ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

Written By:

രാജ്യത്തെ അഴിമതിയില്‍ നല്ലൊരു പങ്കും മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സ് നേടാന്‍ മുതല്‍ വാഹന രജിസ്‌ട്രേഷന്‍, ചരക്ക് നീക്കം മുതലായ ആവശ്യങ്ങള്‍ക്ക് വരെ നാം അറിഞ്ഞോ, അറിയാതെയോ പണം കൈക്കൂലിയായി നല്‍കുന്നു.

To Follow DriveSpark On Facebook, Click The Like Button
ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

കാലങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ അലട്ടുന്ന മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതിയെ ഇനി ഡിജിറ്റലായി നേരിടാനാണ് കേന്ദ്രത്തിന്റെ നീക്കം. വാഹന രജിസ്‌ട്രേഷനുകള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും പുതിയ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി അഴിമതിയെ താഴെ തട്ടില്‍ നിന്നും തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

പുതിയ ഓണ്‍ലൈന്‍ സംവിധാനം അഴിമതി തടയുന്നതിന് ഒപ്പം, ലൈസന്‍സ് നടപടികള്‍ക്കുള്ള നൂലാമാലകളെ ലളിതമാക്കുകയും ചെയ്യുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

മോട്ടോര്‍ വാഹന നിയമത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ലേണേഴ്‌സ് ലൈസന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഇനി ഓണ്‍ലൈന്‍ സംവിധാനത്തില്‍ കൂടിയാകും ലഭ്യമാവുക.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

വ്യക്തി കേന്ദ്രീകൃതമായ വാഹന്‍ 4.0 (Vahan 4.0), സാരഥി 4.0 (Sarathi 4.0) എന്നീ ഓണ്‍ലൈന്‍ പശ്ചാത്തലത്തിലുള്ള ആപ്പുകള്‍ മുഖേന ലൈസന്‍സുകള്‍ക്ക് അപേക്ഷിക്കാമെന്ന് കേന്ദ്ര ഗതാഗത സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോക്‌സഭയില്‍ വ്യക്തമാക്കി.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

വാഹന്‍ 4.0 യ്ക്ക് കീഴിലുള്ള 85 റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളും, സാരഥി 4.0 യ്ക്ക് കീഴിലുള്ള 235 റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളും കേന്ദ്രീകൃത പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

ഒപ്പം, മോട്ടോര്‍ വാഹന രജിസട്രേഷന്‍ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇനി എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും അപേക്ഷ നല്‍കി നേടാമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

മുമ്പ്, രജിസട്രേഷന്‍ നടത്തിയ അതത് സംസ്ഥാനങ്ങളില്‍ നിന്നും മാത്രമാണ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നത്.

ഇനി കൈക്കൂലി കൊടുക്കേണ്ട! ; ആപ്പ് മുഖേന നിങ്ങള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം

കൂടാതെ, സംസ്ഥാനങ്ങളില്‍ സുരക്ഷിതമായ റോഡ് സാഹചര്യം ഒരുക്കുന്നതിന് വേണ്ടി സിആര്‍എഫ് ഫണ്ടില്‍ നിന്നും പത്ത് ശതമാനം തുക അനുവദിച്ചിട്ടുണ്ട്. 2017-18 വര്‍ഷത്തേക്ക് 720 കോടി രൂപയാകും ഇത്തരത്തില്‍ വകയിരുത്തപ്പെടുക.

English summary
Online App based platform launched for Driving Licenses, Vehicle registration and more in Malayalam.
Story first published: Thursday, March 30, 2017, 12:09 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark