ഇത് ഗംഭീരം; ന്യൂജെന്‍ മാരുതി സ്വിഫ്റ്റ് ഡിസൈറില്‍ മയങ്ങി വിപണി

Written By:

ഇന്ത്യന്‍ മനസുകളിലെ സ്ഥിര പ്രതിഷ്ഠയാണ് മാരുതി. മറ്റ് മോഡലുകളെ അപേക്ഷിച്ച്, മാരുതി മോഡലുകള്‍ക്ക് വിപണിയില്‍ എന്നും പ്രത്യേക പരിഗണനയാണ് ലഭിക്കാറുള്ളതും.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

അതിനാല്‍ മാരുതി സ്വിഫ്റ്റില്‍ നിന്നും പുതിയ ഒരു മോഡല്‍ വിപണിയില്‍ എത്താനിരിക്കുന്നൂവെന്ന വാര്‍ത്ത സൃഷ്ടിക്കുന്ന ചലനങ്ങള്‍ ചില്ലറയൊന്നുമല്ല. പറഞ്ഞ് വരുന്നത് മാരുതിയുടെ ന്യൂജനറേഷന്‍ സ്വിഫ്റ്റ് ഡിസൈറിനെ കുറിച്ചാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലേക്ക് മാരുതി അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

2017 മെയ് മാസമാണ് സ്വിഫ്റ്റ് ഡിസൈര്‍ വിപണിയില്‍ എത്തുമെന്ന് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ലൊഞ്ച് ഉടന്‍ അടുത്ത് തന്നെയുണ്ടാകുമെന്ന സൂചനയാണ് സ്വിഫ്റ്റ് ഡിസൈറിന്റെ പ്രൊഡക്ഷന്‍ റെഡി വേര്‍ഷന്‍ ചിത്രങ്ങള്‍ നല്‍കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഡിസൈന്‍ മുഖത്ത് അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറില്‍ മാരുതി നല്‍കിയിരിക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

നിലവിലെ വേര്‍ഷനുമായി താരതമ്യം ചെയ്യുമ്പോള്‍, പ്രീമിയം ലുക്ക് തന്നെയാണ് ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറിന്റെ ഹൈലൈറ്റ്. അടിമുടി ആഢംബരം തുളുമ്പുന്ന ഡിസൈൻ പശ്ചാത്തലത്തിലാണ് ന്യൂജെൻ സ്വിഫ്റ്റ് ഡിസൈറിനെ മാരുതി ഒരുക്കാൻ ശ്രമിച്ചിരിക്കുന്നതെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

പ്രീമിയം ലുക്കിന് വേണ്ടി പഴയ സ്വിഫ്റ്റ് ഡിസൈറിനെ മുഖരൂപത്തെ പാടെ മാറ്റിയിരിക്കുകയാണ് മാരുതി.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

പുതിയ സ്‌കള്‍പ്‌ച്ചേര്‍ഡ് ബോണറ്റും, ഹെവി ക്രോമോട് കൂടിയുള്ള ഫോര്‍ സ്ലാറ്റ് ഗ്രില്ലും ന്യൂജെന്‍ ഡിസൈറിനെ വ്യത്യസ്തമാക്കും എന്നതില്‍ തെല്ലും സംശയമില്ല.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഇപ്പോള്‍ പ്രചരിക്കുന്ന സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രം ലോവര്‍ വേരിയന്റിലുള്ളതാണ്. അതിനാലാണ് ചിത്രത്തിലെ മോഡലില്‍ ഹാലോജന്‍ ലൈറ്റുകളോട് കൂടിയ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളെ കാണാന്‍ സാധിക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

അതേസമയം, ടോപ് വേരിയന്റുകളില്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം ലണിംഗ് ലൈറ്റുകളും പ്രതീക്ഷിക്കപ്പെടുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

നിലവിലെ മോഡലിന് സമാനമായ പിന്‍വശമാണ് ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറില്‍ മാരുതി ഒരുക്കിയിരിക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

എന്നാല്‍ നമ്പര്‍ പ്ലേറ്റ് ഹൗസിംഗിന് മുകളില്‍ നല്‍കിയ ഹെവി ക്രോമും പുതിയ എല്‍ഇഡി ടെയില്‍ലാമ്പും ന്യൂജെന്‍ സ്വിഫ്റ്റിനെ വീണ്ടും പഴയതില്‍ നിന്നും വ്യത്യാസപ്പെടുത്തുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

SHVS (Smart Hybrid Vehicle by Suzuki) ബാഡ്‌ജോട് കൂടിയാണ് മാരുതി സ്വിഫ്റ്റ് ഡിസൈര്‍ വന്നെത്തുന്നത്. അതിനാല്‍ ഇനി ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറും സ്മാര്‍ട്ട് ഹൈബ്രിഡ് ഗണത്തിലേക്ക് ഉള്‍പ്പെടുന്നു.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

അതേസമയം മുന്‍മോഡലിന് സമാനമായ എഞ്ചിന്‍ ഓപ്ഷനുകളാണ് സ്വിഫ്റ്റ് ഡിസൈറില്‍ മാരുതി നല്‍കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

1.3 ലിറ്റര്‍ DDIS ഡീസല്‍ എഞ്ചിനും, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ വേര്‍ഷനുകളിലുമാണ് സ്വിഫ്റ്റ് ഡിസൈറിന്റെ ന്യൂജെന്‍ വേര്‍ഷനും വരുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനായി ഇരു വേരിയന്റുകളിലും വരുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

എന്നാല്‍ ഡീസല്‍ വേരിയന്റില്‍ എഎംടി യൂണിറ്റും, പെട്രോള്‍ വേരിയന്റില്‍ 4 സ്പീഡ് ഓട്ടോ ബോക്‌സും ലഭ്യമാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

രാജ്യാന്തര വിപണിയിലേക്കായി സ്വിഫ്റ്റിനെ ഒരുക്കിയ മാരുതി പക്ഷെ ഇവിടെ അൽപം വ്യത്യസ്തമാവുകയാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഇന്ത്യന്‍ വിപണിയിലേക്ക് മാത്രമായാണ് ന്യൂജെന്‍ സ്വിഫ്റ്റ ഡിസൈറിനെ മാരുതി ഒരുക്കിയിരിക്കുന്നത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഹോണ്ട അമെയ്‌സ്, ഫോര്‍ഡ് ആസ്‌പൈര്‍, ഫോക്‌സ് വാഗന്‍ അമീയോ, എത്താനിരിക്കുന്ന ഹ്യൂണ്ടായ് എക്‌സെന്‍ഡ് എന്നീ വമ്പന്മാരുമായാണ് ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈര്‍ മത്സരിക്കുക.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഫെയിം പദ്ധതിയില്‍ നിന്നും മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളെ ഒഴിവാക്കിയ കേന്ദ്ര നടപടിയുടെ പശ്ചാത്തലത്തില്‍ 5 ലക്ഷം രൂപ ആരംഭവിലയിലാകും സ്വിഫ്റ്റ് ഡിസൈര്‍ വന്നെത്തുക.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ഡിസൈന്‍ പരിവേഷത്തിന് ഒപ്പം ഫീച്ചറുകള്‍ക്കും സ്വിഫ്റ്റ് ഡിസൈറില്‍ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.

ന്യൂജെന്‍ സ്വിഫ്റ്റ് ഡിസൈറില്‍ അറിഞ്ഞിരിക്കേണ്ട ചില പുത്തന്‍ ഫീച്ചറുകള്‍-

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്
  • ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍

സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ അത്ര പതിവല്ല.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ടാറ്റ സെസ്റ്റയിലും, ഇപ്പോള്‍ പുതുതായി അവതരിച്ച ടാറ്റ ടിഗോറിലും മാത്രമാണ് ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഉള്ളത്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

സ്വിഫ്റ്റ് ഡിസൈറിന്റെ ടോപ് വേരിയന്റ് മോഡലുകളില്‍ ഇതേ ഡെയ്‌ടൈം റണിംഗ് ലൈറ്റുകളോട് കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളെ മാരുതി നല്‍കും.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്
  • കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ്

നിലവിലെ സ്വിഫ്റ്റ് ഡിസൈറിന് തിരിച്ചടി ഏറ്റുകൊണ്ടിരിക്കുന്നത് കാബിന്‍ സ്‌പെയ്‌സിന്റെ കാര്യത്തിലാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

വിപണിയിലെ മറ്റ് മോഡലുകളുമായുള്ള മത്സരത്തില്‍ നിലവിലെ സ്വിഫ്റ്റ് ഡിസൈര്‍ പിന്നോക്കം പോകുന്നത് കാബിന്‍ സ്‌പെയ്‌സ് കുറവായതിനാല്‍ തന്നെയാണ്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

അതിനാല്‍ പുത്തന്‍ സ്വിഫ്റ്റ് ഡിസൈറില്‍ കൂടുതല്‍ കാബിന്‍ സ്‌പെയ്‌സ് ഒരുക്കുന്നതില്‍ മാരുതി ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്
  • ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

ആപ്പിള്‍ കാര്‍പ്ലെയും, നാവിഗേഷന്‍ സിസ്റ്റവും അടങ്ങിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലാണ് മാരുതി ഡിസൈര്‍ വന്നെത്തുക.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വരവ് മാരുതി ഡിസൈറിന്റെ ഇന്റീരിയറിന് കൂടുതല്‍ പ്രീമിയം ലുക്ക് നല്‍കും.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്
  • കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ്

കാബിന്‍ സ്‌പെയ്‌സ് പോലെ തന്നെ ബൂട്ട് സ്‌പെയ്‌സും നിലവിലെ സ്വിഫ്റ്റ് ഡിസൈറിന് കുറവാണ്. അതിനാല്‍ പുത്തന്‍ മോഡലില്‍ കൂടുതല്‍ ബൂട്ട് സ്‌പെയ്‌സ് നല്‍കിയാകും സ്വിഫ്റ്റ് ഡിസൈറിനെ മാരുതി അവതരിപ്പിക്കുക.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്
  • കൂള്‍ഡ് ഗ്ലൗവ്‌ബോക്‌സ്

കത്തിപടരുന്ന ചൂട് വേനല്‍ക്കാലത്ത് കൂള്‍ഡ് ഗ്ലൗവ് ബോക്‌സുകള്‍ ലഭിക്കുന്നത് അനുഗ്രഹമാണ്. സബ്‌കോമ്പാക്ട് സെഡാന്‍ ശ്രേണിയില്‍ കൂള്‍ഡ് ഗ്ലൗവ് ബോക്‌സുമായി വരുന്ന ആദ്യ മോഡലാകും സ്വിഫ്റ്റ് ഡിസൈര്‍.

പുതിയ മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ചിത്രങ്ങൾ പുറത്ത്

എസിയുമായി ബന്ധപ്പെടുത്തിയ ബ്ലോവര്‍ മുഖേനയാണ് ഗ്ലൗവ് ബോക്‌സിലെ തണുപ്പ് നിലനിര്‍ത്തുക.

കൂടുതല്‍... #മാരുതി #maruti
English summary
Maruti Suzuki Swift Dzire images gets viral in social media. Read in Malayalam.
Story first published: Thursday, April 6, 2017, 13:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark