2017 അലിവിയോ പ്രോയെ സുസൂക്കി അവതരിപ്പിച്ചു; ഇതാണോ വരാനിരിക്കുന്ന സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്?
ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസൂക്കി, 2017 അലിവിയോ പ്രോ (സിയാസ് ഫെയ്‌സ്‌ലിഫ്റ്റ്) യെ അവതരിപ്പിച്ചു. ചൈനയില്‍ വെച്ച് നടക്കുന്ന ചെങ്ദു മോട്ടോര്‍ഷോയിലാണ് പുതിയ മോഡലിനെ സുസൂക്കി കാഴ്ചവെച്ചിരിക്കുന്നത്.

ഒരുപിടി കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ നേടിയ 2017 മോഡലില്‍, പുതിയ ഇന്റീരിയര്‍ ഫീച്ചറുകളാണ് ഇടംപിടിച്ചിരിക്കുന്നത്. പേരില്‍ 'പ്രോ' എന്ന വാലറ്റം നേടിയാണ് അലിവിയോ എത്തുന്നതെങ്കിലും, വലുപ്പത്തില്‍ മുന്‍മോഡലിന് സമാനമാണ്.

സിംഗിള്‍ ഫ്രെയിം ഗ്രില്‍, റീഡിസൈന്‍ ചെയ്ത ബമ്പര്‍, ക്രോം ബെസലോടുള്ള പുതിയ ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്രണ്ട് പ്രൊഫൈലില്‍ ശ്രദ്ധേയം.

ഹെഡ്‌ലാമ്പുകള്‍ക്ക് പുതുമ ലഭിച്ചിട്ടില്ല. അലിവിയോ പ്രോയുടെ റിയര്‍ എന്‍ഡിലാണ് മാറ്റങ്ങള്‍ ഏറെ ദൃശ്യമാകുന്നത്. വലിയ ടെയില്‍ ലാമ്പ് ക്ലസ്റ്ററും, റിഫ്‌ളക്ടറുകളോട് കൂടിയ പുതുക്കിയ ബമ്പറും, ബ്ലാക്ഡ്-ഔട്ട് ലോവര്‍ സെഗ്മന്റും ഡിസൈന്‍ അപ്‌ഡേറ്റുകളാണ്.
Recommended Video


വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ചൈന വേര്‍ഷന്‍ അലിവിയോ പ്രോയുടെ ഇന്റീരിയര്‍ ഹൈലൈറ്റ്. സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി എന്നിവയും മോഡലിന്റെ ഫീച്ചറുകളാണ്.

120 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് 2017 സുസൂക്കി അലിവിയോ പ്രോ ഒരുങ്ങുന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് സുസൂക്കി ലഭ്യമാക്കുന്നതും.

ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവയാണ് 2017 അലിവിയോ പ്രോയുടെ സുരക്ഷാ ഫീച്ചറുകള്‍. അലിവിയോ പ്രോയ്ക്ക് സമാനമാകുമോ ഇന്ത്യന്‍ വേര്‍ഷന്‍ സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് എന്നതില്‍ വ്യക്തതയില്ല.

ഇന്ത്യന്‍ വിപണിയിലേക്കായി സിയാസ് ഫെയ്‌സ്‌ലിഫ്റ്റിനെ വികസിപ്പിക്കുന്ന തിരക്കിലാണ് മാരുതി സുസൂക്കി.

ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി, ഫോക്‌സ് വാഗണ്‍ വെന്റോ, സ്‌കോഡ റാപിഡ് മോഡലുകളോടാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ മത്സരിക്കുക.


Click it and Unblock the Notifications








