പോഷെ കെയിൻ പ്ലാറ്റിനം എഡിഷൻ അവതരിച്ചു; വില 1.26കോടി

Written By:

പോഷെ കെയിൻ പ്ലാറ്റിനം എഡിഷൻ ഇന്ത്യയിലവതരിച്ചു. മുംബൈ എക്സ്ഷോറൂം1.26 കോടി രൂപയ്ക്കാണ് ഈ ആഡംബര എസ്‌യുവിയുടെ അവതരണം.

ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് പോഷെ കെയിൻ പ്ലാറ്റിനം എഡിഷൻ ലഭ്യമാവുക. ഇതിൽ പെട്രോൾ വേരിയന്റിന് 1.26 കോടിയും ഡീസൽ പതിപ്പിന് 1.30കോടി രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.

നിലവിലുള്ള അതെ ബൈ-ടർബോ വി6 പെട്രോൾ, ട്വിൻ ടർബോ ഡീസൽ എൻജിനുകൾ തന്നെയാണ് കെയിൻ പ്ലാറ്റിനം എഡിഷന്റെ കരുത്ത്.

മെക്കാനിക്കൽ സംബന്ധിച്ചുള്ള മാറ്റങ്ങൾ ഒന്നുമില്ലെങ്കിലും ചില മിനുക്കുപണികൾ നടത്തിയിട്ടുണ്ട് പ്ലാറ്റിനം എഡിഷനിൽ.

ബൈ-സെനോൺ ഹെഡ്‍ലൈറ്റ്, പോഷെയുടെ ഡൈനാമിക് ലൈറ്റ് സിസ്റ്റം, സാറ്റിൻ ഫിനിഷുള്ള 21 ഇഞ്ച് സ്പോർട് എഡിഷൻ വീൽ, ഗ്ലോസി ബ്ലാക്ക് എക്സ്റ്റീരിയർ എന്നിവയാണ് കെയിൻ പ്ലാറ്റിനം എഡിഷന്റെ പ്രധാന സവിശേഷതകൾ.

എട്ടു തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഫ്രണ്ട് സീറ്റ്, കമ്മ്യൂണിക്കേഷൻ മാനേജ്മെന്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് റിയർവ്യൂ മിറർ, അനലോഗ് ക്ലോക്ക്, ഓഡിയോ സിസ്റ്റം എന്നിവയും അകത്തളത്തിലെ പ്രത്യേകതകളാണ്.

പവർ സ്റ്റിയറിംഗ്, റിയർ പാർക്കിംഗ് അസിസ്റ്റ് സിസ്റ്റം, എബിഎസ്, ഇബിഡി, എയർബാഗ് എന്നീ സന്നാഹങ്ങളൊരുക്കി പുതിയ കെയിൻ പ്ലാറ്റിനം എഡിഷന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.

പതിവ് ബ്ലാക്ക്, വൈറ്റ് നിറങ്ങൾക്കൊപ്പം ജെറ്റ് ബ്ലാക്ക്, മഹാഗൺി, കരേര വൈറ്റ്, റോഡിയം സിൽവർ എന്നീ നിറങ്ങളിലാണ് പ്ലാറ്റിനം എഡിഷൻ ലഭ്യമാവുക.

പോഷെ പനേമരയുടെ ആഡംബര കാഴ്ചകൾ കാണാം ഗ്യാലറിയിലൂടെ...

  

കൂടുതല്‍... #പോഷെ #porsche
English summary
Porsche Cayenne Platinum Edition Launched In India; Prices Start At Rs 1.26 Crore
Story first published: Wednesday, February 8, 2017, 12:28 [IST]
Please Wait while comments are loading...

Latest Photos