പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

Written By:

പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍ എത്തി. ടച്ച്‌സ്‌ക്രീന്‍ കാര്‍ സ്റ്റീരിയോ ശ്രേണിയ്ക്ക് കീഴിലാണ് പുതിയ സെഡ് സീരീസിനെ പയണീര്‍ ഇന്ത്യ ഇലക്ട്രോണിക്‌സ് അവതരിപ്പിച്ചിരിക്കുന്നത്.

പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

ഉന്നത നിലവാരം പുലര്‍ത്തുന്ന ശബ്ദ മികവിനായി റീഡിസൈന്‍ഡ് സര്‍ക്യൂട്ട് ബോര്‍ഡാണ് സെഡ് സീരീസ് സ്റ്റീരിയോയ്ക്ക് ലഭിക്കുന്നത്. AVH-Z7050BT, AVH - Z5090BT, AVH - Z2090BT and AVH - Z1090DVD എന്നീ നാല് മോഡലുകളെയാണ് സെഡ് സീരീസില്‍ പയണീര്‍ നല്‍കുന്നതും.

പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

29,990 രൂപയാണ് AVH - Z5090BT യുടെ വില. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ആപ്പ്‌റേഡിയോമോഡ്+, മാപ്‌മൈഇന്ത്യ ഓഫ്‌ലൈന്‍ നാവിഗേഷന്‍, 7 ഇഞ്ച് WVGA ടച്ച്‌സ്‌ക്രീനിലുള്ള ഫുള്‍ HD വീഡിയോ പ്ലേബാക്ക് എന്നിവയാണ് മോഡലിന്റെ പ്രധാന സവിശേഷതകള്‍.

പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

ആപ്പ്‌റേഡിയോമോഡ്+ മുഖേന, ഡൗണ്‍ലോഡഡ് വീഡിയോകളും, ഓണ്‍ലൈന്‍ സ്ട്രീമിംഗ് വീഡിയോകളും സ്റ്റീരിയോ ഡിസ്‌പ്ലേയിലൂടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

സുപീരിയര്‍ ഇന്‍-കാര്‍ AV പെര്‍ഫോര്‍മന്‍സിന് ഒപ്പമുള്ള ലളിതമാര്‍ന്ന ഇന്റര്‍ഫെയ്‌സാണ് പുതിയ സെഡ് സീരീസിന്റെ പ്രധാന ഹൈലൈറ്റ്. പോര്‍ട്ടബിള്‍ ഹാര്‍ഡ് ഡ്രൈവ് മുഖേന ഹൈ-റെസല്യൂഷന്‍ വീഡിയോകളും സ്റ്റീരിയോ സിസ്റ്റത്തില്‍ കാണാന്‍ സാധിക്കും.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
പയണീറിന്റെ പുതിയ സെഡ് സീരീസ് പ്രീമിയം ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം വിപണിയില്‍

The AVH-Z7050BT, AVH - Z2090BT & AVH - Z1090DVD എന്നീ മോഡലുകള്‍ യഥാക്രമം 44,990 രൂപ, 24,990 രൂപ, 21,990 രൂപ വിലയിലാണ് ലഭ്യമാകുന്നത്. ആപ്പിള്‍ കാര്‍പ്ലേ, HD വീഡിയോ പ്ലേബാക്ക്, മാപ്‌മൈഇന്ത്യ ഓഫ്‌ലൈന്‍ നാവിഗേഷന്‍ എന്നിങ്ങനെ നീളുന്നതാണ് ഈ മോഡലുകളിലെ ഫീച്ചറുകളും.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Pioneer Launches Z Series Premium In-Car Entertainment System In India. Read in Malayalam.
Story first published: Wednesday, August 30, 2017, 10:10 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark