അടിമുടി മാറി റിനോ ലോഡ്ജി...

Written By:

ഫ്രഞ്ച് കാർനിർമാതാവായ റിനോ ലോഡ്ജിയുടെ ഫേസ്‌ലിഫ്റ്റ് പതിപ്പുമായി എത്തുന്നു. 2017 ഏപ്രിലോടുകൂടി യൂറോപ്യൻ വിപണിയിലായിരിക്കും ആദ്യമായി എത്തിച്ചേരുക. ഈ വർഷമവസാനം അല്ലെങ്കിൽ അടുത്തവർഷമാദ്യത്തോടെയായിരിക്കും പുത്തൻ ലോഡ്ജിയുടെ ഇന്ത്യയിലേക്കുള്ള എൻട്രി.

To Follow DriveSpark On Facebook, Click The Like Button
നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

മെക്കാനിക്കൽ ഫീച്ചറിൽ മാറ്റമില്ലാതെ അകത്തും പുറത്തും നിരവധി പുതുമകൾ ഉൾക്കൊള്ളുന്നൊരു മോഡലായിരിക്കും പുത്തൻ ലോഡ്ജി.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

പുതിയ ഡസ്റ്ററായിരിക്കും ഈ മോഡലിന്റെ അടിത്തറ. ലോഡ്ജിയുടെ മുൻ മോഡലിനേക്കാൾ സ്പോർടി ലുക്ക് കൈവരിച്ചായിരിക്കും അവതരണം.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

പുതിയ ഗ്രിൽ, 16 ഇഞ്ച് അലോയ് വീൽ എന്നീ പുതുമകൾക്കൊപ്പം ലോഡ്ജിയുടെ സ്റ്റെപ്പ്‌വെ വേരിയന്റിൽ 16 ഇഞ്ച് ഡാർക്ക് മെറ്റൽ അലോയ് വീലുകളും ഉൾപ്പെടുന്നതായിരിക്കും.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

അകത്തളത്തെ കുറിച്ച് പറയുമ്പോൾ ഫോർ സ്പോക് സ്റ്റിയറിംഗ് വീൽ, പുതുക്കിയ എയർ വെന്റുകൾ, പുതിയ ഹോൺ പാഡ്, ക്രോം ഉൾപ്പെടുത്തിയ ഡാഷ് ബോർഡ് എന്നിവയൊക്കെയാണ് പ്രധാന മാറ്റങ്ങൾ.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

റിവേഴ്സ് പാർക്കിംഗ് ക്യാമറ, ആംറെസ്റ്റ്, പിന്നിലെ യാത്രക്കാർക്കായുള്ള ഫോൾഡിംഗ് ടേബിൾ, ഡ്രൈവർക്കായി വൺ ടച്ച് വിന്റോ ഫംങ്ഷൻ എന്നീ പുത്തൻ ഫീച്ചറുകളൊഴിച്ചാൽ മറ്റെല്ലാതും നിലവിലെ മോഡലിനു സമാനമാണ്.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

ഡസ്റ്ററിന് കരുത്തേകുന്ന 1.5ലിറ്റർ കെ9കെ ഡീസൽ യൂണിറ്റുതന്നെയായിരിക്കും ലോഡ്ജി ഫേസ്‌ലിഫ്റ്റിനും കരുത്തേകുക.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

83.83ബിഎച്ച്പി കരുത്തുള്ള വേർഷനിൽ 5 സ്പീഡ് മാനുവലും 108.5ബിഎച്ച്പി പതിപ്പിൽ 6 സ്പാീഡ് മാനുവലുമായിരിക്കും ട്രാൻസ്മിഷൻ.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

ഇന്ത്യയിൽ എംപിവി സെഗ്മെന്റിൽ നിന്നുമാത്രമല്ല എസ്‌യുവി രംഗത്തുനിന്നും കടുത്ത മത്സരങ്ങൾ നേരിടുന്നൊരു മോഡലാണ് ലോഡ്ജി. പുതുക്കി എത്തുന്ന ലോഡ്ജിക്ക് വിപണിയിൽ മുന്നേറാൻ സാധിക്കുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് കമ്പനി.

നിരത്തു കീഴടക്കാൻ പുത്തൻ റിനോ ലോഡ്ജി...

റിനോ ലോഡ്ജിക്ക് മാരുതി സുസുക്കി എർടിഗയും ഒരു പരിധി വരെ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുമായിരിക്കും മുഖ്യ എതിരാളികളായി വിപണിയിൽ നിലക്കൊള്ളുക.

  
കൂടുതല്‍... #റിനോ #renault
English summary
2017 Renault Lodgy Facelift Revealed
Story first published: Monday, January 23, 2017, 9:00 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark