ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് പുതുതലമുറ മാരുതി സ്വിഫ്റ്റ്. 2017 ജനീവ മോട്ടോര്‍ ഷോയില്‍ താരത്തിളക്കം നേടിയ സ്വിഫ്റ്റ്, മാരുതിയുടെ മുഖരൂപം തന്നെ മാറ്റുമെന്ന പ്രതീതി ഉണര്‍ത്തി കഴിഞ്ഞു.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ രാജ്യാന്തര വിപണികളില്‍ അരങ്ങ് വാഴുന്ന മൂന്നാം തലമുറ സ്വിഫ്റ്റ് ഇന്ത്യയില്‍ എന്നെത്തും? 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി മാരുതി കാത്ത് വെച്ച ഹാച്ച്ബാക്കാണ് പുതുതലമുറ സ്വിഫ്റ്റ് എന്നത് പരസ്യമായ രഹസ്യമാണ്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

അതേസമയം, ഇതിനിടയില്‍ മാരുതി അവതരിപ്പിച്ച പുതുതലമുറ ഡിസൈര്‍, സ്വിഫ്റ്റിന്റെ വരവിന് ആമുഖവും നല്‍കി. എന്നാല്‍ ഇപ്പോള്‍ കാര്‍പ്രേമികളെ അതിശയിപ്പിച്ച് കൊണ്ട് 2017 സ്വിഫ്റ്റ് ഇന്ത്യന്‍ മണ്ണില്‍ എത്തി.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ഇതാദ്യമായാണ് മൂന്നാം തലമുറ സ്വിഫ്റ്റിന്റെ ഇന്ത്യന്‍ പതിപ്പിനെ ക്യാമറ പകര്‍ത്തുന്നത്. Cartoq ആണ് പുതുതലമുറ മാരുതി സ്വിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

മാരുതി ബലെനോയുടെ അടിത്തറയില്‍ തന്നെയാണ് പുതിയ സ്വിഫ്റ്റ് ഒരുങ്ങുന്നതും. നിലവിലുള്ള സ്വിഫ്റ്റിലും ഏറെ ഭാരക്കുറവിലാണ് പുതിയ സ്വിഫ്റ്റ് എത്തുക.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ഭാരക്കുറവിന്റെ പശ്ചാത്തലത്തില്‍ പുതിയ സ്വിഫ്റ്റിന്റെ മികവ് വര്‍ധിക്കുമെന്നാണ് മാരുതിയുടെ വാദം.

പുതുക്കിയ ഫ്രണ്ട് പ്രൊഫൈലാണ് പ്രധാന എക്സ്റ്റീരിയര്‍ ഹൈലൈറ്റ്.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും, ഹെക്‌സഗണല്‍ ഗ്രില്ലും, പുതുക്കിയ ബമ്പറുമെല്ലാം സ്വിഫ്റ്റിന് പുതിയ മുഖം നല്‍കുന്നു. വശങ്ങളില്‍ 'തനി' സ്വിഫ്റ്റായാണ് പുതിയ മോഡലും കടന്നു വരുന്നത്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ബ്ലാക്ക്ഡ്-ഔട്ട് A, B പില്ലറുകളും ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനുമാണ് സൈഡ് പ്രൊഫൈല്‍ പിന്തുടരുന്നതും. ഒരുപിടി മാറ്റങ്ങള്‍ റിയര്‍ എന്‍ഡിലും ദൃശ്യമാണ്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ആധുനിക പരിവേഷത്തില്‍ ഒരുങ്ങിയതാണ് ടെയില്‍ ലാമ്പ് ക്ലസ്റ്ററും, ബമ്പറും, ടെയില്‍ഗെയ്റ്റും. നിലവിലെ സ്വിഫ്റ്റിനെ അപേക്ഷിച്ച്, പുതുതലമുറ സ്വിഫ്റ്റില്‍ റിയര്‍ എന്‍ഡ് ഏറെ ഒതുങ്ങിയിട്ടുണ്ട്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാകും മുന്നാം തലമുറ സ്വിഫ്റ്റിലും മാരുതി നല്‍കുക. എന്നാല്‍ ഭാരക്കുറവിന്റെ അടിസ്ഥാനത്തില്‍ സ്വിഫ്റ്റിന് വേഗതയേറും.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

പെട്രോള്‍-ഡീസല്‍ വേര്‍ഷനുകളില്‍ എഎംടി പതിപ്പിനെയും മാരുതി നല്‍കിയേക്കും.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ഫ്‌ളാറ്റ് ബോട്ടം സ്റ്റീയറിംഗ് വീല്‍, ആപ്പിള്‍ കാര്‍പ്ലേ ആന്‍ഡ്രോയ്ഡ് ഓട്ടോയ്ക്ക് ഒപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പുതിയ ഹാച്ച്ബാക്കിന് ലഭിച്ചിട്ടുണ്ട്.

ആരാധകരെ കോരിത്തരിപ്പിച്ച് പുതുതലമുറ മാരുതി സ്വിഫ്റ്റ് ഇന്ത്യയില്‍; ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ മണ്ണില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട 2017 മാരുതി സ്വിഫ്റ്റ്, ഒരുപക്ഷെ പ്രതീക്ഷിച്ചതിലും നേരത്തെ വിപണിയില്‍ എത്താം. എന്തായാലും പുതിയ മാരുതി സ്വിഫ്റ്റ് വിപണിയില്‍ തരംഗം ഒരുക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

കൂടുതല്‍... #മാരുതി #maruti #spy pics #hatchback
English summary
Spy Pics: Next-Generation Maruti Swift Spotted In India. Read in Malayalam.
Story first published: Friday, September 8, 2017, 13:02 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark