റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

Written By:

ഇന്ത്യയിൽ വിപണി വിഹിതവും വില്പന നിരക്കും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ വർഷവും ഒരു കാർ എന്ന നിലയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അ‍ഞ്ച് പുത്തൻ കാറുകളെ അവതിരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റിനോ.

To Follow DriveSpark On Facebook, Click The Like Button
റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

ഇതിന്റെ ഭാഗമായി പുത്തൻ തലമുറ സിംബൽ സി-സെഗ്മെന്റ് സെഡാനെ അവതരിപ്പിക്കുന്നു എന്നുള്ള വാർത്തയാണ് ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

നിലവിൽ സെഡാൻ സെഗ്മെന്റിൽ തുടരുന്ന സ്‌കാലയ്ക്ക് പകരക്കാരനായിട്ടും ഈ പുത്തൻ തലമുറ സിംബൽ എത്തിച്ചേരുന്നത്. ചെറു കാർ സെഗ്മെന്റിൽ ക്വിഡ് അവതരിച്ചതോടെ 2016 റിനോയെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യ വർഷമായിരുന്നു.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

2008-ൽ ഇന്ത്യൻ വിപണിയിലെത്തിച്ചേർന്ന റിനോയ്ക്ക് കഴിഞ്ഞ വർഷമാദ്യമായി ഒരുലക്ഷത്തിലധികം റെക്കോർഡ് വില്പന നേടിയെടുക്കാൻ സാധിച്ചു.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

സ്‌കാലയ്ക്ക് പകരക്കാരനായി ഇന്ത്യയിലെത്താൻ ഒരുങ്ങുന്ന പുത്തൻതലമുറ സിംബലിന്റെ ചാരപ്പടങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ ഡിസൈൻ ശൈലിയിലുള്ള റിനോയുടെ ഈ പുത്തൻ സെഡാനെ നിലവിൽ ബ്രസീലിലാണ് കാണപ്പെട്ടിരിക്കുന്നത്.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

കോളിയോസ് എസ്‌യുവിക്ക് സമാനമായ ഗ്രില്ല്, ഹെഡ്‌ലാമ്പോടുകൂടി ചേർന്നിട്ടുള്ള സി ഷേപ്പിലുള്ള ഡിആർഎല്ലുകൾ, ബോക്സി ഘടനയോടുകൂടിയ പിൻഭാഗം എന്നീ സവിശേഷതകളാണ് ഈ പുത്തൻ സെഡാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

റിനോയുടെ B0 പ്ലാറ്റ്ഫോമിനെ അടിസ്ഥാനപ്പെടുത്തി സി-സെഗ്മെന്റിലാണ് ഈ കാറിനെ അവതരിപ്പിക്കുന്നത്. നിലവിൽ നിസാനുമായുള്ള കൂട്ടുകെട്ടിൽ കോമൺ മോഡ്യൂൾ ഫാമിലി എന്നുള്ള പ്ലാറ്റ്ഫോമിലാണ് റിനോ കാറുകളുടെ അവതരണം.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

B0 പ്ലാറ്റ്ഫോമിറ്റിലാണ് ഇന്ത്യയിൽ സിംബലിനെ അവതരിപ്പിക്കുന്നതെങ്കിൽ നിസാനെ ആശ്രയിക്കാതെ തന്നെ പുതിയ പ്ലാറ്റ്ഫോമിൽ ഒരു കാർ അവതരിപ്പിക്കുക എന്നതും റിനോയ്ക്ക് സാധ്യമാക്കാന കഴിയും.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

1.6ലിറ്റർ കെ4എം പെട്രോൾ എൻജിനും 1.5ലിറ്റർ ഡിസിഐ ഡീസൽ എൻജിനുമാണ് സിംബലിന് കരുത്തേകുന്നത്. മാനുവലും എഎംടി പതിപ്പുകളേയും പ്രതീക്ഷിക്കാവുന്നതാണ്.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

ഇന്ത്യയിൽ 6 മുതൽ 8 ലക്ഷം വരെയായിരിക്കും ഈ സി സെഗ്മെന്റ് സെഡാന്റെ വില.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വെർണ, ഫോക്സ്വാഗൺ അമിയോ എന്നിവരായിരിക്കും പുത്തൻ റിനോ സെഡാന്റെ മുഖ്യ എതിരാളികളാവുക.

റിനോയിൽ നിന്നും പുത്തനൊരു സെഡാൻ ഇന്ത്യയിലേക്ക്...

മറ്റൊരു പുത്തൻ ചെറുഎസ്‌യുവിയുമായി റിനോ-വായിക്കൂ

ഏറ്റവും കൂടുതലായി ഗൂഗിൾ ചെയ്യപ്പെട്ട ഇന്ത്യൻ കാർ

കൂടുതല്‍... #റിനോ #renault
English summary
Next-Gen Renault Symbol Could Be The Replacement For Scala In India
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark