പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

By Dijo Jackson

കാത്തിരിപ്പിന് ഒടുവില്‍ പുതുതലമുറ വേര്‍ണ ഇന്ത്യയില്‍ അവതരിക്കുന്നു. 2017 ഓഗസ്റ്റ് 22 ന് പുതുതലമുറ വേര്‍ണയെ ഹ്യുണ്ടായി ഇന്ത്യയില്‍ പുറത്തിറക്കും. വരവിന് മുന്നോടിയായി 2017 വേര്‍ണയിന്മേലുള്ള പ്രീ-ബുക്കിംഗ് ആരംഭിച്ചതായി ഹ്യുണ്ടായി വ്യക്തമാക്കി.

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

25000 രൂപ ടോക്കണ്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് പുതുതലമുറ വേര്‍ണയെ ബുക്ക് ചെയ്യാം. നിലവിലെ വേര്‍ണയില്‍ നിന്നും അടിമുടി മാറിയാണ് പുതുതലമുറ എത്തുന്നത്.

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

അത്യാധുനിക ഫീച്ചറുകള്‍ക്ക് ഒപ്പം മികവാര്‍ന്ന ഡ്രൈവിംഗ് ഡയനാമിക്‌സും വേര്‍ണയില്‍ ഒത്ത് ചേരുന്നു. പുതിയ K2 പ്ലാറ്റ്‌ഫോമിലാണ് അഞ്ചാം തലമുറ വേര്‍ണ ഒരുങ്ങുന്നത്. ഇത് മോഡലിന്റെ ദൃഢത ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, അപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയ്ക്ക് ഒപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്രൂയിസ് കണ്‍ട്രോള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് 2017 വേര്‍ണയുടെ ഫീച്ചറുകള്‍.

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ മോഡല്‍ വന്നെത്തുക. 121.3 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 126.2 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് 2017 വേര്‍ണയില്‍ ഉള്‍പ്പെടുന്നത്.

പുതുതലമുറ ഹ്യുണ്ടായി വേര്‍ണ ഓഗസ്റ്റ് 22 ന് എത്തും

6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വേര്‍ണയില്‍ ലഭ്യമാകും.

മാരുതി സുസൂക്കി സിയാസ്, ഹോണ്ട സിറ്റി, സ്‌കോഡ റാപിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ മോഡലുകളോടാണ് വിപണിയില്‍ 2017 ഹ്യുണ്ടായി വേര്‍ണ മത്സരിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai #sedan
English summary
Hyundai Unveils Next-Gen Verna In India; Launch Date Revealed. Read in Malayalam.
Story first published: Friday, August 4, 2017, 20:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X