സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

Written By:

കഴിഞ്ഞ വര്‍ഷമാണ് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ സുസൂക്കി മറയ്ക്ക് പുറത്ത് എത്തിച്ചത്. 2017 മോട്ടോര്‍ഷോയില്‍ താരത്തിളക്കം നേടിയ കാറുകളില്‍ ഒന്നായിരുന്നു പുതുതലമുറ സ്വിഫ്റ്റ്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

പുതിയ സ്വിഫ്റ്റ് ഇന്ന് വരും, നാളെ വരും എന്ന് കാത്തിരിക്കുന്നതിനിടെയാണ് സ്വിഫ്റ്റ് സ്‌പോര്‍ടുമായി സുസൂക്കി വീണ്ടും എത്തുന്നത്. ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയ്ക്കായി സുസൂക്കി കാത്ത് വെച്ച സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോട് കൂടി, മോഡലിന്മേലുള്ള പ്രതീക്ഷ വര്‍ധിച്ചു.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

ഔദ്യോഗികമായി അവതരിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വീണ്ടും മോഡലിന്റെ ബ്രോഷര്‍ ചോര്‍ന്നിരിക്കുകയാണ്. പുതുതലമുറ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ടെക്‌നിക്കല്‍ ഫീച്ചറുകളിലേക്ക് വെളിച്ചം വീശുന്നതാണ് പുതിയ ബ്രോഷർ.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

സുസൂക്കി പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ മുന്നാം തലമുറയാണ് വരാനിരിക്കുന്ന സ്വിഫ്റ്റ് സ്‌പോര്‍ട്. മുന്‍തലമുറയില്‍ നിന്നും വ്യത്യസ്തമായി 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതുതലമുറ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കില്‍ സുസൂക്കി നല്‍കിയിരിക്കുന്നത്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

138 bhp കരുത്തും 230 Nm torque ഉം ഏകുന്നതാണ് 1.4 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് മൂന്നാം തലമുറ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ മാരുതി ലഭ്യമാക്കുക.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകള്‍ യഥാക്രമം 16.4 കിലോമീറ്റര്‍, 16.2 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെയ്ക്കുമെന്നാണ് സുസൂക്കിയുടെ വാദം.

970 കിലോഗ്രാം ഭാരത്തിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട് മാനുവല്‍ വേരിയന്റ് എത്തുക. അതേസമയം സ്വിഫ്റ്റ് സ്‌പോര്‍ട് ഓട്ടോമാറ്റിക് വേരിയന്റിന്റെ ഭാരം, 990 കിലോഗ്രാമാണ്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

സ്‌പോര്‍ടി ബോഡിക്കിറ്റില്‍ ഒരുങ്ങിയതാണ് സ്വിഫ്റ്റ് സ്‌പോര്‍ട് എക്‌സ്റ്റീരിയര്‍. പുതുക്കിയ ബമ്പറും, ഷാര്‍പ്പ് ലൈനുകളും സ്വിഫ്റ്റ് സ്പോര്‍ടിനെ സ്പോര്‍ടിയാക്കുന്നു.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

ഡ്യൂവല്‍ ടോണ്‍ അലോയ് വീലാണ് സ്വിഫ്റ്റ് സ്പോര്‍ടിന്റെ മറ്റൊരു ഹൈലൈറ്റ്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

ഫൊക്സ് ഡിഫ്യൂസറും, ക്രോം ടിപ് ഡ്യൂവല്‍ എക്സ്ഹോസ്റ്റ് പൈപും ഉള്‍പ്പെടുന്നതാണ് റിയര്‍ എന്‍ഡ് ഫീച്ചറുകള്‍. സ്വിഫ്റ്റ് സ്റ്റാന്‍ഡേര്‍ഡിന് സമാനമായ ഹെഡ് ലാമ്പുകളും ടെയില്‍ ലാമ്പുകളുമാണ് സ്വിഫ്റ്റ് സ്പോര്‍ടിനും ലഭിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

റെഡ് ആക്സന്റോട് കൂടിയ ബക്കറ്റ് സീറ്റുകള്‍ ഇന്റീരിയറില്‍ ഒരുങ്ങുന്നു. സീറ്റുകള്‍ക്ക് പുറമെ ഗിയര്‍ ലെവറിലും റെഡ് ആക്സന്റ് സാന്നിധ്യമറിയിക്കുന്നുണ്ട്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

റെഡ് ആന്‍ഡ് ഗ്രെയ് കളറിലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഒരുങ്ങുന്നത്. ആറ് നിറഭേദങ്ങളാണ് സ്വിഫ്റ്റ് സ്പോര്‍ടില്‍ സുസൂക്കി നല്‍കുകയെന്ന് ബ്രോഷര്‍ വെളിപ്പെടുത്തുന്നു. യെല്ലോ, റെഡ്, ബ്ലൂ, വൈറ്റ്, ഗ്രെയ്, ബ്ലാക്ക് എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

സ്വിഫ്റ്റ് സ്‌പോര്‍ട് ഇന്ത്യയിലേക്ക്?

നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ മണില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ നല്‍കാന്‍ ഇക്കാലമത്രയും സുസൂക്കി മടിച്ചു നിന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇന്ന് കഥ മാറിയിരിക്കുകയാണ്.

സ്വിഫ്റ്റ് സ്‌പോര്‍ടില്‍ പ്രതീക്ഷ അര്‍പ്പിച്ച് സുസൂക്കി; 'ഹോട്ട് ഹാച്ച്ബാക്ക്' ഇന്ത്യയിലേക്കും?

പുന്തോ അബാര്‍ത്ത്, അവന്റ്യൂറ അബാര്‍ത്ത്, പോളോ ജിടിഐ തുടങ്ങിയ അവതാരങ്ങള്‍ പെര്‍ഫോര്‍മന്‍സ് ശ്രേണിയിലേക്ക് ചുവട് ഉറപ്പിച്ച സാഹചര്യത്തില്‍, സ്വിഫ്റ്റ് സ്‌പോര്‍ടുമായി സുസൂക്കി ഇന്ത്യയില്‍ കടന്നുവരുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കൂടുതല്‍... #സുസുക്കി #suzuki #hatchback
English summary
New Suzuki Swift Sport Brochure Leaked; Technical Specifications Revealed. Read in Malayalam.
Story first published: Monday, September 4, 2017, 15:44 [IST]
Please Wait while comments are loading...

Latest Photos