ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍

Written By:

ഇന്ത്യയില്‍ റോഡപകടങ്ങള്‍ പതിവ് കാഴ്ചയാണ്. റോഡ് നിയമങ്ങള്‍ പാലിക്കാതെ അശ്രദ്ധമായി ചീറിപായുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ക്ക് എന്നും വലിയ വിലയാണ് രാജ്യം നല്‍കാറുള്ളത്. അടുത്തിടെ നോയിഡ എക്‌സ്പ്രസ് ഹൈവേയില്‍ വെച്ചുണ്ടായ അപകടവും ഇതിന് മറ്റൊരു ഉദ്ദാഹരണമായി മാറുന്നു.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

ലംബോര്‍ഗിനി ഉറാക്കാനെ മത്സരബുദ്ധിയില്‍ മറികടക്കാന്‍ ശ്രമിച്ച സ്വിഫ്റ്റ് ഡിസൈര്‍ അപ്രതീക്ഷിതമായി ലെയ്ന്‍ തെറ്റിച്ചതാണ് അപകട കാരണം.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

മുന്നിലേക്ക് കയറി വന്ന സ്വിഫ്റ്റ് ഡിസൈറിനെ ഇടിക്കുന്നതില്‍ നിന്നും ഇടത്തോട്ട് വെട്ടിച്ച ലംബോര്‍ഗിനി ഡ്രൈവര്‍ നിര്‍ഭാഗ്യവശാല്‍ ഇടത് ലെയ്‌നില്‍ സഞ്ചരിച്ച മാരുതി ഇക്കോ വാനിനെ ഇടിച്ച് തെറിപ്പിച്ചാണ് അപകടമുണ്ടായത്.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ഇക്കോ വാന്‍, റോഡിന് വെളിയിലേക്ക് തെറിച്ച് നിങ്ങുന്നതായി സിസിടിവി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

അതേ ലെയ്‌നില്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ റൈഡര്‍ അത്ഭുതകരമായാണ് ഇക്കോ വാനിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ടതും.

ലെയ്ന്‍ മാറി അപകടം ഒരുക്കിയ സ്വിഫ്റ്റ് ഡിസൈര്‍ ഡിവൈഡറില്‍ ഇടിച്ചെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ മുന്നോട്ട് നിങ്ങുന്നതായി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. ഇക്കോ വാനിനെ ഇടിച്ച് വീഴ്ത്തിയ ലംബോര്‍ഗിനിയം സമാന രീതിയില്‍ മൂന്നോട്ട് നീങ്ങിയതായി വീഡിയോ വ്യക്തമാക്കുന്നു.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

ഇക്കോ വാന്‍ ഓടിച്ചിരുന്ന ഡ്രൈവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. കൊല്ലപ്പെട്ട ഡ്രൈവറുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഡിസൈര്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

സംഭവത്തില്‍ ഡിസൈറിന് ഒപ്പം ലംബോര്‍ഗിനിയും മത്സരിച്ചിരുന്നോ എന്നതില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്. അടുത്തിടെ ബംഗളൂരുവിൽ നടന്ന സൂപ്പർ കാർ അപകടവും ഏറെ ശ്രദ്ധ നേടിയിരുന്നു.

ലംബോര്‍ഗിനിയെ മറികടക്കാനുള്ള ഡിസൈറിന്റെ ശ്രമം; ഇക്കോ വാന്‍ ഡ്രൈവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവന്‍

നിയന്ത്രണം നഷ്ടപ്പെട്ട ഫോർഡ് മസ്താംഗ് സിഗ്നൽ തെറ്റിച്ച് എതിർദിശയിൽ സഞ്ചരിച്ച കാറിലേക്ക് വന്നിടിക്കുകയായിരുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Maruti Dzire Tries To Overtake A Lamborghini, Eeco Van’s Driver Pays With Life For Its Dare. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark