താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു

Written By:

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു. താജ്മഹലിനെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി താജ് ട്രപീസിയം സോണ്‍ അതോറിറ്റിയാണ് ഇത് സംബന്ധമായ ഉത്തരവ് പുറത്തിറക്കിയത്.

To Follow DriveSpark On Facebook, Click The Like Button
താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങൾക്ക് നിരോധനം 1

വര്‍ധിച്ച് വരുന്ന കാര്‍ബണ്‍ മലിനീകരണം താജ്മഹലിന്റെ വെള്ള മാര്‍ബിളുകളുടെ നിറം കെടുത്തുന്നൂ എന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം. പെട്രോള്‍-ഡീസല്‍ വാഹനങ്ങളില്‍ നിന്നുമാണ് ഏറിയ പങ്ക് കാര്‍ബണും വായുവില്‍ കലരുന്നത്.

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങൾക്ക് നിരോധനം 3

താജ് ട്രപീസിയം സോണ്‍ അതോറിറ്റിയുടെ ഉത്തരവ് നടപ്പിലാകുന്നതിന് മുമ്പ്, വിഷയം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തിരുന്നു. ആഗ്രയിലെ കാര്‍ബണ്‍ മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ താജ്മഹലിന്റെ മാര്‍ബിളുകളുടെ നിറം മഞ്ഞയായി പരിണമിക്കുന്നൂവെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷ വര്‍ധന്‍ വ്യക്തമാക്കി.

താജ്മഹലിന് 500 മീറ്റര്‍ ചുറ്റളവില്‍ വാഹനങ്ങൾക്ക് നിരോധനം 2

ഇനി മുതല്‍ താജ്മഹലിന് സമീപം സേവനം നടത്തുന്ന പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം സിഎന്‍ജി വാഹനങ്ങള്‍ ഇടംപിടിക്കും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Petrol And Diesel Vehicles Are Now Banned Within 500 Meters From Taj Mahal. Read in Malayalam.
Story first published: Thursday, July 20, 2017, 16:08 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark