ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

Written By:

പരിസ്ഥിതി സൗഹര്‍ദ്ദ സന്ദേശമുയര്‍ത്തി കാർ നിർമ്മാതാക്കളായ ഒപെല്‍, ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഇലക്ട്രിക് കാര്‍ സമ്മാനിച്ചു. ജനറല്‍ മോട്ടോര്‍സിന് കീഴിലുള്ള ഒപെല്‍, ആംപിയേറ-ഇ കാറാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് നല്‍കിയിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

വത്തിക്കാന്റെ പരിസ്ഥിതി സൗഹര്‍ദ്ദ നടപടികളുടെ ഭാഗമായാണ് ഒപെലില്‍ നിന്നുള്ള ആംപിയേറ-ഇ ഇലക്ട്രിക് കാറിനെ മാര്‍പ്പാപ്പ സ്വീകരിച്ചതും. ഷെവര്‍ലെ ബോള്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ആംപിയേറ-ഇ യെ ഒപെല്‍ ഒരുക്കിയിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ വിപണിയിലാണ് ആംപിയേറ-ഇ ആദ്യമായി സാന്നിധ്യമറിയിച്ചത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

ഒപെല്‍ സിഇഒ കാള്‍ തോമസ് ന്യൂമാന്‍ ഇലക്ട്രിക് കാറിന്റെ താക്കാല്‍ ദാന കര്‍മ്മം നിര്‍വഹിച്ചു. ഒപെലിന് പുറമെ, ഇറ്റലി ആസ്ഥാനമായുള്ള കാര്‍ നിര്‍മ്മാതാക്കള്‍ എനെലും വത്തിക്കാന്റെ പരിസ്ഥിതി സൗഹാര്‍ദ്ദ പദ്ധതിയുടെ ഭാഗമാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

മാര്‍പ്പാപ്പയ്ക്ക് സുരക്ഷ ഒരുക്കുന്ന ഔദ്യോഗിക എസ്‌യുവികളില്‍ നിന്നും ഏറെ വ്യത്യസ്ത ഘടനയാണ് ഒപെല്‍ സമര്‍പ്പിച്ച ആംപിയേറ-ഇയ്ക്ക് ഉള്ളത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

ഫുള്‍ ചാര്‍ജ്ജ് ബാറ്ററിയില്‍ 519 കിലോമീറ്റര്‍ ദൂരപരിധിയാണ് ആംപിയേറ-ഇ കാഴ്ചവെക്കുന്നതും.

മാര്‍പ്പാപ്പയുമായി ബന്ധമുള്ള കാറുകള്‍ക്ക് വിപണിയില്‍ മൂല്യം വര്‍ധിക്കുന്നു എന്നതും രസകരമായ വസ്തുതയാണ്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

കഴിഞ്ഞ വര്‍ഷം മാര്‍പ്പാപ്പയുടെ ഫിലാഡെല്‍ഫിയ സന്ദര്‍ശനത്തില്‍ ഉപയോഗിച്ച ഫിയറ്റ് 500L വിപണിയില്‍ വിറ്റുപോയത്, 82000 ഡോളറിനാണ് (52.8 ലക്ഷം രൂപ).

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

യഥാര്‍ത്ഥ വിലയുടെ നാലിരട്ടി നല്‍കിയാണ് ഉപഭോക്താവ് മാര്‍പ്പാപ്പ ഉപയോഗിച്ച ഫിയറ്റ് 500 L നെ സ്വന്തമാക്കിയത്. കാരുണ്യ പ്രവര്‍ത്തനങ്ങൾക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് ഫിലാഡെല്‍ഫിയയിലെ കത്തോലിക്ക അതിരൂപത കാറിനെ വില്‍പനയ്ക്ക് വെച്ചിരുന്നത്.

ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ഒപെല്‍ നല്‍കിയ സമ്മാനം

ഒപെലിനെയും, ജനറല്‍ മോട്ടോര്‍സിന് കിഴിലുള്ള വൊക്‌സ്‌ഹോല്‍ വിഭാഗത്തെയും ഏറ്റെടുക്കുമെന്ന് ഫ്രഞ്ച് കാര്‍നിര്‍മ്മാതാക്കളുടെ സംഘടനയായ പിഎസ്എ മാര്‍ച്ച് മാസം പ്രഖ്യാപിച്ചിരുന്നു. ഏകദേശം രണ്ട് ബില്യണ്‍ ഡോളറിലാണ് ഇരു ബ്രാന്‍ഡുകളെയും പിഎസ്എ സ്വന്തമാക്കുക.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Opel presents Ampera-e EV To Pope Francis. Read in Malayalam.
Story first published: Tuesday, June 13, 2017, 15:22 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark