ഇനി പെട്രോളും വീട്ടുപടിക്കല്‍; ബംഗളൂരുവില്‍ ഡോര്‍സ്‌റ്റെപ് ഡെലിവറി ആരംഭിച്ചു

Written By:

ഇനി പെട്രോളും ഡോര്‍സ്‌റ്റെപ് ഡെലിവറിയില്‍. ബംഗളൂരു ആസ്ഥാനമായ സ്റ്റാര്‍ട്ട്അപ്പ് കമ്പനി 'മൈപെട്രോള്‍പമ്പ്', ഡോര്‍സ്‌റ്റെപ് ഡെലിവറിയിലൂടെ പെട്രോൾ ലഭ്യമാക്കി തുടങ്ങി.

ബംഗളൂരു നിവാസികള്‍ക്ക് ഇനി, www.mypertrolpump.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡോര്‍സ്‌റ്റെപ് ഡെലിവറിയിലൂടെ പെട്രോൾ നേടാം. ഇന്ധന വിതരണത്തിനായുള്ള കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരവും മൈപെട്രോള്‍പമ്പിനുണ്ട്.

പെട്രോള്‍ പമ്പുകളിലെ ഇന്ധനനിരക്കിന് തത്തുല്യമായ നിരക്കാണ് മൈപെട്രോള്‍പമ്പും ഈടാക്കുക. അതേസമയം, 100 ലിറ്റര്‍ വരെയുള്ള ഡെലിവറിക്ക് 100 രൂപ സര്‍വീസ് ചാര്‍ജ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കപ്പെടും.

നിലവില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് മൈപെട്രോള്‍പമ്പിന്റെ പ്രവര്‍ത്തനം. അതേസമയം, 24 മണിക്കൂറും അടിയന്തര സേവനം ഉറപ്പ് വരുത്തുന്നതിനായുള്ള നടപടികളും മൈപെട്രോള്‍പമ്പ് ആരംഭിച്ച് കഴിഞ്ഞു. 

പെട്രോളിയം മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളും, പെസോ നിയമം വ്യക്തമാക്കുന്ന നിയമങ്ങളും പാലിച്ചാണ് മൈപെട്രോള്‍പമ്പ് ജീവനക്കാര്‍ ഡോര്‍സ്‌റ്റെപ് ഡെലിവറികള്‍ പൂര്‍ത്തിയാക്കുന്നത്.

നിലവില്‍ എച്ച്എസ്ആര്‍ ലേഔട്ട്, കോറമംഗല, ബെല്ലന്തൂര്‍, ബിടിഎം, ബോമ്മനഹള്ളി ഉള്‍പ്പെടുന്ന ബംഗളൂരു നഗരപ്രദേശങ്ങളിലാണ് മൈപെട്രോപമ്പിന്റെ സേവനം ലഭ്യമാവുക. പിന്നീട് ഘട്ടംഘട്ടമായി മറ്റ് പ്രദേശങ്ങളില്‍ കൂടി സേവനം ഉറപ്പ് വരുത്തുമെന്ന് മൈപെട്രോള്‍പമ്പ് അറിയിച്ചു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Now You Can Order Fuel Online In Bangalore. Read in Malayalam.
Story first published: Thursday, June 22, 2017, 11:30 [IST]
Please Wait while comments are loading...

Latest Photos