നവീകരിച്ച സണ്ണിയുമായി നിസാൻ

7.91ലക്ഷം പ്രാരംഭവിലയ്ക്ക് നവീകരിച്ച നിസാൻ സണ്ണി ഇന്ത്യയിലെത്തിച്ചേർന്നു.

By Praseetha

ജപ്പാൻ കാർനിർമാതാവായ നിസാൻ സണ്ണിയുടെ നവീകരിച്ച മോഡലിനെ ഇന്ത്യയിലെത്തിച്ചു. വിലയിൽ മാറ്റമൊന്നും വരുത്താതെ നിലവിലെ ദില്ലി എക്സ്ഷോറൂം 7.91ലക്ഷം പ്രാരംഭവിലയ്ക്ക് തന്നെയായിരിക്കും ഈ ഫ്ലാഗ്ഷിപ്പ് സെഡാൻ ലഭ്യമാവുക.

നവീകരിച്ച സണ്ണിയുമായി നിസാൻ

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് നവീകരിച്ച മോഡൽ ലഭ്യമായിട്ടുള്ളത്. 98ബിഎച്ച്പിയും 134എൻഎം ടോർക്കുമാണ് ഇതിലെ 1.5ലിറ്റർ പെട്രോൾ എൻജിൻ ഉല്പാദിപ്പിക്കുന്നത്.

നവീകരിച്ച സണ്ണിയുമായി നിസാൻ

5 സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിർബോക്സ് ഘടിപ്പിച്ചിട്ടുള്ള ഈ എൻജിൻ ലിറ്ററിന് 16.95കിലോമീറ്റർ മൈലേജാണ് വാഗ്ദാനം ചെയ്യുന്നത്.

നവീകരിച്ച സണ്ണിയുമായി നിസാൻ

85ബിഎച്ച്പിയും 200എൻഎം ടോർക്കും നൽകുന്നതാണ് പുത്തൻ സണ്ണിയിലെ 1.5ലിറ്റർ ഡീസൽ എൻജിൻ. 5 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമുള്ള ഈ എൻജിൻ 22.21km/l മൈലേജും വാഗ്ദാനം ചെയ്യുന്നു.

നവീകരിച്ച സണ്ണിയുമായി നിസാൻ

പുതിയ സണ്ണിയുടെ എല്ലാ വേരിയന്റുകൾക്കും സൗജന്യ റോഡ്സൈഡ് അസിസ്റ്റിനൊപ്പം രണ്ടുവർഷത്തേക്ക്/ 50,000കി.മി വാരന്റിയും ലഭ്യമാക്കിയിട്ടുണ്ട്.

നവീകരിച്ച സണ്ണിയുമായി നിസാൻ

പുതിയ സാന്റ് സ്റ്റോൺ ബ്രൗൺ നിറം, ക്രോം ഡോർ ഹാന്റിലുകൾ, പുത്തൻ സീറ്റ് ഫ്രാബിക്, കറുത്ത നിറത്തിലുള്ള ഇൻന്റീരിയർ എന്നിവയാണ് 2017 സണ്ണിയിലെ പുതുകളായി പറയാവുന്ന ഘടകങ്ങൾ.

നവീകരിച്ച സണ്ണിയുമായി നിസാൻ

ഇന്റലിജെന്റ് കീ, പുഷ് ബട്ടൺ സ്റ്റാർട് എന്നിവയും ഈ വാഹനത്തിന്റെ സൗകാര്യത വർധിപ്പിക്കുന്ന ഫീച്ചറുകളാണ്.

നവീകരിച്ച സണ്ണിയുമായി നിസാൻ

സുരക്ഷ കണക്കിലെടുത്ത് എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഡ്യുവൽ എയർബാഗ്, സൈഡ് എയർബാഗ് എന്നീ ഫീച്ചറുകളാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്.

2017 നിസാൻ സണ്ണി എക്സ്ഷോറൂം വില

2017 നിസാൻ സണ്ണി എക്സ്ഷോറൂം വില

  • എക്സ്ഇ പെട്രോൾ -7,91,300രൂപ
  • എക്സ്ഇ ഡീസൽ - 8,80,066രൂപ
  • എക്സ്എൽ പെട്രോൾ - 8,40,133രൂപ
  • എക്സ്എൽ ഡീസൽ - 9,46,035രൂപ
  • എക്സ്‌വി ഡീസൽ - 9,93,000രൂപ
  • എക്സ്‌വി സേഫ്റ്റി ഡീസൽ - 10,76,011രൂപ
  • എക്സ്‌വി സിവിടി പെട്രോൾ- 10,89,263രൂപ
  • നവീകരിച്ച സണ്ണിയുമായി നിസാൻ

    ഒരു തകർപ്പൻ തുടക്കം;'ഇഗ്നിസിന്' 6000 ബുക്കിംഗുകൾ

    പുത്തൻ വേഷപ്പകർച്ചയിൽ ക്വിഡ്

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2017 Nissan Sunny Launched In India [Details + Photo Gallery]
Story first published: Tuesday, January 17, 2017, 18:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X