2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Written By:

ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസൂക്കി, സ്വിഫ്റ്റ് സ്‌പോര്‍ടിനെ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. സെപ്തംബറില്‍ വെച്ച് നടക്കുന്ന ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ വെച്ചാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസൂക്കി ആദ്യമായി കാഴ്ചവെക്കുക.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എന്നാല്‍ വരവിന് മുന്നോടിയായി സ്വിഫ്റ്റ് സ്‌പോര്‍ടിലേക്ക് വെളിച്ചം വീശുന്ന സുസൂക്കിയുടെ ബ്രോഷര്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. 2017 സുസൂക്കി സ്വിഫ്റ്റിന്റെ ഫീച്ചറുകള്‍ അടങ്ങിയ ബ്രോഷറിനെ, ട്വിറ്റര്‍ ഉപഭോക്താവാണ് ആദ്യം പുറത്ത് വിട്ടത്.

Recommended Video - Watch Now!
2017 Maruti Suzuki Baleno Alpha Automatic Launched In India | In Malayalam - DriveSpark മലയാളം
2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഒരുപിടി മാറ്റങ്ങളോടെയാണ് 2017 സ്വിഫ്റ്റ് സ്‌പോര്‍ടില്‍ വരിക. സ്വിഫ്റ്റ് നിരയിലെ ഏറ്റവും വലിയ ഫ്രണ്ട് ഗ്രില്ലാണ് പുതിയ മോഡലിന് ലഭിച്ചിരിക്കുന്നത്.

പുതുക്കിയ ബമ്പറും, ഷാര്‍പ്പ് ലൈനുകളും സ്വിഫ്റ്റ് സ്‌പോര്‍ടിനെ സ്‌പോര്‍ടിയാക്കുന്നു. ഡ്യൂവല്‍ ടോണ്‍ അലോയ് വീലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ മറ്റൊരു ഹൈലൈറ്റ്.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫൊക്‌സ് ഡിഫ്യൂസറും, ക്രോം ടിപ് ഡ്യൂവല്‍ എക്‌സ്‌ഹോസ്റ്റ് പൈപും ഉള്‍പ്പെടുന്നതാണ് റിയര്‍ എന്‍ഡ് ഫീച്ചറുകള്‍. സ്വിഫ്റ്റ് സ്റ്റാന്‍ഡേര്‍ഡിന് സമാനമായ ഹെഡ്‌ലാമ്പുകളും ടെയില്‍ ലാമ്പുകളുമാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനും ലഭിച്ചിരിക്കുന്നത്.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റെഡ് ആക്‌സന്റോട് കൂടിയ ബക്കറ്റ് സീറ്റുകള്‍ ഇന്റീരിയറില്‍ ഒരുങ്ങുന്നു. സീറ്റുകള്‍ക്ക് പുറമെ ഗിയര്‍ ലെവറിലും റെഡ് ആക്‌സന്റ് സാന്നിധ്യമറിയിക്കുന്നുണ്ട്. റെഡ് ആന്‍ഡ് ഗ്രെയ് കളറിലാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഒരുങ്ങുന്നത്.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ആറ് നിറഭേദങ്ങളാണ് സ്വിഫ്റ്റ് സ്‌പോര്‍ടില്‍ സുസൂക്കി നല്‍കുകയെന്ന് ബ്രോഷര്‍ വെളിപ്പെടുത്തുന്നു. യെല്ലോ, റെഡ്, ബ്ലൂ, വൈറ്റ്, ഗ്രെയ്, ബ്ലാക്ക് എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റീട്യൂണ്‍ ചെയ്ത 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് BOOSTERJET K14C പെട്രോള്‍ എഞ്ചിനാകും 2017 സ്വിഫ്റ്റ് സ്പോര്‍ടിന്റെ പവര്‍ഹൗസ്. 147 bhp കരുത്തും 245 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്വിഫ്റ്റ് സ്പോര്‍ടിന്റെ ഇന്ത്യന്‍ ചുവട്വെയ്പും സുസൂക്കിയുടെ പദ്ധതികളിലുണ്ട്. 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് BOOSTERJET പെട്രോള്‍ എഞ്ചിനാകും ഇന്ത്യന്‍ വരവില്‍ സ്വിഫ്റ്റ് സ്പോര്‍ടില്‍ ഒരുങ്ങുക. ബലെനോ RS ലും സമാന എഞ്ചിനാണ് ഇടംപിടിക്കുന്നത്.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഫിയറ്റ് അബാര്‍ത്ത് പുന്തോ, ഫോക്സ്വാഗണ്‍ പോളോ ജിടി ടിഎസ്ഐ മോഡലുകളാണ് ഇന്ത്യന്‍ വിപണിയില്‍ സ്വിഫ്റ്റ് സ്പോര്‍ടിന്റെ എതിരാളികള്‍.

2017 സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അതേസമയം, 2018 ഓട്ടോ എക്സ്പോയില്‍ വെച്ച് പുതുതലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഇന്ത്യന്‍ വിപണിയില്‍ കടന്നെത്തും.

കൂടുതല്‍... #സുസുക്കി #suzuki
English summary
New Suzuki Swift Sport Brochure Leaked. Read in Malayalam.
Story first published: Saturday, July 29, 2017, 16:55 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark