പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

Written By:

ജൂലായ് മുതല്‍ ഇന്ധന വില പ്രതിദിനം പുതുക്കുന്നതിനാല്‍ പെട്രോള്‍, ഡീസല്‍ വില കൂടിയോ, കുറഞ്ഞോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ടാകും. മുന്‍കാലങ്ങളെ അപേക്ഷിച്ച്, പെട്രോള്‍ വില സംബന്ധിച്ചുള്ള വാര്‍ത്താ പ്രാധാന്യവും കുറഞ്ഞ് വരികയാണ്.

പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

എന്നാല്‍ ജൂലായ് മാസം മുതല്‍ ശരിക്കും പെട്രോള്‍ വില കൂടിയോ കുറഞ്ഞോ? കൂടിയാല്‍ തന്നെ എത്ര കൂടി? ഇതിനുള്ള ഉത്തരം പലര്‍ക്കും ഇന്ന് അറിയില്ല.

പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

ജൂലായ് മാസം മുതലുള്ള കണക്കുകള്‍ പ്രകാരം, പെട്രോള്‍ വിലയിലുണ്ടായത് പ്രതിലിറ്ററിന് ആറ് രൂപയുടെ വിലവര്‍ധനവാണ്. ഡീസലിന്റെ കാര്യവും വ്യത്യസ്മല്ല; ഡീസല്‍ വിലയില്‍ 3.67 രൂപയുടെ വര്‍ധനവാണ് പ്രാബല്യത്തിലുള്ളത്.

പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലവര്‍ധനവാണിതെന്ന് സംസ്ഥാനത്തെ എണ്ണക്കമ്പനികള്‍ നല്‍കുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ 70 രൂപയിലേറെയാണ് രാജ്യത്തെ പെട്രോള്‍ വില.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

69.04 രൂപയാണ് ദില്ലിയിലെ പെട്രോള്‍ വില. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന പെട്രോള്‍ വിലയാണ് തലസ്ഥാനത്ത് ഇപ്പോള്‍ നിലകൊള്ളുന്നത്.

പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

57.03 രൂപയാണ് ദില്ലിയിലെ ഡീസല്‍ വില. നേരത്തെ മാസത്തില്‍ രണ്ട് തവണയാണ് ഇന്ധന വില എണ്ണക്കമ്പനികള്‍ പുതുക്കിയിരുന്നത്. എന്നാല്‍ 2017 ജൂലായ് മാസം മുതല്‍, പ്രതിദിനം ഇന്ധന വില പുതുക്കുന്ന സംവിധാനത്തിലേക്ക് എണ്ണക്കമ്പനികള്‍ മാറുകയായിരുന്നു.

പെട്രോള്‍ വില കൂടുന്നത് ആരും അറിയുന്നില്ല; ജൂലായ്ക്ക് ശേഷം വര്‍ധിച്ചത് 6 രൂപ!

എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പുതുക്കിയ ഇന്ധന വില പ്രാബല്യത്തില്‍ വരുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Petrol Prices Up By Rs 6 Per Litre Since July And Diesel By Rs 3.67. Read in Malayalam.
Story first published: Monday, August 28, 2017, 11:01 [IST]
Please Wait while comments are loading...

Latest Photos