'ഫോം വാഷ്' സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

Written By:

ഇന്ത്യയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 61 ലക്ഷം ലിറ്റര്‍ ജലം പാഴാകാതെ നിസാന്‍ സംരക്ഷിച്ചതായി റിപ്പോര്‍ട്ട്. പരിസ്ഥിതി സൗഹാര്‍ദ്ദമായ ഇന്ത്യന്‍ ചുവട് വെയ്പിന് കരുത്തേകുകയാണ് നിസാന്‍.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

രാജ്യത്തുടനീളമുള്ള നിസാന്‍ സര്‍വീസ് സെന്ററുകളിലും ഉപയോഗിക്കുന്ന നൂതന കാര്‍ വാഷിംഗ് ടെക്‌നോളജിയിലൂടെയാണ് നിസാന്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

സര്‍വീസ് സെന്ററുകള്‍ മുഖേനയുള്ള കാര്‍ വാഷിംഗ് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന വില്‍പനാനന്തര സേവനങ്ങളില്‍ ഒന്നാണ്.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

സാധാരണ രീതിയിലുള്ള കാര്‍ വാഷിംഗില്‍ ഏകദേശം 160 ലിറ്റര്‍ ജലമാണ് സര്‍വീസ് സെന്ററുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ജല ഉപഭോഗം കുറച്ചുള്ള കാര്‍ വാഷിംഗ് സംവിധാനം 2014 ല്‍ നിസാന്‍ പ്രാവര്‍ത്തികമാക്കി.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

ഫോം വാഷ് സംവിധാനത്തിലാണ് ഇന്ന് നിസാന്‍ സര്‍വീസ് സെന്ററുകളില്‍ നിന്നും കാറുകള്‍ കഴുകപ്പെടുന്നത്. ഇത് വലിയ തോതിൽ ജലം പാഴാകാതെ സംരക്ഷിക്കുന്നതിന് കാരണമാകുന്നു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

ഓരോ കാര്‍ വാഷിംഗിലും 90 ലിറ്റര്‍ ജലമാണ് ഫോം വാഷ് സംവിധാനം മുഖേന നിസാന്‍ സര്‍വീസ് സെന്ററുകള്‍ ഉപയോഗിക്കുന്നത്. സര്‍വീസ് സെന്ററുകളിലെ ഫോം വാഷിന്റെ പശ്ചാത്തലത്തില്‍, ഓരോ കാര്‍ വാഷിലും 45 ശതമാനം ജല ഉപഭോഗം കുറയ്ക്കാന്‍ നിസാന് സാധിക്കുന്നു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

പാഴാകാതെ നിസാന്‍ സംരക്ഷിക്കുന്ന ജലം, ഇന്ത്യയിലെ 25000 കുടുംബങ്ങളുടെ ഒരു ദിവസത്തെ ജല ഉപഭോഗത്തിന് തത്തുല്യമാണെന്നും കമ്പനി അവകാശപ്പെടുന്നു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

ഉപഭോക്താക്കള്‍ക്ക് നൂതനവും മികച്ചതുമായ വില്‍പനാനന്തര സേവനങ്ങള്‍ ലഭ്യമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ ആഫ്റ്റര്‍ സെയില്‍സ് വിപി, സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

നിസാന്‍ വികസിപ്പിച്ചെടുത്ത ഫോം വാഷ് ടെക്‌നോളജി മുഖേന, ജല ഉപഭോഗം വലിയ രീതിയില്‍ കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചുവെന്നും സഞ്ജീവ് അഗര്‍വാള്‍ സൂചിപ്പിച്ചു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

പരിസ്ഥിതി സൗഹാര്‍ദ്ദമാണ് ഫോം വാഷെന്ന് നിസാന്‍ വ്യക്തമാക്കുന്നു.

ഫോം വാഷ് സംവിധാനത്തിലൂടെ നിസാന്‍ സംരക്ഷിച്ചത് 61 ലക്ഷം ലിറ്റര്‍ ജലം

സാധാരണ കാര്‍ വാഷുകളെ അപേക്ഷിച്ച് ഫോം വാഷിലൂടെ കാറിന് കൂടുതല്‍ തിളക്കം ലഭിക്കുമെന്നും നിസാന്‍ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അവകാശപ്പെടുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Nissan saves 6.1 million liters of water in India using car foam wash tech. Read in Malayalam.
Story first published: Saturday, June 10, 2017, 14:32 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark