മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

Written By:

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ അവതരിച്ചു. ഇ ക്ലാസിന്റെ ബേസ് ഡീസല്‍ വേരിയന്റാണ് മെര്‍സിസീസ് ബെന്‍സ് E220d.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

അടുത്തിടെ മെര്‍സിഡീസ് അവതരിപ്പിച്ച അഞ്ചാം തലമുറ ഇ ക്ലാസ് കുടുംബത്തിലേക്കാണ് E220d യും കടന്നെത്തിയിരിക്കുന്നത്.

57. 14 ലക്ഷം രൂപ വിലയിലാണ് പുതിയ ബേസ് വേരിയന്റിനെ മെര്‍സിഡീസ് അണിനിരത്തുന്നത് (പൂനെ എക്‌സ്‌ഷോറൂം).

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

നിലവില്‍ രാജ്യത്ത് വില്‍പനയുള്ള E350d യ്ക്ക് താഴെയായാണ് മെര്‍സിഡീസ് നിരയില്‍ E220d ഇടംനേടിയിരിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

E200, E350d എന്നീ ലോങ്ങ് വീല്‍ ബേസ് വേരിയന്റുകളെ കഴിഞ്ഞ ഫെബ്രുവരിയിലാണ് മെര്‍സിഡീസ് അവതരിപ്പിച്ചിരുന്നത്. 56.15 ലക്ഷം രൂപ വിലയില്‍ E200 എത്തുമ്പോള്‍, 69.47 രൂപ വിലയിലാണ് E350d ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

മുമ്പ് ഇന്ത്യയില്‍ വില്‍പനയുണ്ടായിരുന്ന E250d യ്ക്ക് പകരമായാണ് പുതിയ E220d യെ മെര്‍സിഡീസ് നല്‍കിയിരിക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് E220d ഒരുങ്ങിയിട്ടുള്ളത്. 191 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന E220d യുടെ എഞ്ചിനില്‍ 9 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് മെര്‍സിഡീസ് നല്‍കുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

ഡിസൈന്‍ മുഖത്ത് E350d യ്ക്ക് സമാനമായ രൂപകല്‍പനയാണ് E220d യ്ക്കും ലഭിച്ചിരിക്കുന്നത്. എന്നാല്‍ എഞ്ചിനിലും, ഇന്റീരിയര്‍ പാക്കേജിലും ഇരു മോഡലുകളും വ്യത്യസ്ത പുലര്‍ത്തുന്നു.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

360 ഡിഗ്രി ക്യാമറയുടെയും, 'എയര്‍ ബോഡി കണ്‍ട്രോള്‍' എയര്‍ സസ്‌പെന്‍ഷന്റെയും അഭാവത്തിലാണ് E220d എത്തുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

E250d യെ അപേക്ഷിച്ച് 185 mm അധിക നീളത്തിലാണ് E220d വരുന്നത്. മോഡലില്‍ മെര്‍സിഡീസ് നല്‍കിയിരിക്കുന്ന അധിക നീളം, 205 mm വലുപ്പമുള്ള വീല്‍ബേസിനും ഇടംനല്‍കിയിരിക്കുകയാണ്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

64 ഷെയ്ഡുകളോടുള്ള ആംബിയന്റ് ലൈറ്റിംഗ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേയുടെ പിന്തുണയോടെയുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, 13 സ്പീക്കര്‍ ബര്‍മ്മെസ്റ്റര്‍ മ്യൂസിക് ബോക്‌സ് ഉള്‍പ്പെടുന്നതാണ് E220d യിലെ ഫീച്ചറുകള്‍.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

മോഡലില്‍ മെര്‍സിഡീസ് നല്‍കിയിരിക്കുന്ന പനോരാമിക് സണ്‍റൂഫ് എസ്-ക്ലാസിന് തുല്യമായ ആഢംബരമാണ് ഒരുക്കുന്നത്.

മെര്‍സിഡീസ് ബെന്‍സ് E220d ഇന്ത്യയില്‍ എത്തി; വില 57.14 ലക്ഷം രൂപ

ജാഗ്വാര്‍ എക്‌സ്എഫ്, ബിഎംഡബ്ല്യു 5-സീരീസ്, ഔടി A6, വോള്‍വോ S90 എന്നിവരാണ് വിപണിയില്‍ E220d യ്ക്ക് വെല്ലുവിളി ഒരുക്കുക.

കൂടുതല്‍... #മെർസിഡീസ് #new launch
English summary
Mercedes-Benz E220d Launched In India. Read in Malayalam.
Story first published: Friday, June 2, 2017, 17:00 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark