അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

Written By:

2017 ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് എഡിഷനെ റെനോ (ഡാസിയ) കാഴ്ചവെച്ചു. സെപ്തംബറില്‍ വെച്ച് നടക്കാനിരിക്കുന്ന 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായാണ് പുതിയ ഡസ്റ്റര്‍ ഫെയ്‌സ് ലിഫ്റ്റ് വേര്‍ഷനെ മറയ്ക്ക് പുറത്ത് റെനോ അവതരിപ്പിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

ഒരുപിടി മിനുക്കുപണികള്‍ നേടിയാണ് റെനോ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്. അതേസമയം, മെക്കാനിക്കല്‍ ഫീച്ചറുകളില്‍ മാറ്റങ്ങളില്ലാതെയാണ് ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് രാജ്യാന്തര വിപണിയില്‍ ലഭ്യമാവുക.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

കോമ്പാക്ട് എസ് യു വിയുടെ പരിണാമത്തെ സൂചിപ്പിക്കുന്നതാണ് പുതിയ ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡിസൈന്‍. നിലവില്‍ വില്‍പനയിലുള്ള ഡസ്റ്ററുകള്‍ ഒരുങ്ങുന്ന സമാന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് ഫെയ്‌സ്‌ലിഫ്റ്റ് വേർഷനും വരുന്നത്.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

വീതിയേറിയ ഫ്രണ്ട് ഗ്രില്ലും ഹെഡ്‌ലാമ്പുകളുമാണ് ഫെയ്‌സ്‌ലിഫ്റ്റ് ഫ്രണ്ട് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നത്. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും, 17 ഇഞ്ച് അലോയ് വീലുകളും, അലൂമിനിയം ആക്‌സന്റഡ് റൂഫ് റെയിലുകളും ടോപ് വേരിയന്റുകളില്‍ ഇടംപിടിക്കും.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

ക്യാബിന്‍ സ്‌പെയ്‌സ് വര്‍ധിപ്പിക്കുന്നതിനായി വിന്‍ഡ് സ്ക്രീനുകള്‍ ഒരല്‍പം മുന്നിലായാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ, ടെയില്‍ ലൈറ്റുകള്‍ ഒരല്‍പം കൂടി വശം ചേര്‍ന്നാണ് മോഡലിൽ സാന്നിധ്യമറിയിക്കുന്നതും.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

കാഴ്ചയില്‍ വലിയ എസ്‌യുവി എന്ന് തോന്നിപ്പിക്കുന്നതാണ് ഡസ്റ്റര്‍ ഫെയ്‌സ് ലിഫ്റ്റിന്റെ ബോണറ്റും ബെല്‍റ്റ്‌ലൈനും. ഫ്രണ്ട്-റിയര്‍ എന്‍ഡുകളില്‍ ഒരുങ്ങുന്ന സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ സ്‌ക്രാച്ച് റെസിസ്റ്റന്റുമാണ്.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

നിലവിലുള്ള 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ തന്നെയാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനും എത്തുക. വീതിയേറിയ ട്രാക്കും പുതുക്കിയ സൈഡ് പ്രൊഫൈലുമാണ് ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷന്റെ മറ്റൊരു ഫീച്ചര്‍.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

അതേസമയം വീല്‍ ആര്‍ച്ച് ഡിസൈനില്‍ മാറ്റം സംഭവിച്ചിട്ടില്ല.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

ഇന്റീരിയര്‍ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കിലും, കണക്ടിവിറ്റി ഓപ്ഷനുകളോട് കൂടിയ അപ്‌ഗ്രേഡഡ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഫെയ്‌സ്‌ലിഫ്റ്റില്‍ ഇടംപിടിക്കുമെന്നാണ് സൂചന.

അടിമുടി മാറി എത്തുന്ന ഡസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷയോടെ റെനോ

2018 അവസാനത്തോടെ മാത്രമാകും പുതിയ ഡസ്റ്റര്‍ ഫെയ്‌സ് ലിഫ്റ്റ് ഇന്ത്യയില്‍ എത്തുക. ആദ്യ വരവില്‍ ഫ്രാന്‍സ്, ബ്രിട്ടീഷ് വിപണികളിലാണ് ഡസ്റ്റര്‍ ഫെയ്സ് ലിഫ്റ്റ് സാന്നിധ്യമറിയിക്കുക.

കൂടുതല്‍... #റെനോ #renault #suv
English summary
New Renault Duster Revealed — Official Images Show Upmarket Design. Read in Malayalam.
Story first published: Wednesday, August 30, 2017, 15:17 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark