ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

Written By:

ദേശീയ പാതയിലെ ടോള്‍ പിരിവ് സുഗമമാക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളുമായി ദേശീയ പാത അതേറിറ്റി. മൈഫാസ്ടാഗ്, ഫാസ്ടാഗ് പാര്‍ട്ണര്‍ എന്നീ ആപ്പുകളെയാണ് ഇലക്ട്രോണിക് ടോള്‍ പിരിവിനായി ദേശീയ പാത അതേറിറ്റി പുറത്തിറക്കിയിരിക്കുന്നത്.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

മൈഫാസ്ടാഗ് എന്ന ഉപഭോക്തൃ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. റീച്ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഫാസ്ടാഗ് ആപ്പില്‍, ഇടപാടുകളുടെ ബന്ധപ്പെട്ട രേഖകളും ലഭിക്കും.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

അതേസമയം, ഫാസ്ടാഗ് പാര്‍ട്ണ്‍ എന്നത് മെര്‍ച്ചന്റ് ആപ്പാണ്. വാഹന ഡീലര്‍മാര്‍ക്കും, കോമണ്‍ സര്‍വ്വീസസ് സെന്ററുകള്‍ക്കും, ബാങ്കുകള്‍ക്കും വേണ്ടിയുള്ളതാണ് ഫാസ്ടാഗ് പാര്‍ട്ണ്‍ ആപ്പ്.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

ഈ ആപ്പ് മുഖേന കാറുകളില്‍ ബില്‍ട്ട് ഇന്‍ ആയി ഒരുങ്ങുന്ന RFID ടാഗുകള്‍ ആക്ടിവേറ്റ് ചെയ്യാനും സാധിക്കും. 2013 ഗസറ്റെ നോട്ടിഫിക്കേഷന്‍ പശ്ചാത്തലത്തില്‍ 74 ലക്ഷം കാറുകളില്‍ RFID ടാഗുകള്‍ ഒരുങ്ങിയിട്ടുണ്ട്.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

ഫാസ്ടാഗുകളുടെ ലഭ്യതയും റീച്ചാര്‍ജ്ജിംഗ് സൗകര്യവുമാണ്, ഇത് വരെയും ഇലക്ട്രോണിക് ടോള്‍ കളക്ഷന്‍ പദ്ധതി നേരിട്ടിരുന്ന പ്രധാന വെല്ലുവിളി.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

എന്തായാലും സ്മാര്‍ട്ട്‌ഫോണ്‍ ആപ്പുകളുടെ കടന്നുവരവ് ദേശീയ പാതയിലെ ഇലക്ട്രോണിക് ടോള്‍ പിരിവ് സുഗമമാക്കുമെന്ന് ദേശീയ പാത അതേറിറ്റി ചെയര്‍മാന്‍ ദീപക് കുമാര്‍ പറഞ്ഞു. ഞൊടിയിടയില്‍ ഫാസ്ടാഗുകളെ വാങ്ങാമെന്നും റീച്ചാര്‍ജ്ജ് ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ദേശീയ പാത അതോറിറ്റി 371 ലെയ്‌നുകളിലെ ടോള്‍ പ്ലാസകളില്‍ എല്ലാം ഫാസ്ടാഗ് പ്രാവര്‍ത്തികമാകും. എല്ലാ ടോള്‍ പ്ലാസകളിലും ഫാസ്ടാഗ് ലെയ്‌നുകള്‍ പ്രത്യേകമായി ക്രമീകരിക്കുമെന്ന് ദീപക് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

ഓണ്‍ലൈനായും ഓഫ്‌ലൈനായും ഫാസ്ടാഗുകളെ ദേശീയ പാത അതോറിറ്റി ലഭ്യമാക്കുന്നുണ്ട്. ടോള്‍ പ്ലാസകള്‍ക്ക് സമീപമുള്ള കോമണ്‍ സര്‍വ്വീസസ് സെന്ററുകളിലൂടെയാണ് ഫാസ്ടാഗുകളുടെ ഓഫ്‌ലൈന്‍ വില്‍പന.

ഇനി ടോള്‍ പ്ലാസകളില്‍ ഏറെ കാത്ത് കിടക്കേണ്ട; പുതിയ ആപ്പുമായി ദേശീയ പാത അതോറിറ്റി

അതത് ബാങ്ക് വെബ്‌സൈറ്റുകള്‍, ദേശീയ പാത അതോറിറ്റി വെബ്‌സൈറ്റ്, IHMCL വെബ്‌സൈറ്റുകളില്‍ നിന്നും ഓണ്‍ലൈനായും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗുകള്‍ വാങ്ങാം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
NHAI Launches MyFASTag App For Electronic Toll Collection. Read in Malayalam.
Story first published: Saturday, August 19, 2017, 13:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark