'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

Written By:

പുതിയ ആറാം തലമുറ പോളോയെ ജൂലായ് മാസമാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ വിപണിയില്‍ കാഴ്ചവെച്ചത്. അത്യാധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍, നിലവിലുള്ള മോഡലിനെക്കാള്‍ ബഹുദൂരം മുന്നിലാണ് പുതുതലമുറ ഫോക്‌സ്‌വാഗണ്‍ പോളോ.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

പുതുതലമുറ പോളോ രാജ്യാന്തര വിപണികളില്‍ എത്താനിരിക്കെ, 'ഇടിപരീക്ഷ'യുടെ ഫലം ജര്‍മ്മന്‍ ഹാച്ച്ബാക്കിനെ തേടിയെത്തിയിരിക്കുകയാണ്. രാജ്യാന്തര സുരക്ഷാ ഏജന്‍സിയായ ലാറ്റിന്‍ എന്‍സിഎപി (New Car Assessment Programme) നടത്തിയ ക്രാഷ് ടെസ്റ്റില്‍, 2018 ഫോക്‌സ്‌വാഗണ്‍ പോളോ അഞ്ച് സ്റ്റാര്‍ റേറ്റിംഗ് നേടി.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

മുതിര്‍ന്ന യാത്രക്കാരുടെയും കുട്ടികളുടയും സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ പുതിയ പോളോ പൂര്‍ണമായും വിജയിച്ചു എന്നത് ശ്രദ്ധേയം. ഫ്രണ്ടല്‍, സൈഡ്, സൈഡ് പോള്‍ ഇംപാക്ട് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ക്രാഷ് ടെസ്റ്റ് നടന്നത്.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

നാല് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇഎസ്‌സി എന്നിങ്ങനെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഒപ്പമാണ് ഫോക്‌സ്‌വാഗണ്‍ പോളോ ലാറ്റിന്‍ വിപണിയില്‍ എത്തുന്നത്.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

സൈഡ്, ഫ്രണ്ട് ഇംപാക്ട് ടെസ്റ്റുകളില്‍ സ്ഥിരതയാര്‍ന്ന സുരക്ഷ പുതിയ പോളോയുടെ ബോഡി ഷെല്‍ കാഴ്ചവെച്ചു. പുതിയ ഹാച്ച്ബാക്കിലുള്ള ഇഎസ്‌സി സിസ്റ്റത്തിന്റെ മികവാര്‍ന്ന പ്രകടനവും ക്രാഷ് ടെസ്റ്റില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടു.

Recommended Video
Volkswagen Launches Tenth Anniversary Special Editions | In Malayalam - DriveSpark മലയാളം
'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

ലാറ്റിന്‍ അമേരിക്കന്‍ വിപണികളിലേക്ക്, മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലായാണ് പുതിയ പോളോ ഹാച്ച്ബാക്കിനെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നത്.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

83 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ പെട്രോള്‍, 116 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍, 127 bhp കരുത്തേകുന്ന 1.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് പുതിയ പോളോ ഹാച്ച്ബാക്കിലുള്ളതും.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

1.0 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ലഭ്യമാകുമ്പോള്‍, 1.0 ലിറ്റര്‍ ടര്‍ബ്ബോ-പെട്രോള്‍ എഞ്ചിന്‍ പതിപ്പില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്.

മുന്‍തലമുറ പോളോയെ അപേക്ഷിച്ച് പുതിയ പോളോ കാഴ്ചയില്‍ ഏറെ മസ്‌കുലാറാണ്. കൂടാതെ, C-Shaped ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടുള്ള ഹെഡ്‌ലാമ്പുകള്‍ വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ഒരുങ്ങുന്നുണ്ട്.

'ഇടി' പരീക്ഷയില്‍ പുത്തന്‍ പോളോയ്ക്ക് ഫുള്‍ മാര്‍ക്ക്!

വീതിയേറിയ വീല്‍ബേസിന്റെ പശ്ചാത്തലത്തില്‍, പുതിയ പോളോയ്ക്ക് നീളവും ഒരല്‍പം കൂടുതലാണ്.

English summary
Next-Generation Volkswagen Polo Scores Big On Safety. Read in Malayalam.
Story first published: Tuesday, October 10, 2017, 17:13 [IST]
Please Wait while comments are loading...

Latest Photos