നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്ബാക്ക് ഇന്ത്യയിലേക്ക്?
2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യത്തിന് പിന്തുണയേകി, കാര്‍ നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയുമാണ്.

ഇൗ പശ്ചാത്തലത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ നിസാന്‍, ഇന്ത്യന്‍ വിപണിയില്‍ പുതിയ സാധ്യതകള്‍ തേടുന്നത്. നോട്ട് ഇ-പവര്‍ ഹാച്ച്ബാക്കിനെ ഇന്ത്യയ്ക്ക് നല്‍കാനുള്ള നീക്കത്തിലാണ് നിസാന്‍.

ഇന്ത്യയ്ക്ക് എന്തിന് നിസാന്‍ നോട്ട് ഇ-പവര്‍?
ഇന്ത്യന്‍ വിപണിയ്ക്ക് നോട്ട് ഇ-പവര്‍ അനുയോജ്യമാണെന്നാണ് നിസാന്റെ വിലയിരുത്തല്‍. 1198 സിസി പെട്രോള്‍ എഞ്ചിനില്‍ ഒരുങ്ങിയ ഇലക്ട്രിക് ഹാച്ച്ബാക്കാണ് നോട്ട് ഇ-പവര്‍.

മറ്റ് ഇലക്ട്രിക് കാറുകളെ പോലെ ഫിക്‌സ്ഡ് ചാര്‍ജ്ജിംഗ് സോക്കറ്റ്, നിസാന്റെ നോട്ട് ഇ-പവറിന് ആവശ്യമില്ല.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഫലപ്രദമാണ് ഇ-പവര്‍ ടെക്‌നോളജിയെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്‍ ഗ്ലോബര്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രഡിസന്റ് ദാനിയേല ഷിലാസി പറഞ്ഞു.
Recommended Video


ഇന്ത്യയില്‍ ഇ-പവര്‍ ടെക്‌നോളജിയ്ക്കുള്ള സാധ്യത നിസാന്‍ പഠിക്കുകയാണെന്നും ഷിലാസി കൂട്ടിച്ചേര്‍ത്തു.
2016 ല്‍ ജപ്പാനില്‍ വെച്ചാണ് നോട്ട് ഇ-പവറിനെ നിസാന്‍ ആദ്യമായി കാഴ്ചവെച്ചത്.

ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ മുഖേന ബാറ്ററി ചാര്‍ജ്ജ് ചെയ്യേണ്ട എന്നതാണ് നോട്ട് ഇ-പവറിന്റെ പ്രധാന വിശേഷം. 2017 ന്റെ ആദ്യ പാദത്തില്‍ ബെസ്റ്റ് സെല്ലിംഗ് കാറുകളുടെ പട്ടികയില്‍ നിസാന്‍ നോട്ട് ഇ-പവറും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

നിസാന്‍ രാജ്യാന്തര വില്‍പനയില്‍, 70 ശതമാനത്തിലേറെ സംഭാവനയും നോട്ട് ഇ-പവറില്‍ നിന്നുമാണ്. രാജ്യാന്തര വിപണികളില്‍ വന്‍പ്രചാരം നേടുന്ന നോട്ട് ഇ-പവര്‍ ഇന്ത്യയിലും തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍.

ഇന്ത്യയിൽ വിരളമായ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ പശ്ചാത്തലത്തിൽ നിസാൻ നോട്ട് ഇ-പവറിന്റെ കടന്നുവരവ് വിപണിയ്ക്ക് പുതിയ മുഖം നൽകുമെന്ന വാദം ശക്തമായി ഉയർന്നു കഴിഞ്ഞു.


Click it and Unblock the Notifications








