പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

Written By:

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അനുബന്ധ ബ്രാന്‍ഡായ സാങ്‌യോങ്ങ്, 2017 സിയോള്‍ മോട്ടോര്‍ ഷോയില്‍ വെച്ചാണ് പുത്തന്‍ റെക്സ്റ്റണ്‍ എസ്‌യുവിയെ മറയ്ക്ക് പുറത്ത് കാഴ്ചവെച്ചത്.

To Follow DriveSpark On Facebook, Click The Like Button
പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

ചെലവ് കുറഞ്ഞ അടിത്തറയില്‍ ഒരുങ്ങുന്ന റെക്സ്റ്റണിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളും സാങ്‌യോങ്ങ് തുടക്കം മുതല്‍ക്കെ ആരംഭിച്ചിരുന്നു.

പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മഹീന്ദ്ര പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 2018 ന്റെ രണ്ടാം പാദത്തോടെ റെക്‌സ്റ്റണ്‍ ഇന്ത്യയില്‍ എത്തും.

പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

റെക്‌സ്റ്റണ്‍ എസ് യു വിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സാങ്‌യോങ്ങ് ഗ്ലോബല്‍ പ്രൊഡക്ട് ഡെവലപ്‌മെന്റ് പ്രസിഡന്റ് രാജന്‍ വധേര ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ പറഞ്ഞു.

പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

ഇന്ത്യന്‍ വിപണിയില്‍ റെക്സ്റ്റണ്‍ മികവ് കാട്ടുമെന്ന് ഉറച്ച് വിശ്വസിക്കുന്നതായും വധേര കൂട്ടിച്ചേര്‍ത്തു. ഇറക്കുമതി കാറുകളിന്മേലുള്ള ഉയര്‍ന്ന നികുതിയുടെ പശ്ചാത്തലത്തില്‍, റെക്സ്റ്റണ്‍ എസ്‌യുവിയെ ഇന്ത്യയില്‍ നിന്നും അസംബിള്‍ ചെയ്ത് അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് സാങ്‌യോങ്ങ്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

അതേസമയം, കൊറിയയില്‍ നിന്നും ഇറക്കുമതി ചെയ്തതാകും റെക്‌സ്റ്റണ്‍ എസ്‌യുവിയുടെ എഞ്ചിനും, ബോഡി പാനലുകളും. 185 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്നന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ റെക്സ്റ്റണ്‍ രാജ്യാന്തര പതിപ്പില്‍ ഒരുങ്ങുന്നത്.

പുതിയ സാങ്‌യോങ്ങ് റെക്‌സ്റ്റണ്‍ എസ്‌യുവിയുമായി മഹീന്ദ്ര വരുന്നു; ഭീഷണി ഫോര്‍ച്യൂണറിനും എന്‍ഡവറിനും

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ താരങ്ങളോടാണ് പുതിയ റെക്സ്റ്റണ്‍ ഇന്ത്യയില്‍ മത്സരിക്കുക.

English summary
Mahindra Reveals India Launch Details Of The All-New SsangYong Rexton SUV. Read in Malayalam.
Story first published: Saturday, September 16, 2017, 10:55 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark