പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

Written By:

പോര്‍ഷ 911 GT3 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.13 കോടി രൂപയാണ് പുതിയ പോര്‍ഷ 911 GT2 യുടെ എക്‌സ്‌ഷോറൂം വില. 2017 ജനീവ മോട്ടോര്‍ഷോയില്‍ വെച്ചാണ് 911 GT3 (991.2) യെ പോര്‍ഷ ആദ്യമായി അവതരിപ്പിച്ചത്.

പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

911 GT3 കപ്പ് റേസറില്‍ നിന്നുമുള്ള 4.0 ലിറ്റര്‍ ഫ്‌ളാറ്റ്-സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT3 യില്‍ ഒരുങ്ങുന്നത്. 8250 rpm ല്‍ 493 bhp കരുത്തും 6000 rpm ല്‍ 460 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് പിഡികെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നതും.

പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. 1430 കിലോഗ്രാമാണ് പോര്‍ഷ 911 GT3 യുടെ ഭാരം. അതേസമയം, 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പിന്റെ ഭാരം 1415 കിലോഗ്രാമാണ്.

പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

കേവലം 3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3 യുടെ പരമാവധി വേഗത, മണിക്കൂറില്‍ 318 കിലോമീറ്ററാണ്.

പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

മണിക്കൂറില്‍ 320 കിലോമീറ്ററാണ് പോര്‍ഷ 911 GT3 മാനുവല്‍ വേര്‍ഷന്റെ ടോപ് സ്പീഡ്.

Recommended Video - Watch Now!
2018 Bentley Continental GT Revealed | In Malayalam - DriveSpark മലയാളം
പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന പുതിയ മോഡലില്‍, അഡ്ജസ്റ്റബിള്‍ ഡാംപര്‍ സിസ്റ്റം, ഡയനാമിക് എഞ്ചിന്‍ മൗണ്ടുകള്‍ എന്നിവ ഇടംപിടിക്കുന്നുണ്ട്.

പോര്‍ഷ 911 GT3 ഇന്ത്യയില്‍ അവതരിച്ചു; വില 2.31 കോടി രൂപ

കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയ റിയര്‍ വിംഗും, സെന്റര്‍ ലോക്കിംഗ് വീലുകളും പോര്‍ഷ 911 GT3 യുടെ വിശേഷങ്ങളാണ്.

കൂടുതല്‍... #porsche #new launch
English summary
Porsche 911 GT3 Launched In India At Rs 2.31 Crore. Read in Malayalam.
Story first published: Monday, October 9, 2017, 15:44 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark