ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

Written By:

ടോക്കിയോ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ലീഫ് നിസ്‌മോ കോണ്‍സെപ്റ്റിനെ ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍ കാഴ്ചവെച്ചു. അടുത്തിടെയാണ് രണ്ടാം തലമുറ ലീഫിനെ നിസാന്‍ അവതരിപ്പിച്ചത്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

വൈറ്റ് കളര്‍ സ്‌കീമില്‍ ഒരുങ്ങിയ ലീഫ് നിസ്‌മോ കോണ്‍സെപ്റ്റില്‍ ബോഡിക്കിറ്റും റെഡ് ആക്‌സന്റുകളും ഉള്‍പ്പെടെയുള്ള നിസ്‌മോ ഫിനിഷും ലഭിച്ചിട്ടുണ്ട്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

സാധാരണ ലീഫിനെക്കാളും വീതിയേറിയ ലീഫ് നിസ്‌മോ കോണ്‍സെപ്റ്റില്‍, എയറോഡൈനാമിക് പാക്കേജും ഉള്‍പ്പെടുന്നുണ്ട്. സ്‌പോയിലര്‍ ലിപ്പോട് കൂടിയ വീതിയേറിയ ബമ്പര്‍, ട്രാപ്പസോയിഡല്‍ ഹെഡ്‌ലാമ്പുകള്‍ക്ക് പകരമായുള്ള ഹൊറിസോണ്ടല്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബ്ലാക് ട്രീറ്റ്‌മെന്റ് ലഭിച്ച ബോണറ്റ് എന്നിവ ഉള്‍പ്പെടുന്നതാണ് ലീഫ് നിസ്‌മോയുടെ മുഖരൂപം.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

ഫ്രണ്ട് എന്‍ഡിനിക്കൊളും അഗ്രസീവാണ് മോഡലിന്റെ റിയര്‍ എന്‍ഡ്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

ഫോര്‍മുല വണ്‍ കാറുകളിലെ റെയിന്‍ ലൈറ്റിനെ അനുസ്മരിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് ഫോഗ് ലൈറ്റുകള്‍ക്ക് ഒപ്പമുള്ള ഡിഫ്യൂസറാണ് റിയര്‍ എന്‍ഡിലെ ശ്രദ്ധാ കേന്ദ്രം. റിയര്‍ എന്‍ഡില്‍ നിസ്‌മോ ബാഡ്ജിംഗും ഒരുങ്ങുന്നുണ്ട്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

നിസ്‌മോ ബ്രാന്‍ഡഡ് അലോയ് വീലുകള്‍, മികവാര്‍ന്ന ഹാന്‍ഡിലിംഗിന് വേണ്ടിയുള്ള പുതുക്കിയ സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവയും പുതിയ നിസാന്‍ ലീഫ് നിസ്‌മോ കോണ്‍സെപ്റ്റിന്റെ വിശേഷങ്ങളാണ്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

പുതുക്കിയ സസ്‌പെന്‍ഷന്റെ പശ്ചാത്തലത്തില്‍ മോഡലില്‍ റൈഡ് ഹൈറ്റ് ഒരല്‍പം കുറവാണ്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

ഇന്റീരിയറില്‍ ഏറെ മാറ്റങ്ങള്‍ നിസാന്‍ നല്‍കിയിട്ടില്ല. എയര്‍ വെന്റുകള്‍ക്ക് ചുറ്റുമുള്ള റെഡ് ആക്‌സന്റുകളും, സീറ്റ് അപ്‌ഹോള്‍സ്റ്ററിയും, ഡോര്‍ പാനലുകളും മാത്രമാണ് പ്രത്യേകം എടുത്തു പറയാവുന്ന ഇന്റീരിയര്‍ ഫീച്ചറുകള്‍.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

സെന്റര്‍ കണ്‍സോളിലുള്ള സ്റ്റാര്‍ട്ട് ബട്ടണില്‍ സാന്നിധ്യമറിയിക്കുന്ന നിസ്‌മോ ലോഗോ മാത്രമാണ് അകത്തളത്തില്‍ വേറിട്ട് നില്‍ക്കുന്ന മറ്റൊരു ഘടകം.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകളെ പറ്റി നിസാന്‍ ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 40 kWh ബാറ്ററി പിന്തുണയോടെയുള്ള 140 bhp ഇലക്ട്രിക് മോട്ടോറാണ് സാധാരണ ലീഫില്‍ ഒരുങ്ങുന്നത്.

ഇതാണ് നിസാന്‍ വിഭാവനം ചെയ്ത ലീഫ് നിസ്‌മോ

നിസാന്‍ ലീഫില്‍, സിംഗിള്‍ ചാര്‍ജില്‍ 379 കിലോമീറ്റര്‍ വരെ ദൂരപരിധി ലഭിക്കും. അതേസമയം, 500 കിലോമീറ്റര്‍ ദൂരപരിധി ലഭിക്കുന്ന പുതിയ കരുത്തന്‍ ബാറ്ററിയും ലീഫില്‍ നിസാന്‍ നല്‍കിയേക്കും.

കൂടുതല്‍... #nissan #hatchback #നിസ്സാൻ
English summary
Nissan Leaf Nismo Concept Revealed Ahead Of Tokyo Debut. Read in Malayalam.
Story first published: Wednesday, October 4, 2017, 10:23 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark