2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ഇന്ത്യന്‍ റാലിയിലെ പിജി അഭിലാഷിന്റെ പ്രകടനമാണ് എഫ്‌ഐഎ ഏഷ്യാ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായകമായത്.

By Dijo Jackson

പ്രശസ്ത എഫ്‌ഐഎ ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി സാന്നിധ്യം. ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ പങ്കെടുക്കുന്ന ആദ്യ മലയാളി താരമെന്ന ഖ്യാതി ഇനി പിജി അഭിലാഷിന് മാത്രം.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

തൃശ്ശൂര്‍ സ്വദേശിയായ പിജി അഭിലാഷ് കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യന്‍ റാലിയില്‍ ചാമ്പ്യനായിരുന്നു. കര്‍ണാടകയ സ്വദേശി ശ്രീകാന്ത് ഗൗഡയാണ് (സഹ ഡ്രൈവര്‍) പിജി അഭിലാഷിന് ഒപ്പം എഫ്‌ഐഎ ഏഷ്യ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പ് (APRC) യില്‍ പങ്കെടുക്കുക.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ടീം R3A PGA മോട്ടോര്‍സ്‌പോര്‍ട്‌സിന് വേണ്ടിയാണ് അഭിലാഷ്-ഗൗഡ ടീം ഏഷ്യ പസിഫിക് കാർ റാലിയില്‍ മത്സരിക്കുന്നത്.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

2016 ഇന്ത്യന്‍ റാലിയിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. ഇന്ത്യന്‍ റാലിയിലെ പിജി അഭിലാഷിന്റെ പ്രകടനമാണ് എഫ്‌ഐഎ ഏഷ്യാ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പിലേക്കുള്ള പ്രവേശനത്തില്‍ നിര്‍ണായകമായത്.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ഓപ്പണ്‍ ക്ലാസ്, പ്രൊഡക്ഷന്‍ ക്ലാസ്, ടൂവീല്‍ ഡ്രൈവ് ക്ലാസ്, ജൂനിയര്‍ കപ്പ് എന്നി വിഭാഗങ്ങളിലാണ് ഏഷ്യ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

പ്രൊഡക്ഷന്‍ ക്ലാസ് ചാമ്പ്യന്‍ഷിപ്പിലാണ് പിജി അഭിലാഷും ശ്രീകാന്ത് ഗൗഡയും 2017 ഏഷ്യ പസിഫിക് റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സംഘം ഏഷ്യ പസിഫിക് റാലിയിൽ പങ്കെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ഒട്ടേറെ റാലി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഏഷ്യ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശനം നേടാന്‍ സാധിച്ചതെന്നും ഇതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും പിജി അഭിലാഷ് പറഞ്ഞു.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ഏപ്രില്‍ 22 നാണ് പിജി അഭിലാഷ് ന്യൂസിലന്റിലേക്ക് തിരിക്കുന്നത്. സഹഡ്രൈവറായ ശ്രീകാന്ത് ഗൗഡ ഇതിനകം ന്യുസിലന്റില്‍ എത്തിയെന്നും അഭിലാഷ് വ്യക്തമാക്കി.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

സുബാരു WRX STI കാറാണ് ഏഷ്യാ പസിഫിക് റാലി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഓടിക്കുന്നത്. 780 കിലോമീറ്റര്‍ ദൂര പരിധിയിലാണ് ആദ്യ റൗണ്ട് അവസാനിക്കുക.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

മുന്‍പരിചയമില്ലാത്ത ന്യൂസിലന്റിന്റെ ട്രാക്കില്‍ മത്സരം കടുത്തതാകുമെന്ന് അഭിലാഷ് സൂചിപ്പിച്ചു.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ഇന്ത്യന്‍ റാലികളിലെ കുറഞ്ഞ ദൂരപരിധിയും കുറഞ്ഞ ശരാശരി വേഗതയും ഏഷ്യാ പസിഫിക് ചാമ്പ്യന്‍ഷിപ്പ് റാലി പോലുള്ള രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും അഭിലാഷ് കൂട്ടിച്ചേര്‍ത്തു.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

ആറ് റൗണ്ടുകളുള്ള 2017 ഏഷ്യാപസിഫിക് ചാമ്പ്യന്‍ഷിപ്പ ആരംഭിക്കുന്നത് ന്യൂസിലാന്റിലെ വാംഗ്രെയില്‍ നിന്നുമാണ്.

2017 ഏഷ്യാ പസിഫിക് കാര്‍ റാലിയില്‍ മലയാളി തിളക്കം; പിജി അഭിലാഷ്-ശ്രീകാന്ത് ഗൗഡ ടീം ഒരുങ്ങി

തുടര്‍ന്നുള്ള റൗണ്ടുകള്‍ ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവടങ്ങളിലും നടക്കും. നവംബറില്‍ നടക്കുന്ന അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് ഇന്ത്യയിലെ ചിക്മംഗ്‌ളൂര്‍ വേദിയാകും.

Most Read Articles

Malayalam
English summary
PG Abhilash, the first Keralaite to participate in 2017 Asia Pacific Rally Championship. Read in Malayalam.
Story first published: Friday, April 21, 2017, 12:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X