മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

Written By:

പാക് പഞ്ചാബ് പ്രവിശ്യയിലുണ്ടായ ടാങ്കര്‍ ലോറി മറിഞ്ഞുണ്ടായ സ്‌ഫോടനത്തില്‍ 153 പേര്‍ കൊല്ലപ്പെട്ടു. മറിഞ്ഞ ടാങ്കറില്‍ നിന്നും ചോര്‍ന്ന ഇന്ധനം ശേഖരിക്കാന്‍ പ്രദേശവാസികള്‍ ശ്രമിച്ചതാണ് മരണനിരക്ക് ഉയരാന്‍ കാരണമായത്.

To Follow DriveSpark On Facebook, Click The Like Button
മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

ഞായറാഴ്ച, കിഴക്കന്‍ പാകിസ്ഥാനിലെ ബഹല്‍പൂരിലാണ് അപകടമുണ്ടായത്. ബഹല്‍പൂരിലെ അഹമ്മദ്പൂര്‍ ശരഖിയ മേഖലയില്‍ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി, റോഡില്‍ നിന്നും തെന്നിമാറി സമീപത്തെ വയലിലേക്ക് മറിയുകയായിരുന്നു.

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം വന്‍തോതില്‍ ചോര്‍ന്നതിന് തൊട്ട് പിന്നാലെ പ്രദേശവാസികള്‍ കൂട്ടത്തോടെയെത്തി ഇന്ധനം ശേഖരിച്ചതാണ് മരണനിരക്ക് ഉയര്‍ത്തിയത്.

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

മറിഞ്ഞ ടാങ്കര്‍ ലോറിയില്‍ നിന്നും പ്രദേശവാസികള്‍ ഇന്ധനം ശേഖരിക്കുന്ന ദൃശ്യങ്ങള്‍ അപകടത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്.

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

പ്ലാസ്റ്റിക് കവറുകളിലും, കുപ്പികളിലും ഇന്ധനം ശേഖരിക്കുന്ന പ്രദേശവാസികളുടെ ദൃശ്യങ്ങള്‍ വീഡിയോ വെളിപ്പെടുത്തുന്നു. ചിലര്‍ അതിസാഹസികമായി വാഹനം നിര്‍ത്തി തത്സമയം ഇന്ധനം നിറയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ടാങ്കര്‍ ലോറി തീപിടിക്കാനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. എന്നാല്‍ ഇന്ധനം ശേഖരിച്ച് കൊണ്ട് പോകുന്നവരില്‍ ചിലര്‍ സിഗരറ്റ് വലിച്ചിരുന്നതായും, മറ്റ് ചിലര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മറിഞ്ഞ ടാങ്കറില്‍ നിന്നും ഇന്ധനം ശേഖരിക്കാന്‍ ശ്രമം; ബഹല്‍പൂര്‍ തീപിടുത്തതിന് മുമ്പുള്ള ദൃശ്യങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗമാകാം തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍, ഹറൂണ്‍-ഉര്‍-റഷീദ് അസോസിയേറ്റഡ് പ്രസ് ഓഫ് പാകിസ്താനോട് പറഞ്ഞു.

Pic Source: aljazeera, reuters

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Pakistan Fuel Tanker Truck Explosion Kills At Least 153. Read in Malayalam.
Story first published: Monday, June 26, 2017, 12:14 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark