വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തും

Written By:

കോമ്പാക്ട് എസ്‌യുവികളില്‍ ജീപ് കോമ്പസ് അവസാന വാക്കായി മാറിയോ? കോമ്പാക്ട് എസ്‌യുവി ടാഗോടെ ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന നെക്‌സോണ്‍, എത്രമാത്രം വെല്ലുവിളി ഉയര്‍ത്തും എന്നത് സംശയമാണ്.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

വിപണിയില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ശക്തമായ തരംഗം ഒരുക്കിയിട്ടുണ്ട് എങ്കിലും വിട്ടുകൊടുക്കാന്‍ മറ്റു നിര്‍മ്മാതാക്കള്‍ തയ്യാറല്ല. ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാനാണ് ജീപിന് എതിരെ പുതിയ ആയുധവുമായി രംഗത്തെത്തുന്നത്.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

കോമ്പാക്ട് എസ്‌യുവി കിക്ക്‌സിന്റെ ഇന്ത്യന്‍ വരവിന് വഴിയൊരുക്കുകയാണ് നിസാന്‍.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

നിലവില്‍ ഡസ്റ്ററും ടെറാനോയും ഒരുങ്ങുന്ന M0 പ്ലാറ്റ്‌ഫോമില്‍ തന്നെയാകും കിക്ക്‌സും ഇന്ത്യയില്‍ എത്തുക. ഇന്ത്യയില്‍ എത്താനിരിക്കുന്ന റെനോ ക്യാപ്ച്ചറും ഇതേ പ്ലാറ്റ്ഫം പങ്കിടുമെന്നതും ശ്രദ്ധേയം.

Recommended Video
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

നിരയില്‍, ടെറാനോയ്ക്ക് മേലെയായാകും കിക്ക്‌സിന്റെ സ്ഥാനം.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

ഇന്ത്യന്‍ വേര്‍ഷന്‍ കിക്ക്‌സിന്റെ എഞ്ചിന്‍ വിവരങ്ങള്‍ നിസാന്‍ ഇതുവരെയും ലഭ്യമാക്കിയിട്ടില്ല. നിലവിലുള്ള 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിന്‍ തന്നെയാകും കിക്ക്‌സിലും കരുത്തേകുക എന്നാണ് സൂചന. അതേസമയം, ഇന്ത്യന്‍ വരവില്‍ പുതിയ 1.6 ലിറ്റര്‍ എഞ്ചിനും കിക്ക്‌സിന് ലഭിച്ചേക്കാം.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

കാഴ്ചയില്‍ കൗതുകമുണര്‍ത്തുന്നതാണ് കോമ്പാക്ട് എസ്‌യുവി നിസാന്‍ കിക്ക്‌സ്. ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമോട് കൂടിയ ഫ്‌ളോട്ടിംഗ് റൂഫ് ഡിസൈനാണ് കിക്ക്‌സിനുള്ളത്.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

ഡ്യൂവല്‍ ടോണ്‍ ഡിസൈന്‍ തീമിനോട് ഇന്ത്യന്‍ ഉപഭോക്താക്കള്‍ പ്രത്യേക മമതയാണെന്ന് ഇതിനകം വ്യക്തമായ കാര്യമാണ്.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നിയന്ത്രിക്കുന്നതിനായുള്ള വലിയ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയും കിക്ക്‌സിന്റെ ഇന്റീരിയര്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

അതേസമയം, ഇന്ത്യന്‍ വരവില്‍ ഈ ഫീച്ചറുകള്‍ സാന്നിധ്യമറിയിക്കുമോ എന്നത് നോക്കി കാണേണ്ടിയിരിക്കുന്നു. നേരത്തെ, 2018 ഓട്ടോ എക്‌സ്‌പോയിലാകും കോമ്പാക്ട് എസ് യുവി കിക്ക്‌സിനെ നിസാന്‍ അവതരിപ്പിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

വിട്ടുകൊടുക്കാന്‍ നിസാന്‍ തയ്യാറല്ല; കോമ്പസിന് എതിരെ കിക്ക്‌സ് എത്തുന്നു

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ മത്സരം കനത്ത സാഹചര്യത്തില്‍ കിക്ക്‌സുമായുള്ള നിസാന്‍റെ വരവ് അടുത്തു തന്നെയുണ്ടാകും.

കൂടുതല്‍... #നിസ്സാൻ #nissan #suv
English summary
Nissan Kicks Coming Soon To India. Read in Malayalam.
Please Wait while comments are loading...

Latest Photos