്‌സ്, ഫോര്‍ഡ് ആസ്‌പൈര്‍ ഉള്‍പ്പെടുന്ന കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്കാണ് മാരുതി ഡിസൈര്‍ എത്തുന്നത്.

കൂടുതല്‍... #മാരുതി
English summary
New 2017 Maruti Suzuki Dzire — Here’s Everything You Need To Know About The Compact Sedan. Read in Malayalam.
Story first published: Monday, May 15, 2017, 18:42 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark