ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കാരണം അന്വേഷിച്ച് സോഷ്യൽ മീഡിയ

By Dijo Jackson

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യു 7 സീരീസിനെ പ്രധാനമന്ത്രി നരേന്ദ്രമോദി കൈവിട്ടോ? രാജ്യാന്തര ഓട്ടോപ്രേമികള്‍ പോലും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഇതാണ്.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

71 ആം സ്വാതന്ത്ര്യദിനത്തില്‍, രാജ്യത്തെ അഭിസംബോധന ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വന്നിറങ്ങിയത് റേഞ്ച് റോവറില്‍; ബിഎംഡബ്ല്യുവിന് പകരം റേഞ്ച് റോവറിനെ തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം? ചോദ്യങ്ങള്‍ ഇങ്ങനെ പലതാണ്.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

2014 മെയ് മാസം ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറിയ നരേന്ദ്രമോദി, പ്രതിരോധ കവചം ഒരുക്കിയ കസ്റ്റമൈസ്ഡ് ബിഎംഡബ്ല്യു 7 സീരീസിലായിരുന്നു ഇക്കലാമത്രയും യാത്ര ചെയ്തിരുന്നത്.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

കാരണം എന്താണ്?

പൊടുന്നനെ ആഢംബര എസ്‌യുവിയിലേക്ക് ചേക്കാറാനുള്ള കാരണമെന്തെന്ന അന്വേഷണത്തിലാണ് ഏവരും.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഢംബര എസ്‌യുവി ഉപയോഗിക്കുന്നതെന്ന് കേന്ദ്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ആശങ്കകള്‍ അല്ലെങ്കില്‍ ചില അടിയന്തര സാഹചര്യമാകാം റേഞ്ച് റോവറിനെ സ്വാതന്ത്ര്യദിനത്തിനായി തെരഞ്ഞെടുക്കാന്‍ കാരണമായതെന്നാണ് നിഗമനം.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

അതേസമയം, ഓഗസ്റ്റ് 13 ന് നടന്ന ഫുള്‍ ഡ്രസ് റിഹേഴ്‌സലില്‍ ബിഎംഡബ്ല്യുവായിരുന്നു ഡമ്മി റണ്ണിനായി ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയിരുന്നത് ബിഎംഡബ്ല്യു കാറിലായിരുന്നു.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ റേഞ്ച് റോവറിന്റെ ഫ്രണ്ട് സീറ്റില്‍ മോദി വന്നിരുന്നതായും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് ഏത് കാര്‍ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നത്.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ സംരക്ഷണമുണ്ട്.

ഏറെ കൊട്ടിഘോഷിച്ച ബിഎംഡബ്ല്യുവിനെ മോദി കൈവിട്ടു; കൂട്ടെത്തിയത് റേഞ്ച് റോവര്‍

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഇന്ത്യൻ നിർമ്മിത മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയാണ് മോദി ഉപയോഗിച്ചിരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Modi Ditches BMW, Opts For A Range Rover. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X