ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

Written By:

ഇന്ത്യയില്‍ എസ്‌യുവി പോര് മുറുകുകയാണ്. ഇന്ത്യന്‍ നിര്‍മ്മാതാക്കളും വിദേശ നിര്‍മ്മാതാക്കളും എസ്‌യുവികളെ ഇറക്കാന്‍ ഒരുപോലെ മത്സരിക്കുമ്പോള്‍, വിപണി മുമ്പെങ്ങും കണ്ടിട്ടില്ലാത്ത എസ്‌യുവി പോരിനാണ് സാക്ഷ്യം വഹിക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

ഇതിനിടയിലേക്കാണ് ഫ്രഞ്ച് നിര്‍മ്മാതാക്കളായ പ്യൂഷോയും കടന്നുവരാന്‍ ഒരുങ്ങുന്നത്. പ്യൂഷോയുടെ ഇന്ത്യന്‍ ചുവട് വെയ്പ്പിന് മുന്നോടിയായി, സികെ ബിര്‍ല ഗ്രൂപ്പുമായി മാതൃസ്ഥാപനം പിഎസ്എ ഗ്രൂപ്പ് കൈകോര്‍ത്തിരിക്കുകയാണ്. 2020 ഓടെയാണ് പ്യൂഷോ ഇന്ത്യന്‍ തീരമണയുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

കരാര്‍ പ്രകാരം, ഹിന്ദുസ്താന്‍ മോട്ടോര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ഇന്ത്യയില്‍ പ്യൂഷോ കാറുകളുടെ വില്‍പനയ്ക്കും വിതരണത്തിനും നേതൃത്വം നല്‍കുക.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

പ്യൂഷോ കാറുകള്‍ക്കുള്ള പവര്‍ട്രെയിനുകളുടെ ഉത്തരവാദിത്വം സികെ ബിര്‍ല ഗ്രൂപ്പിന് കീഴിലുള്ള AVTEC ലിമിറ്റഡിനാണ്. ആഭ്യന്തര ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ കാറുകളെ വില കുറച്ച് വിപണിയില്‍ ഇടംഒരുക്കാനുള്ള നീക്കത്തിലാണ് പ്യൂഷോ.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

ഇതിനകം തന്നെ ഇന്ത്യന്‍ നിരത്തില്‍ റോഡ് ടെസ്റ്റുമായി പ്യൂഷോ കാറുകള്‍ സജ്ജീവമാവുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, പ്യൂഷോ 3008 എസ്‌യുവിയാണ് പ്യൂഷോയില്‍ നിന്നും ഇന്ത്യയില്‍ എത്താനിരിക്കുന്ന ആദ്യ മോഡല്‍.

Recommended Video - Watch Now!
Audi A5 Sportback, A5 Cabriolet And S5 Sportback Previewed In India | In Malayalam - DriveSpark
ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

കാഴ്ചയില്‍ വലുപ്പമേറിയ പ്രീമിയം എസ്‌യുവിയാണ് പ്യൂഷോ 3008. ഒരല്‍പം വേറിട്ട ഹെഡ്‌ലാമ്പ് സ്റ്റൈലിംഗും, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുമാണ് പ്യൂഷോ 3008 ന്റെ ഫ്രണ്ട് എന്‍ഡ് വിശേഷം.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

വലുപ്പമേറിയ എയര്‍ ഡാമും, ക്രോം ഇന്‍സേര്‍ട്ടുകള്‍ ലഭിച്ച ഗ്രില്ലും പ്യൂഷോ 3008 ന്റെ കരുത്തന്‍ മുഖഭാവത്തിന് പിന്തുണയേകുന്നതാണ്. ഡ്യൂവല്‍ ക്രോം എക്‌സ്‌ഹോസ്റ്റ് പൈപുകളും ഡ്യൂവല്‍ ടോണ്‍ കളര്‍ സ്‌കീമും 19 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിയുടെ ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

എക്സ്റ്റീരിയറില്‍ ഉപരി ഇന്റീരിയറാണ് പ്യൂഷോ 3008 ന്റെ ഹൈലൈറ്റ്. പ്യൂഷോയുടെ i-Cockpti ഡിസൈന്‍ തീമാണ് ഇന്റീരിയറില്‍ ഒരുങ്ങുന്നത്. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും, 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇന്റീരിയര്‍ എസ്‌യുവിയുടെ ഇന്റീരിയര്‍ വിശേഷങ്ങളാണ്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

ഫ്രണ്ട്-റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ആറ് എയര്‍ബാഗുകള്‍, പനാരോമിക് സണ്‍റൂഫ്, ഹീറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഇലക്ട്രിക്കല്‍ ടെയില്‍ഗേറ്റ് എന്നിവയും പ്യൂഷോ 3008 ല്‍ ഒരുങ്ങുന്ന ഫീച്ചറുകളാണ്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

130 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 118 bhp കരുത്തേകുന്ന 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് പ്യൂഷോ 3008 ല്‍ ഒരുങ്ങുന്നത്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

BlueHDi ഡീസല്‍ എഞ്ചിനാണ് എസ്‌യുവിയുടെ ജിടി ലൈനില്‍ ഒരുങ്ങുന്നത്. 2.0 ലിറ്റര്‍ BlueHDi 180 S&S എഞ്ചിനാണ് ജിടി വേരിയന്റുകളില്‍ ഇടംപിടിക്കുന്നതും. 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പ്യൂഷോ 3008 ല്‍ കമ്പനി ലഭ്യമാക്കുന്നത്.

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ഡസ്റ്ററിനും പുതിയ ഒരു എതിരാളി; പ്യൂഷോ 3008 വരുന്നു

ഇന്ത്യന്‍ വരവില്‍ എസ്‌യുവിയിലെ ചില ഫീച്ചറുകളെ പ്യൂഷോ ഒഴിവാക്കുമെന്നാണ് സൂചന. ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ മോഡലുകളോട് മത്സരിക്കാന്‍ ഒരുങ്ങുന്ന പ്യൂഷോ 3008, ഇതേ വിലനിലവാരമാകും പിന്തുടരുക.

കൂടുതല്‍... #peugeot #suv
English summary
Peugeot 3008 To Rival Hyundai Creta And Renault Duster In India. Read in Malayalam.
Story first published: Saturday, September 30, 2017, 10:41 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark