സെക്കന്‍ഡ്-ഹാന്‍ഡ് കാറുകള്‍ക്കും ജിഎസ്ടി ബാധകമാണോ?

Written By:

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതി സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വില്‍പനയെയും ബാധിക്കുമോ? ജിഎസ്ടി സംബന്ധമായ അഭ്യൂഹങ്ങള്‍ക്കിടെ ഉയര്‍ന്ന് കേള്‍ക്കുന്ന ചോദ്യമാണിത്.

എന്നാല്‍ വിഷയത്തില്‍ വ്യക്തത നല്‍കി കൊണ്ട് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് അധിയ രംഗത്തെത്തിയിരിക്കുകയാണ്. ഡീലര്‍മാര്‍ മുഖേന വില്‍ക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാറുകളില്‍ ജിഎസ്ടി നിരക്ക് ബാധകമാകുമെന്ന് ഹസ്മുഖ് അധിയ വ്യക്തമാക്കി. 

അതേസമയം, വില്‍പനയുടെ അടിസ്ഥാനത്തില്‍ ഡീലര്‍മാരില്‍ നിന്നും മാത്രമാകും ജിഎസ്ടി നിരക്ക് ഈടാക്കുക. വ്യക്തികള്‍ തമ്മിലുള്ള സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വില്‍പനകളില്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടില്ലെന്നും ഹസ്മുഖ് അധിയ പറഞ്ഞു. 

രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ മുഖേന സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വില്‍ക്കുമ്പോഴാണ് ജിഎസ്ടി നിരക്ക് ബാധകമാവുക. പുതിയ കാറുകളില്‍ നിശ്ചയിച്ചിരിക്കുന്ന ജിഎസ്ടി നിരക്ക് തന്നെയാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളിലും നിശ്ചയിച്ചിരിക്കുന്നത്. 

ചെറുകാറുകളിന്മേല്‍ 29 ശതമാനവും മറ്റ് കാറുകളില്‍ 43 ശതമാനം നികുതി നിരക്കുമാണ് ചുമത്തുക. നിലവില്‍ 0.5 മുതല്‍ 14 ശതമാനം വരെയാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാറുകളിലെ മൂല്യവര്‍ധിത നികുതി (വാറ്റ്). 

വില്‍പന മൂല്യത്തില്‍ നിന്നുമാണ് മൂല്യവര്‍ധിത നികുതി ഈടാക്കുന്നതും.

സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വില്‍പനകള്‍ക്ക് 5-6 ശതമാനം വരെ വാറ്റ് ചുമത്തുന്ന സംസ്ഥാനങ്ങളില്‍ ജിഎസ്ടി പശ്ചാത്തലത്തില്‍ വില കുറയുമെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നേരിയ നികുതി വര്‍ധനവ് ഉണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറുന്നു.

ഇന്ത്യയില്‍ പുതിയ കാര്‍ വിപണിയുടെ 1.2 മടങ്ങ് വലുതാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 10 ശതമാനം സംയോജിത വളര്‍ച്ചാ നിരക്കാണ് സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വിപണി നേടിയതും. 

ഇന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹ്യുണ്ടായി, ഫോര്‍ഡ്, റെനോ ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ക്ക് പ്രത്യേക സെക്കന്‍ഡ്-ഹാന്‍ഡ് കാര്‍ വില്‍പന വിഭാഗമുണ്ട്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Used Car GST: No levy On Sales By Individuals. Read in Malayalam.
Story first published: Wednesday, June 28, 2017, 18:21 [IST]
Please Wait while comments are loading...

Latest Photos