ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

Written By:

പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ തിരിച്ചെത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍ 10 ന് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ ആഢംബര സെഡാന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിക്കും.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

വരവിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഔറംഗാബാദ് കേന്ദ്രത്തില്‍ നിന്നും പുതിയ പസറ്റിന്റെ ഉത്പാദനം ഫോക്‌സ്‌വാഗണ്‍ ആരംഭിച്ചു.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

2014 ലാണ് മുന്‍തലമുറ പസറ്റിനെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ നിന്നും പിന്‍വലിച്ചത്. എട്ടാം തലമുറ പസറ്റാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരികെ വരാനിരിക്കുന്നതും.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ എംക്യൂബി പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്ന ആദ്യ സെഡാന്‍ കൂടിയാണ് പുതിയ പസറ്റ്. അടുത്തിടെ അവതരിച്ച ടിഗ്വാന്‍, സ്‌കോഡ ഓക്ടാവിയ, കൊഡിയാക്ക്, സൂപ്പേര്‍ബ് ഉള്‍പ്പെടുന്ന മോഡലുകളും എംക്യൂബി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

പ്രീമിയം സെഡാന്‍ ശ്രേണിയിലെ സമവാക്യങ്ങള്‍, പുതിയ ഫോക്‌സ്‌വാഗണ്‍ പസറ്റ് മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

പുതുപുത്തന്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പുതുക്കിയ ഹെഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, പുതുക്കിയ ഗ്രില്‍, മസ്‌കുലാര്‍ ലുക്കിലുള്ള ഫണ്ട്-റിയര്‍ ബമ്പറുകള്‍ എന്നിവ 2017 പസറ്റിന്റെ ഡിസൈനിനെ എടുത്തു കാണിക്കുന്നു.

Recommended Video - Watch Now!
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം
ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

ക്രോം ഫിനിഷ് നേടിയ വിന്‍ഡോ ലൈനും, എക്‌സ്‌ഹോസ്റ്റ് ടിപ്പും പസറ്റിന്റെ പ്രീമിയം പരിവേഷത്തിന് അടിവരയിടുന്നതാണ്. 174 bhp കരുത്തേകുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലാണ് 2017 ഫോക്‌സ്‌വാഗണ്‍ പസറ്റ് ഒരുങ്ങുന്നത്. 6 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് പസറ്റില്‍ ഇടംപിടിക്കുന്നതും.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

മുന്‍തലമുറകളെ അപേക്ഷിച്ച് വിശാലമായ ക്യാബിന്‍ സ്‌പെയ്‌സും, വലുപ്പമേറിയ വീല്‍ബേസും പുതുതലമുറ പസറ്റിന്റെ ഹൈലൈറ്റാണ്.

ഇന്ത്യയില്‍ പുതിയ പസറ്റുമായി ഫോക്‌സ്‌വാഗണ്‍ തിരിച്ചെത്തുന്നു

സ്‌കോഡ സൂപ്പേര്‍ബ്, ടൊയോട്ട കാമ്രി, ഹോണ്ട അക്കോര്‍ഡ് ഉള്‍പ്പെടുന്ന നിരയോടാണ് 2017 ഫോക്‌സ്‌വാഗണ്‍ പസറ്റ് മത്സരിക്കുക. 30 ലക്ഷം രൂപ പ്രൈസ് ടാഗിലാകും പുതിയ പസറ്റ് അണിനിരക്കുകയെന്നാണ് സൂചന.

English summary
New Volkswagen Passat India Launch Date Revealed. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark