2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; പുതിയ ഡസ്റ്ററിനെ റെനോ കാഴ്ചവെച്ചു
2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ പുതിയ ഡസ്റ്ററിനെ റെനോ (ഡാസിയ) അവതരിപ്പിച്ചു. ഇന്റീരിയറിലും എക്സ്റ്റീരിയറിലും ഒരുപിടി മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാണ് പുതിയ ഡസ്റ്റര്‍ എത്തുന്നത്.

വരവിന് മുന്നോടിയായി പുതിയ കോമ്പാക്ട് എസ് യു വിയുടെ ചിത്രങ്ങള്‍ റെനോ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇപ്പോഴാണ് പുതിയ ഡസ്റ്ററിനെ റെനോ പൂര്‍ണമായും മറയ്ക്ക് പുറത്ത് കാഴ്ചവെച്ചിരിക്കുന്നത്.

പഴയ ഡസ്റ്ററിനെ അപേക്ഷിച്ച് വീതിയേറിയ മസ്‌കുലാര്‍ ഫ്രണ്ട്-റിയര്‍ എന്‍ഡുകളാണ് പുതിയ എസ്‌യുവിയില്‍ ഒരുങ്ങുന്നത്. ഉയര്‍ന്ന ബെല്‍റ്റ്‌ലൈന്‍, പുതിയ റൂഫ് റെയിലുകള്‍, സില്‍വര്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ വിശേഷങ്ങള്‍.

പുതിയ എല്‍ഇഡി ഫ്രണ്ട് ലൈറ്റ് സിഗ്നേച്ചര്‍, പുതിയ ഡസ്റ്ററിന് വ്യത്യസ്ത മുഖഭാവം നല്‍കുന്നു.

അടിമുടി മിനുക്കുപണികള്‍ നേടിയതാണ് പുതിയ ഡസ്റ്ററിന്റെ ഇന്റീരിയര്‍. പുതുക്കിയ ഡാഷ്‌ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇത്തവണ ഒരല്‍പം മേലെയായാണ് ഇടംപിടിക്കുന്നത്.
Recommended Video


സ്റ്റോറേജ് സ്‌പെയ്‌സ് വര്‍ധിക്കുന്നതിനായി സ്മാര്‍ട്ട് സ്റ്റോറേജ് സ്‌പെയ്‌സുകളുടെ എണ്ണവും റെനോ വര്‍ധിപ്പിച്ചിട്ടുണ്ട്. മള്‍ട്ടി-വ്യു ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ്, ഹാന്‍ഡ്‌സ്-ഫ്രീ കാര്‍ഡ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവയും പുതിയ ഡസ്റ്ററിന്റെ ഫീച്ചറുകളാണ്.

മികവേറിയ ഫോര്‍-വീല്‍-ഡ്രൈവാണ് പുതിയ ഡസ്റ്റര്‍ നല്‍കുകയെന്നാണ് റെനോയുടെ വാദം. ഹെല്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 4x4 മോണിറ്റര്‍ ഉള്‍പ്പെടുന്നതാണ് ഡസ്റ്ററിലെ ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍.

1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളിലാണ് പുതിയ ഡസ്റ്ററിന്റെ രാജ്യാന്തര പതിപ്പ് ഒരുങ്ങുന്നത്. നിലവിലുള്ള ഡസ്റ്ററിന്റെ അടിത്തറയിലാണ് പുതിയ മോഡലും വരുന്നതും.

ഫ്രഞ്ച് വിപണിയിലേക്കാണ് പുതിയ ഡസ്റ്റര്‍ ആദ്യം ചുവട് വെയ്ക്കുക; പിന്നാലെ യൂറോപ്യന്‍ വിപണിയിലേക്കും ഡസ്റ്ററിനെ റെനോ നല്‍കും. 2018 ന്റെ രണ്ടാം പാദത്തോടെ മാത്രമാകും പുതിയ റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ തീരമണയുക.


Click it and Unblock the Notifications








