ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

Written By:

ഇന്ത്യ അറുപത്തിയെട്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാനിരിക്കുന്ന വേളയിൽ ആദരവ് അർപ്പിച്ചുകൊണ്ട് നിസാൻ പുതിയൊരു ലോക റികോർഡിന് രൂപംനൽകി. കാർ ഡ്രിഫ്റ്റിംഗിലൂടെ വ്യത്യസ്തമായൊരു ഭൂപടം തീർത്താണ് നിസാൻ ഇന്ത്യയെ ആദരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

നിസാന്റെ മസിൽ കാറായ ഗോഡ്‌സില്ല എന്നുവിളിപ്പേരുള്ള ജിടിആർ ഡ്രിഫ്റ്റ് ചെയ്താണ് ലോകത്തിൽ വച്ചേറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഈ ഭൂപടം തീർത്തിരിക്കുന്നത്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

രാജസ്ഥാനിലെ സാംഭർ തടാകത്തിലെ വരണ്ട പ്രദേശത്തായിരുന്നു ഡ്രിഫ്റ്റിംഗ് പ്രകടനത്തിലൂടെയുള്ള ഭൂപടം തീർത്തത്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

മൂന്നു കിലോമീറ്റർ നീളവും 2.8 കിലോമീറ്റർ‌ വീതിയുമുള്ള ഭൂപടത്തിന് 14.7 കിലോമീറ്റർ വീസ്തീർണ്ണമാണുള്ളത്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

ലിംഗ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഈ ഭൂപടം ജിപിഎസിന്റെ സഹായത്തോടെയാണ് നിസാൻ ജിടിആർ രൂപപ്പെടുത്തിയത്. വാഹനത്തിന്റെ കരുത്തും പെർഫോമൻസും തെളിയിക്കുന്നതിനു വേണ്ടിയായിരുന്നു ഈ പ്രകടനമെന്ന് കമ്പനി.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

ജിടി ആർ ഭൂപടം നിർമിക്കുന്നതിന്റെ വീഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഫ്ളാഗ്ഷിപ് സ്പോർട്സ് കാറായ ജി ടി - ആറിനെ നിസാൻ കഴിഞ്ഞ വർഷമായിരുന്നു ഇന്ത്യയിലെത്തിച്ചത്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

നവീകരിച്ച രൂപകൽപ്പനയും ആഡംബരം തുളുമ്പുന്ന അകത്തളവും മികച്ച ഡ്രൈവിങ് ക്ഷമതയും കൂടുതൽ സൗകര്യങ്ങളും ആധുനിക സജ്ജീകരണങ്ങളുമുള്ള വാഹനമാണ് ജിടിആർ.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

അത്യാധുനിക 3.8 ലിറ്റർ ഇരട്ട ടർബോചാർജ്ഡ് വി 6 24 വാൽവ് എൻജിനാണു ജി ടി - ആറിനു കരുത്ത്. 6,800 ആർ പി എമ്മിൽ 570 പി എസ് വരെ കരുത്തും 637 എൻ എം വരെ ടോർക്കുമാണ് ഇതുല്പാദിപ്പിക്കുന്നത്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

ജപ്പാനിൽ ‘ടകുമി' എന്നറിയപ്പെടുന്ന വിദഗ്ധരുടെ കരവിരുതിൽ പിറന്ന ഈ എൻജിനൊപ്പമുള്ളത് ആറു സ്പീഡ് ഇരട് ക്ലച് ട്രാൻസ്മിഷനാണ്.

ഡ്രിഫ്റ്റിംഗിലൂടെ ലോകത്തിലേറ്റവും വലിയ ഭൂപടം തീർത്ത് ജിടി-ആർ!!

വെറും മൂന്ന് സെക്കന്റിലാണ് ജിടിആർ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കുന്നത്.

വീഡിയോ കാണാം

കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan GT-R Salutes India On Republic Day With A New World Record
Story first published: Wednesday, January 25, 2017, 17:08 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark