മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓലയുടെ ഓഫര്‍; റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്

Written By:

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇനി മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനമായ ഓലയില്‍ നിന്നും 20 ശതമാനം ഡിസ്‌കൗണ്ട്. സീനിയര്‍ സിറ്റിസന്‍ മൊബിലിറ്റി പ്രോഗ്രാം പദ്ധതിയുടെ ഭാഗമായാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓലയുടെ ഓഫര്‍; റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്

പദ്ധതിയില്‍ പങ്ക് ചേരുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് (60 വയസ്സിന് മുകളില്‍) 20 ശതമാനം ഡിസ്‌കൗണ്ടാണ് മാസത്തിലെ ആദ്യ പത്ത് റൈഡുകള്‍ക്ക് ഓല നല്‍കുക. ഇതിന് പുറമെ, ആദ്യ പത്ത് ഓല ഓട്ടോ യാത്രകളിന്മേല്‍ 15 ശതമാനം കിഴിവും മുതിര്‍ന്ന പൗരന്മാര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഓല പ്രഖ്യാപിച്ചിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓലയുടെ ഓഫര്‍; റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്

അഹമ്മദാബാദ്, നാഗ്പൂര്‍, ഇന്‍ഡോര്‍, ഭോപാല്‍, മുംബൈ, പൂനെ നഗരങ്ങളിലാണ് നിലവില്‍ ഓല ഈ ഡിസ്‌കൗണ്ട് ലഭ്യമാക്കുക.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓലയുടെ ഓഫര്‍; റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്

യാത്രക്കാരുടെ സുഗമമായ സഞ്ചാരമാണ് ഓലയുടെ ലക്ഷ്യമെന്നും, രാഷ്ട്രത്തെ മികച്ച രീതിയില്‍ സേവിച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദരമാണ് ഓലയുടെ പുതിയ പദ്ധതിയെന്നും ഓല അസോസിയേറ്റ് ഡയറക്ടര്‍ കിരണ്‍ ബ്രഹ്മ പറഞ്ഞു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഓലയുടെ ഓഫര്‍; റൈഡുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട്

ഡിസ്‌കൗണ്ട് ലഭിക്കുന്നതിനായി, ഓണ്‍ലൈന്‍ മുഖേന മുതിര്‍ന്ന പൗരന്മാര്‍ ഓലയുമായി രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്പനി വ്യക്തമാക്കി. പേരും പ്രായവും വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും സമര്‍പ്പിക്കേണ്ടതുണ്ട്. തുടര്‍ന്ന് വെരിഫിക്കേഷന് ശേഷം, മുതിര്‍ന്ന് പൗരന്മാര്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ഓല റൈഡുകള്‍ നേടാം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Ola To Offer 20 Percent Discount To Senior Citizens. Read in Malayalam.
Story first published: Saturday, June 17, 2017, 16:51 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark