നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

Written By:

ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട അവതരിപ്പിക്കുന്ന കൊറോള ഓൾട്ടിസിന്റെ പുതുക്കിയ പതിപ്പ് അടുത്തമാസത്തോടെ വിപണിയിലവതരിക്കും. കോസ്മെറ്റിക് പരിവർത്തനങ്ങൾക്ക് വിധേയമായി ആകർഷകമായ രൂപകല്പനയുടെ പിൻബലത്തോടെയായിരിക്കും കൊറോള ഓൾട്ടിസ് എത്തുക.

To Follow DriveSpark On Facebook, Click The Like Button
നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

കാറിന്റെ അടിസ്ഥാന രൂപത്തിന് മാറ്റമൊന്നും വരുത്താതെയാണ് നവീകരിച്ച കോറോള ഓൾട്ടിസിന്റെ മുൻഭാഗം രൂപപ്പെടുത്തിയിരിക്കുന്നത്. മിനുക്കിയെടുത്ത ഹെ‌ഡ്‌ലാമ്പും നേർത്ത ഗ്രില്ലുമാണ് മുൻഭാഗത്തിന്റെ മോടി വർധിപ്പിക്കുന്നത്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

ഫോർച്യൂണറിൽ ഉപയോഗിച്ചിരിക്കുന്നതു പോലെ ഇരട്ട ബീം എൽഇഡി ഹെഡ്‌ലാമ്പു തന്നെയായിരിക്കും പുതിയ ഓൾട്ടിസിനും പ്രകാശമേകുന്നത്. പുതിയ എൽഇഡി ടെയിൽ ലാമ്പു നൽകിയിട്ടുണ്ടെന്നുള്ള പുതുമയാണ് പിൻഭാഗത്തുള്ളത്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

ഡാഷ്ബോഡിന്റെയും മധ്യത്തിലെ കൺസോളിന്റെയും ലേഔട്ടിൽ മാറ്റം വരുത്തിയതിനൊപ്പം സോഫ്റ്റ് ടച് സർഫസും കാറിന്റെ അകത്തളത്തിലെ പ്രധാന സവിശേഷതയാണ്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

ഇൻഫോടെയിൻമെന്റ് ടച്ച് സ്ക്രീനിനു വലുപ്പംകൂട്ടിയതിനൊപ്പം എയർ കണ്ടീഷനറിന്റെയും സൈഡ് എ സി വെന്റുകളുടെയും നിയന്ത്രണം റോട്ടറി സ്വിച്ച് മുഖേനയാക്കി മാറ്റിയിട്ടുണ്ട്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

മെക്കാനിക്കൽ വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാണ് പുതിയ കോറോള ഓൾട്ടിസിന്റെ അവതരണം. അതെ 1.8 ലീറ്റർ പെട്രോൾ, 1.4 ലീറ്റർ ഡീസൽ എൻജിൻ തന്നെയായിരിക്കും ഈ എൻജിന്റേയും കരുത്ത്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

ഇതിലെ പെട്രോൾ എൻജിൻ പരമാവധി 140 ബി എച്ച് പി കരുത്തും ഡീസൽ എൻജിൻ 88 ബി എച്ച് പി കരുത്തുമാണ് സൃഷ്ടിക്കുന്നത്.

നവീകരിച്ച ടൊയോട്ട കോറോള മാർച്ചിൽ...

എക്സിക്യൂട്ടീവ് സെഡാൻ സെഗ്മെന്റിൽ മികച്ച ജനപിന്തുണയുള്ള വാഹനമാണ് ടൊയോട്ടയുടെ കൊറോള ഓൾട്ടിസ്. അടുത്തയിടെ അവതരിച്ച ഹ്യുണ്ടേയ് എലാൻട്ര, സ്കോഡ ഒക്ടേവിയ എന്നിവരായിരിക്കും ഇന്ത്യൻ നിരത്തിലെ മുഖ്യ എതിരാളികൾ.

കാണാം സ്‌കോഡ ഓക്ടാവിയ ഇമേജുകൾ...

 

കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Corolla India Launch This March?
Story first published: Thursday, February 2, 2017, 12:17 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark